സെല്‍ഫി എക്‌സ്‌പേര്‍ട്ടില്‍ ഓപ്പോ എഫ്5 മുന്നില്‍!

Written By:

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും മികച്ച സെല്‍ഫി ഫോണ്‍ എന്ന പേരുമായി ഓപ്പോ F5 എത്തിയിരിക്കുന്നു. സെല്‍ഫി ക്യാമറയില്‍ മെഷീന്‍ ലേണിങ്ങ് ടെക്‌നോളജിയാണ് ഓപ്പോ F5ന് നല്‍കിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത ബ്യൂട്ടിഫൈ ടെക്‌നോളജിയില്‍ 20എംപി മുന്‍ ക്യാമറയാണ് ഓപ്പോയ്ക്ക് മികവേറുന്നത്.

സെല്‍ഫി എക്‌സ്‌പേര്‍ട്ടില്‍ ഓപ്പോ എഫ്5 മുന്നില്‍!

സെല്‍ഫി ഷോര്‍ട്ടുകള്‍ ഏറ്റവും മികച്ചതാക്കാന്‍ A1 അല്‍ഗോരിതവും നല്‍കുന്നുണ്ട്. രണ്ട് വേരിയന്റിലാണ് ഓപ്പോ എഫ്5 വിപണിയില്‍ അവതരിപ്പിച്ചത്. 6 ഇഞ്ച് FHD+ സ്‌ക്രീന്‍ 18:9 റേഷ്യോയില്‍ ഇറങ്ങിയ ഈ ഫോണുകള്‍ മികച്ച വെബ് ബ്രൗസിങ്ങിലും, വീഡിയോ പ്ലേ ബാക്കിലും ഏറ്റവും മുന്നിലാണ്. ഇതു കൂടാതെ ബാറ്ററി ലൈഫിലും ക്യാമറ ക്വാളിറ്റിയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വേഗത്തിലുളള ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫേഷ്യന്‍ അണ്‍ലോക്ക് സവിശേഷതയും ഈ ഉപകരണത്തിന്റെ മത്സരാധിഷ്ഠിത വശങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എഫ്എച്ച്ഡി ഡിസ്‌പ്ലേ

ഓപ്പോ എഫ്5ന്റെ FHD ഡിസ്‌പ്ലേ, ഈ ഫോണിന് ബിസില്‍-ലെസ് കാഴ്ച നല്‍കുന്നു. 6 ഇഞ്ച് ഡിസ്‌പ്ലേയുളള ഈ ഫോണില്‍ 2160X1080 പിക്‌സല്‍സ് ആണ്, കൂടാതെ റേഷ്യോ 18:9. ഒരു കൈ കൊണ്ടു ഉപയോഗിക്കാന്‍ മികച്ച സവിശേഷതയാണ് ഓപ്പോ എഫ്5ന്. ഏറ്റവും മികച്ച മള്‍ട്ടിമീഡിയ അനുഭവമായ ഗെയിമിംഗ്, വെബ് ബ്രൗസിങ്ങ്, റീഡിങ്ങ്, വീഡിയോ പ്ലേ ബാക്ക് എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു.

A1 ഇന്റഗ്രേഷന്‍ ഉള്‍പ്പെടുത്തിയ സെല്‍ഫി ക്യാമറ

ഓപ്പോ ഫോണിന്റെ സെല്‍ഫി അനുഭവം അടുത്ത തലമുറയിലേക്ക് പകര്‍ത്താന്‍ വേണ്ടിയുളള രീതിയിലാണ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. A1 ടൂള്‍ ഉള്‍പ്പെടുത്തിയ 20എംപി സെല്‍ഫി ക്യാമറയാണ് ഓപ്പോ എഫ്5ന്. അപ്‌ഡേറ്റ് ചെയ്ത ബ്യൂട്ടിഫൈ ടെക്‌നോളജിയാണ് ഓപ്പോക്ക്. മുന്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ സെല്‍ഫിയില്‍ സ്വാഭാവിക ബോക്കെ ഇഫക്ട് നല്‍കുന്നു.

ഏറ്റവും വലിയ ബാറ്ററി ലൈഫ്

3200എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഓപ്പോ എഫ്5 ഏറ്റവും മികച്ച പ്രകടനം നല്‍കുന്നു. ഓപ്പോയുടെ VOOC ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയാണ് ഇതില്‍. ഓപ്പോയുടെ മുന്‍ വേരിയന്റ് ഫോണായ എഫ്3യേക്കാളും ബാറ്ററി ലൈഫ് 18% വരെ വര്‍ദ്ധിപ്പിക്കാം.

സ്പിറ്റ് ക്യാമറ മോഡ് സോഫ്റ്റ്‌വയര്‍ നല്‍കുന്നു

ഓപ്പോ എഫ്5 റണ്‍ ചെയ്യുന്നത് കളര്‍ഒഎസ് V3.2 ഓടെ ആന്‍ഡ്രോയിഡ് നൗഗട്ടിലാണ്. നൈനംദിന മൊബൈല്‍ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ്, ഗസ്ച്ചര്‍/ മോഷന്‍, ക്ലോണ്‍ ആപ്‌സ് മുതലായവ നിരവധി ഇന്‍പുട്ടുകള്‍ ചേര്‍ത്താണ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയിരിക്കുന്നത്. കൂടാതെ സ്വകാര്യത സംരക്ഷണം, വൈറസ് സ്‌കാന്‍, പേയ്‌മെന്റ് പ്രൊട്ടക്ഷന്‍ എന്നിവയും ഉണ്ട്.

മികച്ച പ്രോസസര്‍

ഓപ്പോ എഫ്5ന് ശക്തി നല്‍കുന്നത് മീഡിയാടെക് MT6763T ഒക്ടാകോര്‍ 2.5GHz പ്രോസസര്‍ ആണ്. 4ജിബി/ 6ജിബി റാം ആണ് ഇതില്‍. ഗ്രാഫിക്-ഇന്‍ടെന്‍സീവ് ഗെയിമുകള്‍, റിസോഴ്‌സ് ഇന്‍ടെന്‍സീവ് ആപ്‌സുകള്‍ കൈകാര്യം ചെയ്യാന്‍ ഈ ഫോണിന് കഴിയും.

വില/ലഭ്യത

ഓപ്പോ എഫ്5ന്റെ ബെയിസിക് മോഡലായ 4ജി റാം ഫോണിന് 19,990 രൂപയാണ്. എന്നാല്‍ 6ജിബി റാം ഫോണിന് 24,990 രൂപയും. നവംബര്‍ 2 മുതല്‍ 8 വരെ ഈ രണ്ട് ഫോണുകളും പ്രീ ഓര്‍ഡര്‍ ചെയ്യാം. ആദ്യ വില്‍പന നവംബര്‍ ഒന്നിന് നടക്കും. എന്നാല്‍ സ്‌റ്റോറുകളില്‍ ഡിസംബര്‍ 9 മുതല്‍ ലഭിച്ചു തുടങ്ങും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
OPPO F5 brings forth the machine learning technology to selfie camera in the smartphones for the first time.
Please Wait while comments are loading...

Social Counting