ഭാഗ്യം, വില കൂടിയില്ല! 360° ആർമർ ബോഡിയും 7000mAh ബാറ്ററിയുമുള്ള ഓപ്പോ F31 പ്രോ 5ജിക്ക് 2700 രൂപ ഡിസ്കൗണ്ട്
ഇപ്പോൾ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ കബളിപ്പിക്കപ്പെടാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പല സ്മാർട്ട്ഫോണുകളും ഇപ്പോൾ ലോഞ്ച് വിലയെക്കാൾ ഉയർന്ന വിലയിൽ ആണ് എത്തുന്നത്. അതായത് ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളിൽ ചിലത് മുൻപ് ലഭ്യമായതിനെക്കാൾ ഉയർന്ന വിലയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അത്തരമൊരു സ്മാർട്ട്ഫോൺ മോഡലിന് ഉദാഹരണമാണ് വിവോ F31 5ജി. ഈ വർഷം ഒക്ടോബറിലാണ് എഫ്31 സീരീസ് ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഓപ്പോ എഫ്31 5ജി, ഓപ്പോ എഫ്31 പ്രോ 5ജി, ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ആണ് ഈ സീരീസിൽ ഉണ്ടായിരുന്നത്.
ഇതിൽ ഓപ്പോ F31 5ജിയുടെ 8GB+128GB മോഡലിന് 22,999 രൂപയും 8GB+256GB മോഡലിന് 24,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ വാങ്ങാൻ നോക്കിയാൽ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും 23999 രൂപ വിലയിലാണ് എഫ്31 5ജി അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കാണാനാകും.

എന്നാൽ സ്റ്റാന്റേർഡ് മോഡലിനെക്കാൾ മികച്ച ഫീച്ചറുകൾ സഹിതം എത്തിയ എഫ്31 പ്രോ 5ജി ഇപ്പോൾ യഥാർഥ വിലയിൽ തന്നെയാണ് ഔദ്യോഗിക വെബ്സൈറ്റിലും ഇ-കൊമേഴ്സ് സൈറ്റുകളിലും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ഇപ്പോൾ സ്റ്റാന്റേർഡ് മോഡൽ വാങ്ങുന്നതിനെക്കാൾ ലാഭം ഓപ്പോ എഫ്31 പ്രോ മോഡൽ വാങ്ങുന്നതാണ്.
ഓപ്പോ F31 പ്രോ 5ജിയുടെ 8GB + 128GB മോഡലിന് 26,999 രൂപയും, 8GB + 256GB മോഡലിന് 28,999 രൂപയും 12GB + 256GB മോഡലിന് 30,999 രൂപയുമാണ് വില. ഇതേ വിലയിലാണ് ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 2700 രൂപയോളം ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 24,299 രൂപ വിലയിൽ ഓപ്പോ എഫ്31 പ്രോ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും. അതായത് സ്റ്റാന്റേഡ് മോഡൽ വാങ്ങുന്ന വിലയിൽ പ്രോ മോഡൽ സ്വന്തമാക്കാൻ അവസരമുണ്ട്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്. ജെംസ്റ്റോൺ ബ്ലൂ, ഹിമാലയൻ വൈറ്റ്, ഫെസ്റ്റീവ് പിങ്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
ഒക്ടാ കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm പ്രോസസർ ആണ് എഫ്31 പ്രോയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്.
1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT-സ്റ്റാർ D+ പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ പ്രോ മോഡലിലെ ഡിസ്പ്ലേ എത്തുന്നത്. മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

ക്യാമറ ഫീച്ചറുകളുടെ കാര്യമെടുത്താൽ, OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), ഗാലക്‌സി കോർ 02M1B സെൻസറുള്ള 2MP ഡെപ്ത് ക്യാമറ ( f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി ഗാലക്‌സി കോർ 32E2 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ ബീഡോ, യുഎസ്ബി ടൈപ്പ്-സി 2.0 എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 158.16×74.99×7.96mm വലിപ്പവും 190 ഗ്രാം ഭാരവും എഫ്31 പ്രോയ്ക്ക് ഉണ്ട്.


Click it and Unblock the Notifications








