OPPO F31 Series Overview: മികച്ച ഈട്, വേഗത, ബാറ്ററി ശേഷി എന്നിവ എല്ലാ ഇന്ത്യക്കാരിലേക്കും എത്തിക്കുന്നു
ഇന്നത്തെക്കാലത്ത് ആളുകൾക്ക് വേണ്ടത് മികച്ച പെർഫോമൻസ്, ഈട്, വിശ്വാസ്യത എന്നിവയുടെ സമ്പൂർണ്ണ സംയോജനം, വിട്ടുവീഴ്ചയില്ലാതെ നൽകുന്ന സ്മാർട്ട്‌ഫോണുകളാണ്. ഇവിടേക്കാണ് OPPO F31 Series കടന്നുവരുന്നത്.
ആളുകളുടെ ദൈനംദിന ഉപയോഗങ്ങൾക്കായി നിർമ്മിച്ച F31 Series, കരുത്തുറ്റ ഹാർഡ്‌വെയറും നവീകരിച്ച സോഫ്റ്റ്‌വെയറും സംയോജിപ്പിച്ച്, ഈടിനും ദീർഘകാല വിശ്വാസ്യതയ്ക്കും പ്രാധാന്യം നൽകുന്നു, ഇത് ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യക്കാർക്ക് അനുയോജ്യമായ കൂട്ടായി മാറുന്നു.

പവർ-എഫിഷ്യന്റ് പെർഫോമൻസ്
പെർഫോമൻസിന്റെ കാര്യത്തിൽ, OPPO F31 series വിശ്വാസ്യത തിരഞ്ഞെടുത്തിരിക്കുന്നു. ഇതിലെ മൂന്ന് മോഡലുകളും അനായാസ മൾട്ടിടാസ്കിംഗും ഫ്ലൂയിഡ് ഗെയിമിംഗും നൽകുന്ന ചിപ്പുകൾ സഹിതം എത്തിയിരിക്കുന്നു. സ്റ്റാൻഡേർഡ് OPPO F31 5G മോഡലിന് കരുത്ത് പകരുന്നത് MediTek Dimensity 6300-Engery ചിപ്സെറ്റ് ആണ്. അതേപോലെ OPPO F31 F31 Pro മോഡൽ കരുത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് MediaTek Dimensity 7300-Energy SoC ആണ്. കൂടാതെ, ടോപ്പ്-എൻഡ് OPPO F31 Pro+ മോഡൽ Snapdragon 7 Gen 3 ചിപ് കരുത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
ഇന്ത്യയിലെ കടയുടമകൾക്കും, ഡെലിവറി പങ്കാളികൾക്കും, യുവ പ്രൊഫഷണലുകൾക്കും, പെർഫോമൻസ് എന്നത് വേഗത മാത്രമല്ല, വിശ്വാസ്യത കൂടിയാണ്. അതുകൊണ്ടാണ് OPPO F31 series ഡ്യുവൽ എഞ്ചിൻ സ്മൂത്ത്‌നെസ് സിസ്റ്റം സംയോജിപ്പിക്കുന്നത്, ഇത് ആപ്പുകൾ വേഗത്തിൽ തുറക്കുന്നു, ട്രാൻസിഷനുകൾ സുഗമമായി തുടരുന്നു, തടസ്സങ്ങൾ ഒഴിവാക്കുന്നു.
ഇതിനെ പിന്തുണയ്ക്കുന്നത് OPPO യുടെ ട്രിനിറ്റി എഞ്ചിനാണ്, ഇത് CPU കാഷെയും ഉറവിടങ്ങളെയും ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നു, ദീർഘമായ ഷിഫ്റ്റുകളിലൂടെ ആപ്പ് ഇൻസ്റ്റാൾ സമയം 26% വരെ കുറയ്ക്കുന്നു, അതേസമയം ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നു. പേയ്‌മെന്റുകൾ, നാവിഗേഷൻ അല്ലെങ്കിൽ കോളുകൾ എന്നിങ്ങനെ എന്ത് മാറിമാറി ഉപയോഗിച്ചാലും, ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് UI തടസ്സമില്ലാതെ തുടരുന്നു.
