ഓപ്പോ F7 വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

By Shafik
|

കാത്തിരിപ്പിനൊടുവിൽ ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ F7 വിപണിയിൽ എത്തിയിരിക്കുകയാണ്. നിലവിൽ ഒരു സ്മാർട്ട്ഫോണിന് ആവശ്യമായ എല്ലാ പ്രീമിയം പ്രത്യേകതകളോടും കൂടിയാണ് ഈ മോഡൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സെൽഫി ക്യാമറകളിൽ നിലവിലുള്ള ഏറ്റവും മികച്ച പ്രത്യേകതകളോടെ 25 മെഗാപിക്സൽ മുൻക്യാമറയും എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയുമടക്കം ഒട്ടനവധി കാര്യങ്ങൾ ഈ മോഡലിനെ കുറിച്ച്‌ പറയാനുണ്ട്.

ഓപ്പോ F7 വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

 

കാഴ്ചയിൽ മെലിഞ്ഞിട്ടാണെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ഒരു ഓൾ റൗണ്ടർ തന്നെയാണ് ഓപ്പോ F7. 4ജിബി റാമും 64ജിബി മെമ്മറിയുമുള്ള മോഡലിന് 21,990, 6ജിബി റാമും 128ജിബി മെമ്മറിയും ഉള്ള മോഡലിന് 26,990 രൂപയും എന്ന തോതിലാണ് വിലയിട്ടിരിക്കുന്നത്. 2018 ഏപ്രിൽ 9നാണ് 4ജിബി മോഡൽ വില്പനയ്‌ക്കെത്തുക. ഓൺലൈനായും ഷോപ്പുകൾ വഴിയും ഒരേസമയം ഈ മോഡൽ ലഭ്യമാകും. അതോടൊപ്പം ഏപ്രിൽ രണ്ടിനാണ് ഇതിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്.

ഓപ്പോ F7 വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

4ജിബി റാമും 64ജിബി മെമ്മറിയുമുള്ള മോഡലിന്റെ ഫ്ലാഷ് സെയിൽ ആദ്യം

ഓപ്പോ തങ്ങളുടെ പുതിയ മോഡൽ ഔദ്യോഗികമായി പുറത്തിറക്കിയത് മുതൽ ജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണയും പ്രതീക്ഷയും മുൻനിർത്തി ഈ ഏപ്രിൽ 2 ന് തങ്ങളുടെ 4ജിബി റാമും 64ജിബി മെമ്മറിയുമുള്ള മോഡലിന്റെ ഒരു ഫ്ലാഷ് സെയിൽ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തൊട്ടാകെയുള്ള 777 ഓപ്പോ സ്റ്റോറുകളിലൂടെ 24 മണിക്കൂർ നേരത്തേക്ക് ഈ ഫ്ലാഷ് സെയിൽ ലഭ്യമായിരിക്കും. 10000 യൂണിറ്റുകളാണ് ആ സമയത്ത് ലഭ്യമാകുക.

ഓപ്പോ F7 വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

തകർപ്പൻ ഓഫറുകൾ

ഓപ്പോളുടെ ഈ പുതിയ മോഡൽ വാങ്ങുമ്പോൾ തകപ്പൻ ഓഫറുകളും ഒപ്പം നൽകുന്നുണ്ട്. ഒരു വർഷത്തെ സ്ക്രീൻ റീപ്ലേസ്മെന്റ് വാറണ്ടി ഓപ്പോ തങ്ങളുടെ ഈ മോഡലിന്റെ കൂടെ നൽകുന്നുണ്ട്. കമ്പനിയുടെ അംഗീകൃത്യ സർവീസ് സെന്ററുകളിൽ ഈ സേവനം ലഭ്യവുമാണ്. ഒപ്പം ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉള്ളവർക്ക് 5 ശതമാനം ഓഫറും നൽകുന്നുണ്ട്. ജിയോ ഉപയോഗിക്കുന്ന ആളാണെങ്കിൽ 120 ജിബി ഡാറ്റയും 1200 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. ഒപ്പം 0 ശതമാനം ഇന്ട്രെസ്റ്റിൽ ഓപ്പോ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും.

ഓപ്പോ F7 വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

 

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സഹായത്തോടെയുള്ള 25 മെഗാപിക്സൽ മുൻക്യാമറ, റിയൽ ടൈം HDR

25 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടും എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഏറെ സഹായകമാകുന്ന ക്യാമറ. ക്യാമറയുടെ മെച്ചപ്പെടുത്തിയ സെൻസറും ടെക്‌നോളജിയും തെളിച്ചമുള്ള, വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായകമാകും എന്ന് തീർച്ച. സ്ഥലവും സന്ദർഭവും സമയവുമെല്ലാം മനസ്സിലാക്കി കൂടുതൽ തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ ഓപ്പോളുടെ ഈ ക്യാമറ സഹായിക്കും.

