Home
Mobile

ഓപ്പോ F31 സീരീസ് ഇന്ത്യയിൽ എത്തി; 7000mAh ബാറ്ററി, 360° ആർമർ ബോഡി, N1 നെറ്റ്‌വർക്ക് ബൂസ്റ്റ് ചിപ്പ്...

ഓപ്പോ തങ്ങളുടെ എഫ് സീരീസിലേക്ക് മൂന്ന് പുതിയ സ്മാർട്ട്ഫോണുകൾ കൂടി പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നു. എഫ്31 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ഓപ്പോ എഫ്31 5ജി (OPPO F31), ഓപ്പോ എഫ്31 പ്രോ 5ജി (OPPO F31 Pro), ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി (OPPO F31 Pro+ 5G) എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ആണ് എത്തിയിരിക്കുന്നത്. ഇവ 22999 രൂപ പ്രാരംഭ വിലയിൽ ആണ് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ ബജറ്റിനും താൽപര്യങ്ങൾക്കും അ‌നുസരിച്ച് ഈ കിടിലൻ മൂന്ന് ഓപ്ഷനുകളിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

ഓപ്പോ എഫ്31 സീരീസിലെ മൂന്ന് മോഡലുകളും വ്യത്യസ്ത പ്രോസസർ അ‌ടക്കമുള്ള ഫീച്ചറുകളുമായാണ് എത്തുന്നത്. എന്നാൽ ചില ഫീച്ചറുകൾ സമാനവുമാണ്. ചൂട് കുറയ്ക്കുന്നതിനായി വലിയ വേപ്പർ ചേമ്പറുകളും തെർമൽ മാനേജ്‌മെന്റ് സിസ്റ്റങ്ങളും മൂന്ന് മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗുള്ള 7,000 mAh ബാറ്ററിയും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓപ്പോ F31 സീരീസ് ഇന്ത്യയിൽ എത്തി; 7000mAh ബാറ്ററി, 360° ആർമർ ബോഡി...

SGS (സൊസൈറ്റി ജനറൽ ഡി സർവൈലൻസ്)ൽ നിന്ന് A+ സർട്ടിഫിക്കേഷൻ എഫ്31 സീരീസിലെ മൂന്ന്​ മോഡലുകൾക്കും ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച ഈടിനായി മൾട്ടി-ലെയർ ഷോക്ക് അബ്സോർപ്ഷനോടുകൂടിയ 360° ആർമർ ബോഡിയും IP69+IP68+IP66 റേറ്റിങ്ങും ഉണ്ട്. മറ്റൊരു ശ്രദ്ധേയ ഫീച്ചർ നെറ്റ്‌വർക്ക് ബൂസ്റ്റ് ചിപ്പ് N1 ആണ്. ഇത് തത്സമയം സിഗ്നൽ മാറ്റങ്ങൾ തിരിച്ചറിയുകയും ആന്റിന പെർഫോമൻസ് ക്രമീകരിക്കുകയും ചെയ്യുന്നു, ഫോൺ എങ്ങനെ പിടിച്ചാലും പീക്ക് ഒപ്റ്റിമൈസേഷൻ ഇത് ഉറപ്പാക്കുന്നു.

ഓപ്പോ F31 5ജിയുടെ പ്രധാന ഫീച്ചറുകൾ

6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ 120Hz OLED ഡിസ്പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT-സ്റ്റാർ D+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 എനർജി 6nm പ്രോസസർ ആണ് ഈ സ്റ്റാന്റേർഡ് മോഡലിന്റെ കരുത്ത്.

ഓപ്പോ F31 സീരീസ് ഇന്ത്യയിൽ എത്തി; 7000mAh ബാറ്ററി, 360° ആർമർ ബോഡി...

ആം മാലി-G57 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകളും എഫ്31 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 15.0ൽ ആണ് ഇതിന്റെ പ്രവർത്തനം. നിരവധി എഐ ഫീച്ചറുകളും ഈ സ്റ്റാന്റേർഡ് മോഡലിലുണ്ട്. ഉദാഹരണത്തിന് ഗൂഗിൾ ജെമിനി മോഡൽ ഉപയോഗിച്ച് AI കോൾ അസിസ്റ്റന്റ് കോളുകൾ തത്സമയം വിവർത്തനം ചെയ്യുന്നു.

ഓപ്പോ എഫ്31 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അ‌തിൽ 50MP മെയിൻൻ ക്യാമറ (OV50D40 സെൻസർ, f/1.8 അപ്പർച്ചർ, OIS), 2MP ഡെപ്ത് ക്യാമറ (ഗാലക്‌സി കോർ 02M1B സെൻസർ, f/2.4 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്നു. കൂടാതെ സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും (IMX480 സെൻസർ, f/2.4 അപ്പേർച്ചർ) ഇതിൽ ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഈ സ്റ്റാന്റേർഡ് മോഡലിൽ ഉണ്ട്.

ഓപ്പോ F31 സീരീസ് ഇന്ത്യയിൽ എത്തി; 7000mAh ബാറ്ററി, 360° ആർമർ ബോഡി...

5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, 80W ഫാസ്റ്റ് ചാർജിംഗ് ഉള്ള 7000mAh ബാറ്ററി എന്നീ ഫീച്ചറുകളും എഫ്31 5ജിയിലുണ്ട്. 158.16×75.02×8mm വലിപ്പവും 185 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

ഓപ്പോ F31 5ജി വിലയും ലഭ്യതയും

ഓപ്പോ F31 5ജിയുടെ 8GB+128GB മോഡലിന് 22,999 രൂപയും 8GB+256GB മോഡലിന് 24,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീൻ, ബ്ലൂം റെഡ് നിറങ്ങളിൽ ഇത് ലഭ്യമാണ്. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് ഇന്ന് മുതൽ പ്രീ ഓഡർ ചെയ്യാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 3500 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷൻ എന്നിവയും ലഭ്യമാണ്.

Best Mobiles in India

English summary
The Oppo F31 series has been launched in India. The series consists of three smartphones. The Oppo F31 5G is priced at Rs 22,999 for the 8GB+128GB model and Rs 24,999 for the 8GB+256GB model. It is available in Midnight Blue, Cloud Green, and Bloom Red colors. It can be purchased via the Oppo India online store, Amazon, and Flipkart offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X