എക്സലന്റ് തെർമൽ മാനേജ്‌മെന്റ്
OPPO F31 Pro+ ൽ 5,219mm² SuperCool VC സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു, അതേസമയം F31 Pro, F31 എന്നിവയിൽ യഥാക്രമം 4,363mm², 4,300mm² ചേമ്പറുകൾ ഉണ്ട്. ലാർജ് വേപ്പർ ചേമ്പർ ഹീറ്റ് സ്‌പ്രെഡർ മുൻ ജനറേഷനെക്കാൾ വലുതാണ്, ഇത് വളരെ മെച്ചപ്പെട്ട തെർമൽ മാനേജ്‌മെന്റ് അനുവദിക്കുന്നു.
മെച്ചപ്പെടുത്തിയ +1 mA/°C ഫ്രണ്ട്, സൈഡ് ഡിസ്സിപ്പേഷൻ ഉപയോഗിച്ച്, കനത്ത ലോഡുകൾക്കിടയിലും ഈ സിസ്റ്റം ഡിവൈസിനെ തണുപ്പിക്കുന്നു. തൽഫലമായി, ഉപയോക്താക്കൾക്ക് കൂടുതൽ മൾട്ടിടാസ്കിംഗ്, നീണ്ട ഗെയിമിംഗ് സെഷനുകൾ അല്ലെങ്കിൽ തുടർച്ചയായ നാവിഗേഷൻ സമയത്ത്, ഓവർഹീറ്റിംഗ് അല്ലെങ്കിൽ ഫ്രെയിം ഡ്രോപ്പുകൾ എന്നിവയെക്കുറിച്ച് ആശങ്കപ്പെടാതെ സുഗമമായ പെർഫോമൻസ് ആസ്വദിക്കാൻ കഴിയും. AnTuTu, SGS എന്നിവ സാക്ഷ്യപ്പെടുത്തിയ OPPO F31 series, 40°C വരെയുള്ള ഉയർന്ന ചൂടിൽ പോലും സ്ഥിരതയുള്ള ഫ്രെയിം റേറ്റുകൾ, സുഗമമായ ആനിമേഷനുകൾ, വിശ്വസനീയമായ പ്രതികരണശേഷി എന്നിവ നൽകുന്നു.

അപ്‌ഗ്രേഡ് ചെയ്‌ത കൂളിംഗ് സിസ്റ്റത്തോടൊപ്പം ചേർന്ന കാര്യക്ഷമമായ ചിപ്പ് 72 മാസത്തെ സുഗമമായ ദീർഘകാല പെർഫോമൻസ് ഉറപ്പാക്കുന്നു. OPPO ലാബ്‌സ് സാക്ഷ്യപ്പെടുത്തിയ F31 series, അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ പോലും സുഗമത നിലനിർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഫാക്ടറി-ഫ്രഷ് വേഗത പുനഃസ്ഥാപിക്കുന്നതിന് വൺ-ക്ലിക്ക് പുനരുജ്ജീവനത്തിന്റെ പിന്തുണയോടെ 6 വർഷത്തെ ആയുസ്സ്. റിഫ്രഷിന് ശേഷം, പെർഫോമൻസ് 15% വരെ വർദ്ധിക്കുന്നു, അതേസമയം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഞ്ച് മികച്ച ആപ്പുകളുടെ കോൾഡ് ലോഞ്ച് ടൈം 20% വരെ മെച്ചപ്പെടുന്നു.
ചുരുക്കത്തിൽ, നിത്യ ജീവിതത്തിലെ വെല്ലുവിളികളെ പേടിക്കാതെ, വിശ്വസനീയമായ പെർഫോമൻസും ദീർഘകാല സുഗമതയും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ആശ്രയിക്കാവുന്നതും നിലനിൽക്കുന്നതുമായ ഒരു തിരഞ്ഞെടുപ്പായി OPPO F31 series വേറിട്ടുനിൽക്കുന്നു.
