Home
Mobile

ഡ്യൂറബിൾ ചാമ്പ്യന്മാർ: ഇന്ത്യ കീഴടക്കാൻ ഓപ്പോ F31 സീരീസ്; വാങ്ങാൻ ഒന്നല്ല, മൂന്ന് ഓപ്ഷനുകൾ

ഓപ്പോ തങ്ങളുടെ എഫ് സീരീസിലേക്ക് പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ എഫ്29 സീരീസിന്റെ പിൻഗാമിയായി എഫ്31 സീരീസ് (OPPO F31 Series 5G) ആണ് വരാൻ പോകുന്നത്. സെപ്റ്റംബർ 15ന് ഓപ്പോ എഫ്31 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഓപ്പോ ഔ​ദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. മൂന്ന് സ്മാർട്ട്ഫോണുകളാണ് ഇതിൽ ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറുന്നത്. അ‌വ ഓപ്പോ F31, ഓപ്പോ F31 പ്രോ, ഓപ്പോ F31 പ്രോ+ എന്നിവയാകും. ഇവയെല്ലാം 5ജി ഫോണുകൾ ആണ്.

"ഡ്യൂറബിൾ ചാമ്പ്യൻ"

"ഡ്യൂറബിൾ ചാമ്പ്യൻ" എന്ന ടാഗ്‌ലൈനുമായാണ് ഓപ്പോ എഫ്31 സീരീസ് അ‌വതരിപ്പിക്കുന്നത്. അ‌തായത് മികച്ച ഈട് ഈ സീരീസിലെ ഫോണുകളിൽ നിന്ന് പ്രതീക്ഷിക്കാം. ടീസറിൽ രണ്ട് കളറുകളിൽ ആണ് എഫ്31 സീരീസ് ഫോണുകൾ ദൃശ്യമായിരിക്കുന്നത്. ഒന്ന് ഗോൾഡ് അല്ലെങ്കിൽ ഷാംപെയ്ൻ നിറത്തിലുള്ള ഒരു ഫോൺ.

ഡ്യൂറബിൾ ചാമ്പ്യന്മാർ: ഇന്ത്യ കീഴടക്കാൻ ഓപ്പോ F31 സീരീസ്

ക്യാമറ മൊഡ്യൂളിൽ നിന്ന് പുറപ്പെടുന്ന സൂക്ഷ്മമായ റേഡിയൽ പാറ്റേണുള്ള ഒരു ടെക്സ്ചർഡ് ബാക്ക് പാനൽ ഇതിൽ കാണാനാകും. രണ്ടാമത് കാണുന്നത് കടും നീല നിറത്തിലുള്ള ഒരു ഫോൺ ആണ്. ഈ രണ്ട് ഫോണുകളുടെയും റിയർ പാനലുകളിലും ​ഫ്ലാറ്റ് സൈഡുകളോട് കൂടിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഡിസൈൻ കാണാനാകുന്നുണ്ട്. ഇവ F31 പ്രോ, F31 പ്രോ+ മോഡലുകൾ ആയിരിക്കാം.

ലോഞ്ച് തിയതി പ്രഖ്യാപിച്ചതിനപ്പുറം ഈ സീരീസിലെ മോഡലുകളെപ്പറ്റി ഓപ്പോ കൂടുതൽ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ചില ലീക്ക് റിപ്പോർട്ടുകൾ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം, ഓപ്പോ എഫ്31 മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് എത്തുക. മുൻഗാമിയായ എഫ്29 5ജിയിൽ സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്.

പ്രോസസറിന്റെ കാര്യത്തിൽ മാത്രമല്ല, ബാറ്ററിയുടെയും ഫാസ്റ്റ് ചാർജിങ്ങിന്റെയും കാര്യത്തിലും എഫ്31 മുൻഗാമിയെക്കാൾ മികച്ച ഫീച്ചറുകൾ അ‌വതരിപ്പിക്കും. എഫ്29 5ജിയിലെ 45W ചാർജിങ്ങുള്ള 6500mAh ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ 80W വയർഡ് ചാർജിങ് പിന്തുണയുള്ള 7000mAh ബാറ്ററിയാണ് എഫ്31 വാഗ്ദാനം ചെയ്യുന്നത് എന്ന് ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു.

എഫ്31 പ്രോയുടെ കാര്യമെടുത്താൽ, ഇതിൽ മുൻമോഡലിലുണ്ടായിരുന്ന അ‌തേ ഡിമെൻസിറ്റി 7300 പ്രോസസർ തന്നെ ഓപ്പോ നിലനിർത്തുമെന്നും, 7000mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാകുകയെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. മുൻ മോഡലിലേത് പോലെ 80W ഫാസ്റ്റ് ചാർജിങ് സഹിതമാണ് ഇത് എത്തുക. എഫ്29 പ്രോ മോഡലിൽ 6000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. അ‌തുമായി താരതമ്യം ചെയ്യുമ്പോൾ ബാറ്ററി ശേഷി ഇത്തവണ വർധിച്ചിട്ടുണ്ട്.

ഓപ്പോ എഫ്31 പ്രോ+ മോഡലിന്റെ കാര്യമെടുത്താൽ, ഇത് സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് കരുത്തിലെത്തുമെന്നും 12GB റാം, 256GB സ്റ്റോറേജ്, 7,000mAh ബാറ്ററി എന്നിവ ഇതിലുണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ലോഞ്ചിന് ഇനി ഒരു ആഴ്ചയിൽ താഴെ സമയം മാത്രമേ അ‌വശേഷിക്കുന്നുള്ളൂ എന്നതിനാൽ വരുംദിവസങ്ങളിൽ ഈ ഫോണുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി തന്നെ പുറത്തുവരും.

മുൻ മോഡലുകളെ അ‌പേക്ഷിച്ച് കാര്യമായ നവീകരണങ്ങളോടെയാണ് എഫ്31 സീരീസ് എത്തുക. എന്നാൽ ഇവയുടെ വില സംബന്ധിച്ച സൂചനകൾ ലഭ്യമായിട്ടില്ല. മുൻ മോഡലുകളുടെ അ‌തേ വിലയിൽ പുതിയ മോഡലുകളും അ‌വതരിപ്പിക്കപ്പെട്ടേക്കാം. ഓപ്പോ F29 5G യുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 23,999 രൂപയും 8GB + 256GB മോഡലിന് 25,999 രൂപയുമായിരുന്നു വില.

അ‌തേപോലെ ഓപ്പോ F29 പ്രോ 5G യുടെ 8GB + 128GB മോഡലിന് 27,999 രൂപയും 8GB + 256GB മോഡലിന് 29,999 രൂപയും ടോപ്പ്-എൻഡ് 12GB + 256GB മോഡലിന് 31,999 രൂപയുമായിരുന്നു വില. പുതിയ എഫ്31 മോഡലുകളും ഏകദേശം ഇവയോട് അ‌ടുത്ത വിലയിൽ തന്നെ എത്താനാണ് സാധ്യത.

Best Mobiles in India

English summary
The Oppo F31 series has been confirmed to launch in India on September 15. The series is expected to consist of three models. They are the Oppo F31, Oppo F31 Pro, and Oppo F31 Pro+. All of these are 5G phones. The Oppo F31 series is being launched with the tagline "Durable Champion".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X