തകർപ്പൻ ഫീച്ചറുകളോടെ ഓപ്പോ F7 എത്തി; പ്രത്യേകതകൾ അറിയാം

By Shafik
|

കാത്തിരിപ്പുകൾക്കൊടുവിൽ ഓപ്പോ F7 എത്തിയിരിക്കുകയാണ്. നിലവിൽ ഒരു സ്മാർട്ട്ഫോണിന് ആവശ്യമായ എല്ലാ പ്രീമിയം പ്രത്യേകതകളോടും കൂടിയാണ് ഈ മോഡൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സെൽഫി ക്യാമറകളിൽ നിലവിലുള്ള ഏറ്റവും മികച്ച പ്രത്യേകതകളോടെ 25 മെഗാപിക്സൽ മുൻക്യാമറയും എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയുമടക്കം ഒട്ടനവധി കാര്യങ്ങൾ ഈ മോഡലിനെ കുറിച്ച്‌ പറയാനുണ്ട്.

തകർപ്പൻ ഫീച്ചറുകളോടെ ഓപ്പോ F7 എത്തി; പ്രത്യേകതകൾ അറിയാം

കാഴ്ചയിൽ മെലിഞ്ഞിട്ടാണെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ഒരു ഓൾ റൗണ്ടർ തന്നെയാണ് ഓപ്പോ F7. 4ജിബി റാമും 64ജിബി മെമ്മറിയുമുള്ള മോഡലിന് 21,990, 6ജിബി റാമും 128ജിബി മെമ്മറിയും ഉള്ള മോഡലിന് 26,990 രൂപയും എന്ന തോതിലാണ് വിലയിട്ടിരിക്കുന്നത്. 2018 ഏപ്രിൽ 9നാണ് 4ജിബി മോഡൽ വില്പനയ്‌ക്കെത്തുക. ഓൺലൈനായും ഷോപ്പുകൾ വഴിയും ഒരേസമയം ഈ മോഡൽ ലഭ്യമാകും. അതോടൊപ്പം ഏപ്രിൽ രണ്ടിന് ഒരു ഫ്ലാഷ് സെയിലും നടക്കുന്നുണ്ട്.

ഒരു വർഷത്തെ സ്ക്രീൻ റീപ്ലേസ്‌മെന്റ് സൗകര്യത്തോടെയാണ് ഈ മോഡൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ICICI ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 5 ശതമാനം കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോ ഉപയോഗിക്കുന്നവർക്ക് ഒന്നുകൂടെ മികച്ച ഓഫറുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്. 120 ജിബി ഡാറ്റയും 1200 രൂപ ക്യാഷ് ബാക്ക് ഓഫറും ഓരോ ജിയോ സിം ഉപയോഗിക്കുന്നവർക്കും ലഭിക്കുകയും ചെയ്യും.

എന്തൊക്കെയാണ് ഓപ്പോയുടെ പ്രത്യേകതകൾ എന്ന് നമുക്ക് നോക്കാം.

തകർപ്പൻ ഫീച്ചറുകളോടെ ഓപ്പോ F7 എത്തി; പ്രത്യേകതകൾ അറിയാം

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സഹായത്തോടെയുള്ള 25 മെഗാപിക്സൽ മുൻക്യാമറ

25 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടും എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഏറെ സഹായകമാകുന്ന ക്യാമറ. ക്യാമറയുടെ മെച്ചപ്പെടുത്തിയ സെൻസറും ടെക്‌നോളജിയും തെളിച്ചമുള്ള, വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായകമാകും എന്ന് തീർച്ച. സ്ഥലവും സന്ദർഭവും സമയവുമെല്ലാം മനസ്സിലാക്കി കൂടുതൽ തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ ഈ ക്യാമറ സഹായിക്കും.