നിരാശപ്പെടുത്താത്ത ബാറ്ററി
OPPO F31 5G, OPPO F31 Pro 5G എന്നിവ 5 വർഷത്തെ ആയുസ്സിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 7,000mAh ബാറ്ററി ഉപയോഗിച്ച് ദിവസം മുഴുവൻ അസാധാരണമായ പവർ നൽകുന്നു. ഇതിലെ 80W SUPERVOOC ഫ്ലാഷ് ചാർജിനും നന്ദി പറയാം. കാരണം, ഫോൺ ഇത് വെറും 30 മിനിറ്റിനുള്ളിൽ 0 മുതൽ 58% വരെ ബാറ്ററി ചാർജ് ചെയ്യുന്നു, ഒരുപാടുനേരം കാത്തിരിക്കാതെ തന്നെ ഫോൺ ഉപയോഗം തുടരാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. 43°C ചൂടായാലും -20°C തണുപ്പായാലും, അങ്ങേയറ്റത്തെ പ്രതികൂല സാഹചര്യങ്ങളിൽ പോലും, OPPO യുടെ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ വിശ്വസനീയമായി തുടരുന്നു.

ഗെയിമിംഗ് സെഷനുകളിൽ ചൂട് കുറയ്ക്കുകയും സുഗമമായ പെർഫോമൻസ് ഉറപ്പാക്കുകയും ചെയ്യുന്ന ബൈപാസ് ചാർജിംഗും ഈ സീരീസ് അവതരിപ്പിക്കുന്നു. ബയോണിക് റിപ്പയർ ഇലക്ട്രോലൈറ്റ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ, ബാറ്ററി സോളിഡ് ഇലക്ട്രോലൈറ്റ് ഇന്റർഫേസ് മെംബ്രൺ സജീവമായി റിപ്പയർ ചെയ്യുന്നു, വർഷങ്ങളോളം അതിന്റെ ആരോഗ്യവും ഈടും വർദ്ധിപ്പിക്കുന്നു.
ഇന്ത്യയിലെ ഷോപ് കീപ്പേഴ്സിനെയും, ഗിഗ് വർക്കർമാരെയും, യുവ പ്രൊഫഷണലുകളെയും മനസ്സിൽ കണ്ടുകൊണ്ടാണ് F31 series നിർമ്മിച്ചിരിക്കുന്നത്, വിശ്വസനീയവും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നതുമായ പെർഫോമൻസ്, ലൈഫ്സ്റ്റൈൽ എന്നിവയുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ തിരക്കിനായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി
കണക്ടിവിറ്റി എന്നതിനെ ഒരു സെയിൽ പൂർത്തിയാക്കുന്നതിനും ഒരു കസ്റ്റമറെ നഷ്ടപ്പെടുത്തുന്നതിനും തമ്മിലുള്ള വ്യത്യാസമായി കരുതാനാകുന്ന ഒരു രാജ്യത്ത്, OPPO F31 ലൈനപ്പ് എല്ലാ പരിതസ്ഥിതികളിലും സ്ഥിരതയുള്ളതും വിശ്വസനീയവുമായ നെറ്റ്‌വർക്കുകൾ ഉറപ്പാക്കുന്നു. OPPO F31 Series 5G c യിൽ OPPO യുടെ ഹണ്ടർ ആന്റിന ആർക്കിടെക്ചർ സജ്ജീകരിച്ചിരിക്കുന്നു, സിമ്മെട്രിക്കൽ ലോ ഫ്രീക്വൻസി ആന്റിനകളിലൂടെ 91.6% കവറേജ് വാഗ്ദാനം ചെയ്യുന്നു. മുൻ ജനറേഷനെക്കാൾ 300% വരെ ശക്തമായ സിഗ്നലുകളാണിത്, നമ്മൾ തിരക്കേറിയ നഗര വീഥികളിലൂടെ സഞ്ചരിക്കുകയാണെങ്കിലും ഷോപ്പ് ഇന്റീരിയറുകൾക്കുള്ളിൽ അക്പ്പെട്ട് നിൽക്കുകയാണെങ്കിലും തടസ്സമില്ലാത്ത കണക്ടിവിറ്റി ഇത് ഉറപ്പാക്കുന്നു.

