കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

By Shafik
|

താരസമ്പന്നമായ സദസ്സിൽ ഓപ്പോ F7 മുബൈയിൽ വെച്ച് പുറത്തിറക്കുകയുണ്ടായി. സെൽഫി ക്യാമറകളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഓപ്പോയുടെ ഏറ്റവും പുതിയ മോഡലിന്റെ ഔദ്യോഗിക പുറത്തിറക്കൽ ചടങ്ങായിരുന്നു നടന്നത്. ഫുൾ സ്ക്രീൻ എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ, 25 മെഗാപിക്സൽ മുൻക്യാമറ, 4ജിബി 6ജിബി റാം എന്നീ സൗകര്യങ്ങളോടെയാണ് ഓപ്പോ എത്തിയത്.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

ഓപ്പോ F7. 4ജിബി റാമും 64ജിബി മെമ്മറിയുമുള്ള മോഡലിന് 21,990, 6ജിബി റാമും 128ജിബി മെമ്മറിയും ഉള്ള മോഡലിന് 26,990 രൂപയും എന്ന തോതിലാണ് വിലയിട്ടിരിക്കുന്നത്. 2018 ഏപ്രിൽ 9നാണ് 4ജിബി മോഡൽ വില്പനയ്‌ക്കെത്തുക. ഓൺലൈനായും ഷോപ്പുകൾ വഴിയും ഒരേസമയം ഈ മോഡൽ ലഭ്യമാകും. അതോടൊപ്പം ഏപ്രിൽ രണ്ടിന് ഒരു ഫ്ലാഷ് സെയിലും നടക്കുന്നുണ്ട്. ഓപ്പോ F7 പുറത്തിറക്കൽ ചടങ്ങിലെ വിശേഷങ്ങളിലേക്ക്.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

ഓപ്പോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ വിൽ യാങ്ങിന് പറയാനുള്ളത്

മുംബൈയിൽ എൻഎസ്‌ഐസിയിലായിരുന്നു ഓപ്പോ F7 പുറത്തിറക്കിയ ചടങ്ങ് നടന്നത്. ഓപ്പോ മൊബൈൽസിന്റെ ഇന്ത്യൻ ബ്രാൻഡ് ഡയറക്ടർ വിൽ യാങ്ങ് ആയിരുന്നു ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ചത്. കഴിഞ്ഞ വര്ഷം ഇന്ത്യയിലെത്തി വൻവിജയമായ ഓപ്പോ F5 സീരീസിന്റെ വിജയത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.

ഇന്ത്യയിൽ വരും വർഷങ്ങളിലായി ഒപ്പോയ്ക്കുള്ള പദ്ധതികളെ കുറിച്ച് അദ്ദേഹം വാചാലനാകുകയുണ്ടായി. " മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണച്ചു കൊണ്ട് നിലവിൽ മേഖലയിലുള്ള ഏറ്റവും നല്ല നിർമ്മാണമാണ് ഞങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്"- അദ്ദേഹം പറഞ്ഞു. റഷ്യയിലും ജപ്പാനിലുമടക്കം ഓപ്പോയുടെ ഫോണുകൾ വിപണിയിലെത്തിക്കാൻ പോകുന്ന കായാവും അദ്ദേഹം പറയുകയുണ്ടായി. മുപ്പതോളം രാജ്യങ്ങളിൽ ചെറുപ്പക്കാർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാവാൻ ഒപ്പോയ്ക്ക് സാധിച്ചെന്നും വരുംവർഷങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിലടക്കം ഫോണുകൾ ഇറക്കും എന്നതും അദ്ദേഹം പറയുകയുണ്ടായി.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

