ഫ്രഷ് ഫ്രഷേയ്! വിലയും ഡിസ്കൗണ്ടും അതുതന്നെ; 3300 രൂപ ഡിസ്കൗണ്ടുമായി ഓപ്പോ F സീരീസ് ഫോൺ
ഓപ്പോ 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത എഫ് സീരീസ് സ്മാർട്ട്ഫോണുകളാണ് ഓപ്പോ എഫ്31 5ജി (OPPO F31), ഓപ്പോ എഫ്31 പ്രോ 5ജി (OPPO F31 Pro), ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി (OPPO F31 Pro+ 5G) എന്നിവ. ഇതിൽ ഏറ്റവും ടോപ് മോഡൽ എഫ്31 പ്രോ പ്ലസ് 5ജിയാണ്. ഈ ഫോണിന്റെ ഒരു പ്രത്യേകതയെന്തെന്നാലും വിലയും ഡിസ്കൗണ്ടും ഫ്രഷായി തുടരുന്നു എന്നതാണ്. ലോഞ്ച് ചെയ്ത് ഏതാണ്ട് നാല് മാസം ആയിട്ടും ലോഞ്ച് ചെയ്ത അതേ വിലയിലും അതേ ഡിസ്കൗണ്ടിലും ഈ ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നു.
ഓപ്പോ F31 പ്രോ പ്ലസ് 5ജിയുടെ 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 34,999 രൂപയുമായിരുന്നു വില. മാസങ്ങൾ പിന്നിട്ടിട്ടും പല സ്മാർട്ട്ഫോണുകളെയും വില വർധന ബാധിച്ചിട്ടും ഈ ഓപ്പോ ഫോൺ ലോഞ്ച് ചെയ്ത അതേ വിലയിൽ തന്നെ ഇപ്പോഴും ലഭ്യമാകുന്നു.

വില അതേപടി തുടരുന്നത് സാധാരണമാണ് എന്ന് കരുതിയാൽ പോലും, പരിമിത കാലത്തേക്ക് എന്ന നിലയിൽ ലഭ്യമായ ലോഞ്ച് ഓഫർ ഡിസ്കൗണ്ടുകൾ അതേപടി ഇപ്പോഴും ലഭ്യമാകുന്നു എന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന മോഡലിന് 3300 രൂപയുടെയും ടോപ് മോഡലിന് 3500 രൂപയുടെയും ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും സമാന വിലയും ഡിസ്കൗണ്ടും തന്നെയാണ് ഈ മോഡലിന് ഉള്ളത്. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാം. ജെംസ്റ്റോൺ ബ്ലൂ, ഹിമാലയൻ വൈറ്റ്, ഫെസ്റ്റീവ് പിങ്ക് എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഈ ഓപ്പോ ഫോൺ വാങ്ങാൻ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജിയുടെ കരുത്ത്. 6.8-ഇഞ്ച് (2800 × 1280 പിക്സലുകൾ) FHD+ 120Hz OLED ഡിസ്പ്ലേ, 1600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, AGC DT-സ്റ്റാർ D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), ഗാലക്‌സി കോർ 02M1B സെൻസറുള്ള 2MP ഡെപ്ത് ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ഗാലക്‌സി കോർ 32E2 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) എഫ്31 പ്രോ പ്ലസിലുണ്ട്.
80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66 + IP68 + IP69 റേറ്റിങ്ങുകൾ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവ ഇതിലുണ്ട്.

മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 256GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ ബീഡോ, യുഎസ്ബി ടൈപ്പ്-സി 2.0, എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15.0ൽ ആണ് പ്രവർത്തനം.


Click it and Unblock the Notifications