ഇതിനെ പിന്തുണയ്ക്കുന്നത് ഡെഡിക്കേറ്റഡ് NetworkBoost Chip S1 ആണ്, ഇത് തടസങ്ങൾ അപ്പോൾത്തന്നെ കണ്ടെത്തുകയും സുഗമമായ പെർഫോമൻസിനായി സിഗ്നൽ സ്ട്രെങ്ത് ഓട്ടോമാറ്റിക്കായി മികച്ചതാക്കുകയും ചെയ്യുന്നു. ബേസ്‌മെന്റുകൾ, ലിഫ്റ്റുകൾ, ഇടതൂർന്ന മെട്രോകൾ തുടങ്ങിയ ദുർബലമായ സിഗ്നൽ പരിതസ്ഥിതികളിലെ വിശ്വാസ്യതയ്ക്ക് TÜV റൈൻലാൻഡിൽ നിന്ന് സാക്ഷ്യപ്പെടുത്തിയതും, അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നെറ്റ്‌വർക്ക് ഉപകരണമായി ജിയോയിൽ നിന്ന് സാക്ഷ്യപ്പെടുത്തിയതുമായ OPPO F31 5G, F31 Pro 5G എന്നിവ ഗിഗ് തൊഴിലാളികളെയും ഷോപ്പ്കീപ്പേഴ്സിനെയും ഏറ്റവും പ്രധാനപ്പെട്ട സാഹചര്യങ്ങളിൽപ്പോലും കണക്ടിവിറ്റിയിൽ തുടരാൻ സഹായിക്കുന്നു. ഡ്യുവൽ സിം ഡ്യുവൽ ആക്റ്റീവ്, 5G++ പിന്തുണയോടെ, കണക്ഷനുകൾ ഡ്രോപ്പ് ചെയ്യാതെയും തടസ്സമില്ലാതെയും തന്നെ കോളുകൾ, ആപ്പുകൾ, ഡാറ്റ എന്നിവയ്ക്കിടയിൽ മാറുന്നത് സാധ്യമാക്കുന്നു.
ബിൽറ്റ്-ഇൻ സേഫ്ടിയും ദൈനംദിന പ്രായോഗികതയും
ഇന്ത്യയിലെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട്, OPPO ശ്രദ്ധാപൂർവ്വമായ സുരക്ഷയും സൗകര്യവും ഈ ഫോണുകളിൽ ചേർത്തിട്ടുണ്ട്. മോഷണമോ, കാണാതാകലോ ഉണ്ടായാൽ നിർബന്ധിത ഷട്ട്ഡൗൺ തടയൽ, സിം ഇജക്ഷനുകൾ, USB ഡാറ്റ മോഷണം, ഫേംവെയർ ഫ്ലാഷിംഗ് എന്നിവ നടന്നാലും OPPO ലോക്ക് ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസ് വിദൂരമായിരുന്ന് തന്നെ സുരക്ഷിതമാക്കാൻ അനുവദിക്കുന്നു. സിം ഇജക്ഷനിൽ ടു-സ്റ്റെപ്പ് വെരിഫിക്കേഷനും ഇത് പ്രാപ്തമാക്കുന്നു, സെൻസിറ്റീവ് ഡാറ്റയും സാമ്പത്തിക ആപ്പുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു.