2018ൽ R&D, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ നിക്ഷേപം

5G ഗവേഷണങ്ങൾക്കായി Qualcomm നോട് ചേർന്നുള്ള പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ച യാങ്ങ് ഗൂഗിൾ അസിസ്റ്റന്റ് സൗകര്യം തങ്ങളുടെ ഫോണുകളിൽ പ്രീലോഡഡ് ആയി ലഭ്യമാക്കുന്നതിനായി ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനെ കുറിച്ചതും സംസാരിക്കുകയുണ്ടായി. 2018ൽ R&D യിൽ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഒപ്പോയ്ക്കുള്ള നിക്ഷേപത്തെ കുറിച്ചും പേറ്റന്റുകളെ കുറിച്ചും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മാത്രമായി ഒപ്പോയ്ക്ക് 370 പേറ്റന്റുകളുണ്ട്.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

ഓപ്പോ ഇന്ത്യയുടെ പ്രോഡക്ട് മാനേജർക്ക് പറയാനുള്ളത്

തുടർന്ന് ഒപ്പോയുടെ ഇന്ത്യ പ്രോഡക്ട് മാനേജർ ഋഷഭ് ശ്രീവാസ്തവ സംസാരിക്കുകയുണ്ടായി. 25 മെഗാപിക്സൽ മുൻക്യാമറ എന്ന ഓപ്പോയുടെ കണ്ടുപിടിത്തത്തെ കുറിച്ച് അദ്ദേഹം വാചാലനായി. സോണിയുടെ IMX 576 sensor ആണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന കാര്യം അദ്ദേഹം എടുത്ത് പറയുകയുണ്ടായി.

പൊതുവെ സ്മാർട്ഫോണുകളുടെ മുൻക്യാമറകൾ പലപ്പോഴും വെളിച്ചക്കുറവുണ്ടെങ്കിൽ നല്ല ചിത്രങ്ങൾ നമുക്ക് തരാറില്ല. ഇതിനൊരു അപവാദമായിരിക്കും ഓപ്പോ എഫ് സെവൻ എന്ന് പ്രതീക്ഷിക്കാം. 25 മെഗാപിക്സലിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വരുന്നത് റിയൽ ടൈം എച്.ഡി.ആർ. മോഡിനോട് കൂടിയാണ്. ഇതിലൂടെ ഏത് ഇരുണ്ട വെളിച്ചത്തിലും തെളിച്ചമുള്ള വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും. നിലവിലുള്ള ഏറ്റവും മികച്ച മുൻക്യാമറാ പോർട്ടൈറ്റുകൾ ഇനി ഈ ഫോണിലൂടെ എടുക്കാൻ സാധിക്കുമെന്ന് ചുരുക്കം.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

വെറും സെൽഫി മാത്രമല്ല

സെൽഫി ക്യാമറയുടെ പ്രത്യേകതകളെ കുറിച്ച് സംസാരിച്ച ശഷം അദ്ദേഹം പറഞ്ഞത് ഓപ്പോളുടെ പരിഷ്കരിച്ച ബ്യുട്ടി മോഡിനെ കുറിച്ചായിരുന്നു. " ഓപ്പോളുടെ ബ്യുട്ടി ലാബ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഒരു സ്പർശം അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്"- അദ്ദേഹം പറയുന്നു.

F7 മോഡലിൽ AI Beauty 2.0 ആണ് ചേർത്തിരിക്കുന്നത്. ഇത് കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ സാധിക്കും. വസ്തുക്കളെയും രംഗങ്ങളെയുമെല്ലാ പ്രത്യേകം തിരിച്ചറിഞ്ഞു ഭംഗികൊടുക്കുന്ന ജോലി ഈ മോഡ് തനിയെ ചെയ്തുകൊള്ളും.