ഓപ്പോ F5ലൂടെയാണ് നമ്മൾ ഏറ്റവും മികച്ച ബ്യൂട്ടിഫൈ മോഡ് പരിചയപ്പെട്ടത്. ഇനി വരാൻ പോകുന്ന ഓപ്പോളുടെ ഈ F7 മോഡലിൽ AI Beauty 2.0 ആണ് ചേർത്തിരിക്കുന്നത്. ഇത് കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ സാധിക്കും. വസ്തുക്കളെയും രംഗങ്ങളെയുമെല്ലാ പ്രത്യേകം തിരിച്ചറിഞ്ഞു ഭംഗികൊടുക്കുന്ന ജോലി ഈ മോഡ് തനിയെ ചെയ്തുകൊള്ളും.

ഓപ്പോ F7 വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

19:9 അനുപാതത്തിലുള്ള സൂപ്പർ ഫുൾസ്ക്രീൻ 2.0

ഓപ്പോയുടെ ഡിസ്‌പ്ലേയുടെ 19:9 എന്ന അനുപാതം സ്‌ക്രീനിൽ ദൃശ്യങ്ങൾ കൂടുതൽ വിസ്‌തൃതിയിൽ നിറഞ്ഞു കാണാനാവും. 6.23 ഇഞ്ചിന്റെ ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. വീഡിയോസും ഗെയിംസുമെല്ലാം ഇതുവരെ നമ്മൾ കണ്ടുശീലിച്ചു പോന്നതിനേക്കാൾ വ്യത്യസ്തമായി ഇനി ഈ സ്‌ക്രീനിൽ ആസ്വദിക്കാം. ഒപ്പം ഡിസ്‌പ്ലേയിൽ നോച്ച് കൂടെയുണ്ടാവും. ആപ്പുകളും മറ്റും എളുപ്പം നാവിഗേറ്റ് ചെയ്തെടുക്കുന്നതിന് ഇത് സഹായകമാകും.

ഓപ്പോ F7 വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

ഫേസ് അൺലോക്ക്, ColorOS 5.0

ഏറെ പ്രത്യേകതകളോട് കൂടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ F7 എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 8.1.0 ഓറിയോ വേര്ഷനിലുള്ള ColorOS 5.0 ലാണ് ഫോൺ പ്രവർത്തിക്കുക. സ്പ്ലിറ്റ് സ്ക്രീൻ, ഗെയിം ആക്സിലറേഷൻ, ഇരട്ട ആപ്പുകൾ, തീം സ്റ്റോർ തുടങ്ങി ഒരുപിടി ആപ്പുകളും സർവീസുകളും ഫോണിൽ തന്നെ ലഭ്യമാണ്. ഇതോടൊപ്പം ഫേസ് അൺലോക്ക് സൗകര്യവും ഉണ്ട് എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

ഒരു ഫോണിന് 4ജിബി, 6ജിബി റാമുകൾ ഉണ്ടെങ്കിൽ ആ ഭാഗത്തേക്കു പിന്നെ പെർഫോമൻസിന്റെ കാര്യം നോക്കുകയേ വേണ്ടല്ലോ. ഒപ്പം 64ജിബി, 128ജിബി മെമ്മറി കൂടിയാകുമ്പോൾ ഏതുതരം മൾട്ടി ടാസ്ക് പ്രവർത്തനങ്ങളും എളുപ്പം നടക്കുകയും ചെയ്യും. 64 ബിറ്റ് ഒക്ട കോർ പ്രൊസസർ ഫോണിന് കരുത്തുപകരുന്ന മറ്റൊരു സവിശേഷതയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യം ക്യാമറയുടെ കാര്യത്തിൽ കൂടുതൽ സാധ്യതകൾ നൽകുകയും ചെയ്യും.

ഓപ്പോ F7 വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

3400 mAh ബാറ്ററിയാണ് ഫോണിനുള്ളത്. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. മുകളിൽ പറഞ്ഞ പോലെ ഏപ്രിൽ 9 മുതൽ ഈ ഫോൺ വാങ്ങാൻ സാധിക്കും.

Most Read Articles
Best Mobiles in India

English summary
The new OPPO F7 is priced at Rs. 21,990 for the 4GB RAM + 64GB ROM variant and will sell at Rs. 26,990 for the 6GB RAM + 128GB ROM variant.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X