ഗിഗ് തൊഴിലാളികൾക്ക്, ഔട്ട്‌ഡോർ മോഡ് 2.0 ദൈനംദിന പ്രൊഡക്ടിവിറ്റിക്ക് ഒരു എക്സ്ട്രാ മൈലേജ് നൽകുന്നു, റൈഡർ ആപ്പുകൾ ഒപ്റ്റിമൈസ് ചെയ്യുന്നു, കഠിനമായ സൂര്യപ്രകാശത്തിൽ ഉപയോഗിക്കുമ്പോൾ ബ്രൈറ്റ്നസ് വർദ്ധിപ്പിക്കുന്നു, ഡെലിവറി നഷ്ടപ്പെടാതിരിക്കാൻ അലേർട്ടുകൾ വർദ്ധിപ്പിക്കുന്നു. കൂടാതെ, ഗ്ലോവ് മോഡ്, സ്പ്ലാഷ് ടച്ച് ഫീച്ചറുകൾ 5mm വരെ കട്ടിയുള്ള കയ്യുറകൾ ധരിക്കുമ്പോഴോ നനഞ്ഞ കൈകളോടെ ഫോൺ ഉപയോഗിക്കുമ്പോഴോ പോലും സ്‌ക്രീനിനെ പ്രതികരണശേഷിയുള്ളതാക്കുന്നു, സ്റ്റോക്ക് കൈകാര്യം ചെയ്യുന്ന കടയുടമകൾക്കും, മഴയിൽ റൈഡർമാർക്കും, മറ്റ് വേഗതയേറിയ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഇത് അനുയോജ്യമാണ്.

ഇന്ത്യയിലെ OPPO F31 Series വില
OPPO F31 5G യുടെ 8GB റാം + 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 22,999 രൂപയിൽ ആരംഭിക്കുന്നു. 256GB വേരിയന്റിന് 24,999 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീൻ, ബ്ലൂം റെഡ് എന്നീ നിറങ്ങളിൽ ഇവ ലഭ്യമാണ്. F31 Pro 5G മോഡലിന്റെ 8GB + 128GB പ്രാരംഭ മോഡൽ 26,999 രൂപ വിലയിൽ എത്തുന്നു. ഇതിന്റെ 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയും ആണ് വില. ഡെസേർട്ട് ഗോൾഡ്, സ്‌പേസ് ഗ്രേ നിറങ്ങളിൽ ഇത് ലഭ്യമാണ്.
OPPO F31 Pro+ 5G ലഭ്യമാകുന്നത് 32,999 (8GB + 256GB) രൂപ, 34,999 (12GB + 256GB) വിലകളിലാണ്. ജെംസ്റ്റോൺ ബ്ലൂ, ഹിമാലയൻ വൈറ്റ്, ഫെസ്റ്റീവ് പിങ്ക് കളർ ഓപ്ഷനുകളിൽ ഇവ വാങ്ങാനാകും. OPPO F31 Series ഓഫ്‌ലൈൻ സ്റ്റോറുകളിലും OPPO E-store, Flipkart, Amazon എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ റീട്ടെയിലർമാർ വഴിയും വാങ്ങാൻ ലഭ്യമാണ്.
ഫെസ്റ്റിവൽ സീസണിന്റെ ഭാഗമായി, OPPO F31 Series തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകൾ സഹിതം ₹20,700 എന്ന പ്രാരംഭ വിലയിൽ ലഭ്യമാണ്. മുൻനിര ബാങ്ക് കാർഡുകളിൽ വാങ്ങുന്നവർക്ക് 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും പഴയ സ്മാർട്ട്‌ഫോണുകളിൽ 10% വരെ എക്‌സ്‌ചേഞ്ച് ബോണസും ആസ്വദിക്കാം. എട്ട് മാസം വരെ സീറോ ഡൗൺ പേയ്‌മെന്റും നോ കോസ്റ്റ് EMI-കളും, പാർട്നർ പ്ലാറ്റ്‌ഫോമുകളിലുടനീളം ഏറ്റവും താങ്ങാനാവുന്ന ചില EMI പ്ലാനുകളും ഉൾപ്പെടെ, ഫ്ലെക്സിബിൾ ഫിനാൻസിംഗ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ₹30,000-ൽ താഴെയേ വിലയുള്ളൂ എന്നത് F31, F31 Pro എന്നിവയെ മികച്ച ചോയ്‌സുകളാക്കി മാറ്റുന്നു, അതേസമയം F31 Pro+, OPPO യുടെ ഡ്യൂറബിലിറ്റി-ഫസ്റ്റ് ഫിലോസഫി പ്രീമിയം മിഡ്-റേഞ്ച് സെഗ്‌മെന്റിലേക്ക് കൊണ്ടുപോകുന്നു.