16 തരാം ദൃശ്യങ്ങളെ സ്വയം തിരിച്ചറിയാൻ ഈ ക്യാമറക്ക് സാധിക്കും. ഇതോടൊപ്പം 'വിവിഡ് മോഡ്' സൗകര്യവും ഓപ്പോ തങ്ങളുടെ 25 മെഗാപിക്സൽ ക്യാമറയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വ്യത്യസ്തമായ ചിത്രങ്ങളെ കൂടുതൽ സുന്ദരമാക്കാൻ ഇത് സഹായിക്കും. വെറും ഒറ്റ പ്രസ്സിൽ തന്നെ ഇത് ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയുമെല്ലാം ചെയ്യാം.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ

ഓപ്പോയുടെ ഡിസ്‌പ്ലേയുടെ 19:9 എന്ന അനുപാതം സ്‌ക്രീനിൽ ദൃശ്യങ്ങൾ കൂടുതൽ വിസ്‌തൃതിയിൽ നിറഞ്ഞു കാണാനാവും. 6.23 ഇഞ്ചിന്റെ ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. വീഡിയോസും ഗെയിംസുമെല്ലാം ഇതുവരെ നമ്മൾ കണ്ടുശീലിച്ചു പോന്നതിനേക്കാൾ വ്യത്യസ്തമായി ഇനി ഈ സ്‌ക്രീനിൽ ആസ്വദിക്കാം. ഒപ്പം ഡിസ്‌പ്ലേയിൽ നോച്ച് കൂടെയുണ്ടാവും. ആപ്പുകളും മറ്റും എളുപ്പം നാവിഗേറ്റ് ചെയ്തെടുക്കുന്നതിന് ഇത് സഹായകമാകും.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

ഓപ്പോ F7 ന്റെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സഹായത്തോടെയുള്ള 25 മെഗാപിക്സൽ മുൻക്യാമറ, 16 മെഗാപിക്സൽ പിൻക്യാമറ, കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ Beauty 2.0, റിയൽ ടൈം എച്.ഡി.ആർ. മോഡ്, സോണിയുടെ 576 സെൻസർ, വിവിഡ് മോഡ്, ഫേസ് അൺലോക്ക്, ആൻഡ്രോയിഡ് 8.1.0 ഓറിയോ വേർഷനിലുള്ള ColorOS 5.0, 19:9 അനുപാതത്തിലുള്ള 6.23 ഇഞ്ചിന്റെ 1080x2280 ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, നോച്ച്, 4ജിബി, 6ജിബി റാമുകൾ, 64ജിബി, 128ജിബി മെമ്മറി, 64 ബിറ്റ് ഒക്ട കോർ പ്രൊസസർ, 3400 mAh ബാറ്ററി എന്നിവയാണ് ഓപ്പോ F7ന്റെ പ്രധാന പ്രത്യേകതകൾ.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

ഒപ്പം ഓപ്പോയുടെ ബ്രാൻഡ് അംബാസഡർമാരായ ക്രിക്കറ്റ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. രോഹിത് ശർമ്മ, ഹാർദിക് പാണ്ട്യ, രവിചന്ദ്രൻ അശ്വിൻ എന്നിവരെല്ലാം തന്നെ സ്റ്റേജിൽ അണിനിരക്കുകയുണ്ടായി.

കാത്തിരിപ്പിനൊടുവിൽ ഓപ്പോ F7 ഇന്ത്യയിലെത്തി

ഓപ്പോ F7. 4ജിബി റാമും 64ജിബി മെമ്മറിയുമുള്ള മോഡലിന് 21,990, 6ജിബി റാമും 128ജിബി മെമ്മറിയും ഉള്ള മോഡലിന് 26,990 രൂപയും എന്ന തോതിലാണ് വിലയിട്ടിരിക്കുന്നത്. 2018 ഏപ്രിൽ 9നാണ് 4ജിബി മോഡൽ വില്പനയ്‌ക്കെത്തുക. ഓൺലൈനായും ഷോപ്പുകൾ വഴിയും ഒരേസമയം ഈ മോഡൽ ലഭ്യമാകും.

Best Mobiles in India

Read more about:
English summary
OPPO launched the new Selfie Expert- OPPO F7 in Mumbai in the presence of Indian Cricket Stars- Rohit Sharma, Hardeek Pandya and Ravichandran Ashwin.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X