ഓപ്പോ F5ലൂടെയാണ് നമ്മൾ ഏറ്റവും മികച്ച ബ്യൂട്ടി മോഡ് പരിചയപ്പെട്ടത്. ഇനി വരാൻ പോകുന്ന ഈ F7 മോഡലിൽ AI Beauty 2.0 ആണ് ചേർത്തിരിക്കുന്നത്. ഇത് കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ സാധിക്കും. വസ്തുക്കളെയും രംഗങ്ങളെയുമെല്ലാ പ്രത്യേകം തിരിച്ചറിഞ്ഞു ഭംഗികൊടുക്കുന്ന ജോലി ഈ മോഡ് തനിയെ ചെയ്തുകൊള്ളും.

തകർപ്പൻ ഫീച്ചറുകളോടെ ഓപ്പോ F7 എത്തി; പ്രത്യേകതകൾ അറിയാം

സെൻസർ HDR ടെക്‌നോളജിയും വിവിഡ് മോഡും

പൊതുവെ സ്മാർട്ഫോണുകളുടെ മുൻക്യാമറകൾ പലപ്പോഴും വെളിച്ചക്കുറവുണ്ടെങ്കിൽ നല്ല ചിത്രങ്ങൾ നമുക്ക് തരാറില്ല. ഇതിനൊരു അപവാദമായിരിക്കും ഓപ്പോ എഫ് സെവൻ എന്ന് പ്രതീക്ഷിക്കാം. 25 മെഗാപിക്സലിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വരുന്നത് റിയൽ ടൈം എച്.ഡി.ആർ. മോഡിനോട് കൂടിയാണ്. ഇതിലൂടെ ഏത് ഇരുണ്ട വെളിച്ചത്തിലും തെളിച്ചമുള്ള വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും.

നിലവിലുള്ള ഏറ്റവും മികച്ച മുൻക്യാമറാ പോർട്ടൈറ്റുകൾ ഇനി ഈ ഫോണിലൂടെ എടുക്കാൻ സാധിക്കുമെന്ന് ചുരുക്കം. സെൽഫി എടുക്കലുകൾക്ക് കൂടുതൽ ഭംഗി പകരുന്നതിനായി ഈ 25 മെഗാപിക്സൽ ക്യാമറയിൽ സോണിയുടെ 576 സെൻസർ കൂടെ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇതോടൊപ്പം 'വിവിഡ് മോഡ്' സൗകര്യവും ഓപ്പോ തങ്ങളുടെ 25 മെഗാപിക്സൽ ക്യാമറയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. നിങ്ങളുടെ ചിത്രങ്ങളെ കൂടുതൽ സുന്ദരമാക്കാൻ ഇത് സഹായിക്കും. വെറും ഒറ്റ പ്രസ്സിൽ തന്നെ നിങ്ങൾക്ക് ഇത് ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയുമെല്ലാം ചെയ്യാം.

തകർപ്പൻ ഫീച്ചറുകളോടെ ഓപ്പോ F7 എത്തി; പ്രത്യേകതകൾ അറിയാം

ഫേസ് അൺലോക്ക്, ColorOS 5.0

ഏറെ പ്രത്യേകതകളോട് കൂടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ F7 എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 8.1.0 ഓറിയോ വേർഷനിലുള്ള ColorOS 5.0 ലാണ് ഫോൺ പ്രവർത്തിക്കുക. സ്പ്ലിറ്റ് സ്ക്രീൻ, ഗെയിം ആക്സിലറേഷൻ, ഇരട്ട ആപ്പുകൾ, തീം സ്റ്റോർ തുടങ്ങി ഒരുപിടി ആപ്പുകളും സർവീസുകളും ഫോണിൽ തന്നെ ലഭ്യമാണ്. ഇതോടൊപ്പം ഫേസ് അൺലോക്ക് സൗകര്യവും ഉണ്ട് എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

തകർപ്പൻ ഫീച്ചറുകളോടെ ഓപ്പോ F7 എത്തി; പ്രത്യേകതകൾ അറിയാം

എടുത്തുപറയേണ്ട ഡിസൈൻ

ഓപ്പോയുടെ ഡിസ്‌പ്ലേയുടെ 19:9 എന്ന അനുപാതം സ്‌ക്രീനിൽ ദൃശ്യങ്ങൾ കൂടുതൽ വിസ്‌തൃതിയിൽ നിറഞ്ഞു കാണാനാവും. 6.23 ഇഞ്ചിന്റെ ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. വീഡിയോസും ഗെയിംസുമെല്ലാം ഇതുവരെ നമ്മൾ കണ്ടുശീലിച്ചു പോന്നതിനേക്കാൾ വ്യത്യസ്തമായി ഇനി ഈ സ്‌ക്രീനിൽ ആസ്വദിക്കാം. ഒപ്പം ഡിസ്‌പ്ലേയിൽ നോച്ച് കൂടെയുണ്ടാവും. ആപ്പുകളും മറ്റും എളുപ്പം നാവിഗേറ്റ് ചെയ്തെടുക്കുന്നതിന് ഇത് സഹായകമാകും.

തകർപ്പൻ ഫീച്ചറുകളോടെ ഓപ്പോ F7 എത്തി; പ്രത്യേകതകൾ അറിയാം

കൂടുതൽ കരുത്തുറ്റ ഹാർഡ്‌വെയറുകൾ

ഒരു ഫോണിന് 4ജിബി, 6ജിബി റാമുകൾ ഉണ്ടെങ്കിൽ ആ ഭാഗത്തേക്കു പിന്നെ പെർഫോമൻസിന്റെ കാര്യം നോക്കുകയേ വേണ്ടല്ലോ. ഒപ്പം 64ജിബി, 128ജിബി മെമ്മറി കൂടിയാകുമ്പോൾ ഏതുതരം മൾട്ടി ടാസ്ക് പ്രവർത്തനങ്ങളും എളുപ്പം നടക്കുകയും ചെയ്യും. 64 ബിറ്റ് ഒക്ട കോർ പ്രൊസസർ ഫോണിന് കരുത്തുപകരുന്ന മറ്റൊരു സവിശേഷതയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യം ക്യാമറയുടെ കാര്യത്തിൽ കൂടുതൽ സാധ്യതകൾ നൽകുകയും ചെയ്യും.

തകർപ്പൻ ഫീച്ചറുകളോടെ ഓപ്പോ F7 എത്തി; പ്രത്യേകതകൾ അറിയാം

മികവാർന്ന ഫോട്ടോ ആൽബവും AI Boardഉം

ഇനി പറയാൻ പോകുന്നത് ഓട്ടോമാറ്റിക്കായി ആളുകളുടെ മുഖവും സ്ഥലവും സമയവുമെല്ലാം തിരിച്ചറിഞ്ഞ് പ്രത്യേകം ഫോള്ഡറുകളാക്കി സൂക്ഷിക്കുന്ന ഗാലറിയെ പറ്റിയാണ്. ഓപ്പോയുടെ സ്വന്തം ഈ ആൽബത്തിൽ അൽപ്പം 'സ്മാർട്ട്' ആയി തന്നെ നിങ്ങളെടുത്ത ചിത്രങ്ങളോരോന്നും ശേഖരിക്കപ്പെടും.

ഇതോടൊപ്പം AI Boardഎന്നൊരു സവിശേഷത കൂടെ ഫോണിനുണ്ട്. ഫലത്തിൽ ഇതൊരു സ്പ്ലിറ്റ് സ്ക്രീൻ മോഡ് തന്നെയാണ്. ഒരു ദിവസത്തെ നിങ്ങളുടെ ഫോണിൽ നടന്ന നിങ്ങൾക്കാവശ്യമായ പല കാര്യങ്ങളും അവിടെ കാണാം. ഇമെയിൽ, കലണ്ടർ, മീറ്റിങ്ങുകൾ, മറ്റു പ്ലാനുകൾ തുടങ്ങി എല്ലാം തന്നെ ഇവിടെ കാണാനാവും.

3400 mAh ബാറ്ററിയാണ് ഫോണിനുള്ളത്. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. മുകളിൽ പറഞ്ഞ പോലെ ഏപ്രിൽ 9 മുതൽ ഈ ഫോൺ വാങ്ങാൻ സാധിക്കും.

Best Mobiles in India

English summary
The new OPPO F7 is priced at Rs. 21,990 for the 4GB RAM + 64GB ROM variant and will sell at Rs. 26,990 for the 6GB RAM + 128GB ROM variant.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X