ഇന്ത്യയ്‌ക്കുള്ള ദൈനംദിന ചോയ്‌സ്
OPPO F31 5G, F31 Pro 5G എന്നിവ ഇന്ത്യയുടെ ദൈനംദിന തിരക്ക്, സിഗ്നൽ പ്രശ്നങ്ങൾ, ലോങ് ഷിഫ്റ്റുകൾ, കനത്ത ആപ്പ് ഉപയോഗം എന്നിവയ്‌ക്കായി നിർമ്മിച്ചതാണ്. അവ പെർഫോമൻസ്, ഈട്, ആകർഷകമായ ഡിസൈൻ എന്നിവയുടെ മികച്ച ബാലൻസ് നേടുന്നു. കാര്യക്ഷമമായ ചിപ്പുകളും വിപുലമായ കൂളിംഗുള്ള OPPO യുടെ ട്രിനിറ്റി എഞ്ചിനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവ സുഗമമായ മൾട്ടിടാസ്കിംഗ് നൽകുന്നു.

80 W SUPERVOOC ചാർജിംഗുള്ള ഇവയുടെ ഭീമൻ 7,000 mAh ബാറ്ററികൾ ഉപയോക്താക്കളെ അടിയന്തര ഘട്ടങ്ങളിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ഹണ്ടർ ആന്റിന ആർക്കിടെക്ചർ, നെറ്റ്‌വർക്ക്ബൂസ്റ്റ് ചിപ്പ് S1, ദുർബലമായ സിഗ്നൽ പ്രദേശങ്ങളിൽ പോലും TÜV- സാക്ഷ്യപ്പെടുത്തിയ കണക്റ്റിവിറ്റി തുടങ്ങിയ നൂതനാശയങ്ങൾ ആശ്രിതത്വം വർദ്ധിപ്പിക്കുന്നു. OPPO ലോക്ക്, ഔട്ട്‌ഡോർ മോഡ് 2.0, ഗ്ലൗവ് മോഡ്, സ്പ്ലാഷ് ടച്ച് തുടങ്ങിയ ഉപയോഗപ്രദമായ ഫീച്ചറുകൾ, അധിക സുരക്ഷ എന്നിവ ഉപയോഗിച്ച് ഗിഗ് തൊഴിലാളികൾക്കും, ഷോപ്കീപ്പേഴ്സിനും, യുവ പ്രൊഫഷണലുകൾക്കും അനുയോജ്യമായ ഓപ്ഷനുകളാക്കി ഈ ഫോണുകളെ മാറ്റുന്നു.
ഏറ്റവും പ്രധാനമായ കാര്യമെന്തെന്നാൽ, OPPO F31 series ഇന്ത്യയുടെ വെല്ലുവിളികൾ നിറഞ്ഞ തൊഴിൽ മേഖലകളെ പിന്തുണയ്ക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ വിശ്വാസ്യത ഉറപ്പാക്കുന്നതിന് സഹിഷ്ണുത, സുരക്ഷ, തടസ്സമില്ലാത്ത പ്രകടനം എന്നിവ സംയോജിപ്പിക്കുന്നു.


Click it and Unblock the Notifications








