360° ആർമർ ബോഡി ചുമ്മാ കാണാനല്ല! കരുത്തിന്റെ പര്യായങ്ങളായി പുതിയ ഓപ്പോ F31 പ്രോയും F31 പ്രോ പ്ലസും എത്തി
മികച്ച ഈട് ഒരു സ്മാർട്ട്ഫോൺ ഉടമ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. ഏത് വിലയുടെ സ്മാർട്ട്ഫോൺ ആണെങ്കിലും കൈയിൽ നിന്ന് അബദ്ധത്തിൽ ഒന്ന് താഴെ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം വീഴ്ചയിൽ ഫോണിന് എന്തെങ്കിലും സംഭവിച്ചാൽ അത് ഉടമയ്ക്ക് സാമ്പത്തിക നഷ്ടവും ഒപ്പം മാനസിക പ്രയാസവും ഉണ്ടാക്കും. അതിനാൽത്തന്നെ മികച്ച ഈടുള്ള ഒരു സ്മാർട്ട്ഫോൺ ലഭിക്കുക എന്നത് പലർക്കും ഒരു ആശ്വാസമാണ്. അത്തരത്തിൽ ഈടിന്റെ കാര്യത്തിൽ മികവുമായാണ് ഓപ്പോയുടെ പുതിയ എഫ്31 സീരീസ് (OPPO F31 series) 5ജി സ്മാർട്ട്ഫോണുകൾ എത്തിയിരിക്കുന്നത്.
ഓപ്പോ എഫ്31 5ജി (OPPO F31), ഓപ്പോ എഫ്31 പ്രോ 5ജി (OPPO F31 Pro), ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി (OPPO F31 Pro+ 5G) എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ആണ് ഉള്ളത്. ഇവയെല്ലാം വ്യത്യസ്ത പ്രോസസർ കരുത്തിലാണ് എത്തുന്നത്. എങ്കിലും മൾട്ടി-ലെയർ ഷോക്ക് അബ്സോർപ്ഷനോടുകൂടിയ 360° ആർമർ ബോഡിയും IP69, IP68, IP66 റേറ്റിങ്ങുകളും ഇവയിൽ ഉണ്ട്.

ചൂട് കുറയ്ക്കുന്നതിനായി വലിയ വേപ്പർ ചേമ്പറുകളും തെർമൽ മാനേജ്‌മെന്റ് സിസ്റ്റങ്ങളും മൂന്ന് മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗുള്ള 7,000 mAh ബാറ്ററിയും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സ്റ്റാന്റേർഡ് എഫ്31 5ജിയെ അപേക്ഷിച്ച് ഒരുപാട് മികവുകൾ എഫ്31 പ്രോ മോഡലുകളിൽ ഉണ്ട്. അവ വിശദമായി പരിചയപ്പെടാം.
ഓപ്പോ F31 പ്രോ 5G ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT-സ്റ്റാർ D+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm പ്രോസസർ ആണ് എഫ്31 പ്രോയുടെ കരുത്ത്. ഇതിൽ മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഓപ്പോ നൽകിയിരിക്കുന്നു.
ഓപ്പോ എഫ്31 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), ഗാലക്‌സി കോർ 02M1B സെൻസറുള്ള 2MP ഡെപ്ത് ക്യാമറ ( f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി ഗാലക്‌സി കോർ 32E2 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ( f/2.4 അപ്പേർച്ചർ) ഇതിൽ ഉണ്ട്. 158.16×74.99×7.96mm വലിപ്പവും 190 ഗ്രാം ഭാരവും എഫ്31 പ്രോയ്ക്ക് ഉണ്ട്.
ഓപ്പോ F31 പ്രോ+ 5G ഫീച്ചറുകൾ
എഫ്31 പ്രോയുടെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ എന്നീ ഫീച്ചറുകളിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകളാണ് എഫ്31 പ്രോ പ്ലസ് മോഡലിൽ ഉള്ളത്. 6.8-ഇഞ്ച് (2800 × 1280 പിക്സലുകൾ) FHD+ 120Hz OLED ഡിസ്പ്ലേയാണ് ഈ എഫ്31 പ്രോ പ്ലസ് മോഡലിൽ ഉള്ളത്.
എഫ്31 പ്രോ പ്ലസ് 5ജിയുടെ 6.8-ഇഞ്ച് ഡിസ്പ്ലേ 1600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, AGC DT-സ്റ്റാർ D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു. ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവ സഹിതമാണ് എഫ്31 പ്രോ പ്ലസ് 5ജി എത്തിയിരിക്കുന്നത്. ക്യാമറകളുടെ കാര്യമെടുത്താൽ, OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), ഗാലക്‌സി കോർ 02M1B സെൻസറുള്ള 2MP ഡെപ്ത് ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നത്.
സെൽഫി ക്യാമറ എഫ്31 പ്രോ മോഡലിലേതിന് സമാനമായി ഗാലക്‌സി കോർ 32E2 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പേർച്ചർ) ആണ്. 158.16×74.99×7.7mm (ജെംസ്റ്റോൺ ബ്ലൂ) / 7.8mm (ഹിമാലയൻ വൈറ്റ് ആൻഡ് ഫെസ്റ്റിവൽ പിങ്ക്) വലിപ്പവും 195 ഗ്രാം (ജെംസ്റ്റോൺ ബ്ലൂ) / 204 ഗ്രാം (ഹിമാലയൻ വൈറ്റ് ആൻഡ് ഫെസ്റ്റിവൽ പിങ്ക്) ഗ്രാം ഭാരവും പ്രോ പ്ലസ് മോഡലിന് ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15.0ൽ ആണ് ഈ രണ്ട് മോഡലുകളുടെയും പ്രവർത്തനം.
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66 + IP68 + IP69 റേറ്റിങ്ങുകൾ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നീ ഫീച്ചറുകൾ ഇരുമോഡലുകളിലും ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ ബീഡോ, യുഎസ്ബി ടൈപ്പ്-സി 2.0, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഓപ്പോ എഫ്31 പ്രോ മോഡലുകളിൽ ഉണ്ട്.
ഓപ്പോ F31 പ്രോ മോഡലുകളുടെ വില
ഓപ്പോ F31 പ്രോ 5ജിയുടെ 8GB + 128GB മോഡലിന് 26,999 രൂപയും, 8GB + 256GB മോഡലിന് 28,999 രൂപയും 12GB + 256GB മോഡലിന് 30,999 രൂപയുമാണ് വില. ഡെസേർട്ട് ഗോൾഡ്, സ്‌പേസ് ഗ്രേ നിറങ്ങളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.

ഓപ്പോ F31 പ്രോ പ്ലസ് 5ജിയുടെ 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 34,999 രൂപയുമാണ് വില. ജെംസ്റ്റോൺ ബ്ലൂ, ഹിമാലയൻ വൈറ്റ്, ഫെസ്റ്റീവ് പിങ്ക് നിറങ്ങളിൽ ആണ് ഈ ഓപ്പോ ഫോൺ വാങ്ങാൻ ലഭ്യമാകുക.
ലോഞ്ച് ഓഫറുകളും ലഭ്യതയും
ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓപ്പോ എഫ്31 പ്രോ മോഡലുകൾക്ക് 10% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 3500 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷൻ എന്നിവ ലഭ്യമാണ്. ഇവയുടെ പ്രീ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചു. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.


Click it and Unblock the Notifications








