20എംപി സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ്5 ഇന്ത്യയില്‍ എത്തി!

Written By:

ഒക്ടോബര്‍ 26ന് ഫിലിപ്പെന്‍സിലുളള ഒരു കണ്‍വെന്‍ഷനില്‍ വച്ച് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ഓപ്പോ എഫ് 5 പുറത്തിറക്കിയത്. ബിസിലെസ് ഡിസ്‌പ്ലേയും എ1 സാങ്കേതിക വിദ്യയും 20എംപി സെല്‍ഫി ക്യാമറയുമാണ് ഓപ്പോ എഫ് 5ന്റെ ആകര്‍ഷകമായ സവിശേഷതകള്‍.

8ജിബി റാമുമായി മറ്റൊരു മികച്ച ഫോണ്‍ കൂടി വിപണിയില്‍!

20എംപി സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ്5 ഇന്ത്യയില്‍ എത്തി!

19,990 രൂപയ്ക്ക് വിപണിയില്‍ എത്തിയ ഈ ഫോണ്‍ ഓണ്‍ലൈന്‍ റീട്ടെയിലറായ ഫ്‌ളിപ്കാര്‍ട്ട് വഴിയും ആമസോണ്‍ വഴിയും നവംബര്‍ 9 മുതല്‍ വാങ്ങാം. രണ്ട് വേരിയന്റുകളിലാണ് ഓപ്പോ എഫ്5 എത്തിയിരിക്കുന്നത്. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

ഓപ്പോ എഫ്5ന്റെ ആകര്‍ഷണീയമായ സവിശേഷതകളിലേക്കു കടക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

20എംപി A1 സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ ഫോണ്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടേയും മനസ്സില്‍ ഓടി എത്തുന്നത് ഓപ്പോ ആണ്. A1 ബ്യൂട്ടി റെകഗ്നിഷന്‍ ടെക്‌നോളജിയില്‍ 20എംപി മുന്‍ ക്യാമറയാണ് ഈ ഫോണില്‍. സെല്‍ഫി ഷോട്ടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി 200 ഫേഷ്യല്‍ റെകഗ്നിഷന്‍ സ്‌പോട്ടുകളും ഉണ്ട്. കൂടാതെ ബോക്ക് ഇഫക്ടും നല്‍കിയിരിക്കുന്നു.

ഡിസ്‌പ്ലേ/ഡിസൈന്‍

ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലേക്ക് ഓപ്പോ എഫ്5ഉം എത്തയിരിക്കുന്നു. 18:9 റേഷ്യോയില്‍ 6 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഓപ്പോ എഫ്5ന്. ഇത്തരമൊരു ഡിസ്‌പ്ലേയില്‍ കമ്പനി അവതരിപ്പിക്കുന്ന ആദ്യത്തെ ഫോണാണ് ഇത്. മെറ്റല്‍ യൂണി ബോഡി ഡിസൈന്‍ ചെയ്ത ഈ ഫോണിന് 16എംപി റിയര്‍ ക്യാമറയാണ്. ഫേഷ്യല്‍ റെകഗ്നിഷന്‍ അണ്‍ലോക്കിനായി ഫിങ്കര്‍പ്രിന്റ് സെന്‍സറും പിന്‍ ഭാഗത്തായി നല്‍കിയിട്ടുണ്ട്.

വാട്ട്‌സാപ്പ് 'Delete for Everyone' എന്ന സവിശേഷത എങ്ങനെ ഉപയോഗിക്കാം?

 

 

ഹാര്‍ഡ്‌വയര്‍

ഓപ്പോ എഫ്5ന് മീഡിയാടെക് MT6737T ചിപ്‌സെറ്റാണ്, 4ജിബി/ 6ജിബി റാം 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും നല്‍കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 3200എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണക്ടിവിറ്റി/ സോഫ്റ്റ്വയര്‍

കണക്ടിവിറ്റി സവിശേഷതകളായ 4ജി വോള്‍ട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത് 4.2, ഡ്യുവല്‍ സിം എന്നിവയാണ്. രണ്ട് നാനോ സിം പിന്തുണയ്ക്കുന്ന സ്ലോട്ടും ഓപ്പോ എഫ്5ന് ഉണ്ട്. ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് കളര്‍ഓഎസ് 3.2ല്‍ ആണ്.

വില/ ലഭ്യത

കറുപ്പ്, ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 4ജിബി റാം വേരിയന്റിന് 19,990 രൂപയും 6ജിബി വേരിയന്റിന് 24,990 രൂപയുമാണ്. ഈ ഫോണിന്റെ പ്രീ ഓര്‍ഡര്‍ ഇന്നു മുതല്‍ ആരംഭിച്ചു തുടങ്ങി. നവംബര്‍ 9ന് വില്‍പന തുടങ്ങും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
he Oppo F5 is priced at Rs. 19,990 and is all set to go on sale exclusively via the online retailer Flipkart starting from November 9.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot