ഇത് ആ പഴയ ഓപ്പോ അല്ല; പുത്തൻ ഡിസൈനും ക്യാമറയുമായി F7 എത്തുന്നു

Written By:

ക്യാമറയുടെ കാര്യത്തിൽ, പ്രത്യേകിച്ച് മുൻക്യാമറയുടെ കാര്യത്തിൽ ഒപ്പോയ്ക്ക് അതിന്റേതായ ഒരു സ്ഥാനം മാർക്കറ്റിലുണ്ട്. പലരും ഓപ്പോ തിരഞ്ഞെടുക്കുന്നതിന് ഇത് ഒരു കാരണവുമാണ്. OPPO F5, OPPO F3 Plus, OPPO A83 തുടങ്ങിയ ഓപ്പോ ഫോണുകളുടെ നിരയിലേക്ക് അടുത്തതായി എത്തുകയാണ് ഓപ്പോ F7ഉം. ഒരു ഫോണിന്റെ ഫ്രന്റ് ക്യാമറ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ഓപ്പോ കാണിച്ചു കൊടുക്കുകയാണ് ഈ മോഡലിലൂടെ.

ഇത് ആ പഴയ ഓപ്പോ അല്ല; പുത്തൻ ഡിസൈനും ക്യാമറയുമായി F7 എത്തുന്നു

25 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യൻ മാർക്കറ്റിൽ മാർച്ച് 26ന് ഈ ഫോൺ റിലീസ് ചെയ്യുമെന്നാണ് കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്തൊക്കെയാണ് ഫോണിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

ഇത് ആ പഴയ ഓപ്പോ അല്ല; പുത്തൻ ഡിസൈനും ക്യാമറയുമായി F7 എത്തുന്നു

25 മെഗാപിക്സൽ മുൻക്യാമറ

എന്തുകൊണ്ടും എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഇത് ഏറെ സഹായകമാകും.ക്യാമറയുടെ മെച്ചപ്പെടുത്തിയ സെൻസറും ടെക്‌നോളജിയും തെളിച്ചമുള്ള, വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായകമാകും എന്ന് തീർച്ച. സ്ഥലവും സന്ദർഭവും സമയവുമെല്ലാം മനസ്സിലാക്കി കൂടുതൽ തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ ഓപ്പോളുടെ ഈ ക്യാമറ സഹായിക്കും.

റിയൽ ടൈം എച്.ഡി.ആർ. മോഡ്

പൊതുവെ സ്മാർട്ഫോണുകളുടെ മുൻക്യാമറകൾ പലപ്പോഴും വെളിച്ചക്കുറവുണ്ടെങ്കിൽ നല്ല ചിത്രങ്ങൾ നമുക്ക് തരാറില്ല. ഇതിനൊരു അപവാദമായിരിക്കും ഓപ്പോ എഫ് സെവൻ എന്ന് പ്രതീക്ഷിക്കാം. 25 മെഗാപിക്സലിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വരുന്നത് റിയൽ ടൈം എച്.ഡി.ആർ. മോഡിനോട് കൂടിയാണ്. ഇതിലൂടെ ഏത് ഇരുണ്ട വെളിച്ചത്തിലും തെളിച്ചമുള്ള വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും. നിലവിലുള്ള ഏറ്റവും മികച്ച മുൻക്യാമറാ പോർട്ടൈറ്റുകൾ ഇനി ഈ ഫോണിലൂടെ എടുക്കാൻ സാധിക്കുമെന്ന് ചുരുക്കം.

ഇത് ആ പഴയ ഓപ്പോ അല്ല; പുത്തൻ ഡിസൈനും ക്യാമറയുമായി F7 എത്തുന്നു

മെച്ചപ്പെടുത്തിയ AI Beauty 2.0 മോഡ്

ഓപ്പോ F5ലൂടെയാണ് നമ്മൾ ഏറ്റവും മികച്ച ബ്യൂട്ടി മോഡ് പരിചയപ്പെട്ടത്. ഇനി വരാൻ പോകുന്ന ഓപ്പോളുടെ ഈ F7 മോഡലിൽ AI Beauty 2.0 ആണ് ചേർത്തിരിക്കുന്നത്. ഇത് കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ സാധിക്കും. വസ്തുക്കളെയും രംഗങ്ങളെയുമെല്ലാ പ്രത്യേകം തിരിച്ചറിഞ്ഞു ഭംഗികൊടുക്കുന്ന ജോലി ഈ മോഡ് തനിയെ ചെയ്തുകൊള്ളും.

ഇത് ആ പഴയ ഓപ്പോ അല്ല; പുത്തൻ ഡിസൈനും ക്യാമറയുമായി F7 എത്തുന്നു

AR (Augmented Reality)

ഫോണിന്റെ ക്യാമറയെ സംബന്ധിച്ചെടുത്തോളം എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. ചുറ്റുമുള്ള കാര്യങ്ങളെ ക്യാമറയിൽ പകർത്തുമ്പോൾ അവയെ ആക്ടീവായ AR സ്റ്റിക്കറുകളിലേക്ക് മാറ്റുന്നതിനുള്ള സൗകര്യവും ഈ ക്യാമറയിലുണ്ട്. ഒപ്പം കവർ ഫീച്ചറും ഓപ്പോ ക്യാമറ നൽകുന്നുണ്ട്. ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്ക് ഇപ്പോൾ ലഭ്യമല്ല.

AI ഫോട്ടോ ആൽബം

വെറും ക്യാമറയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഓപ്പോയുടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ടെക്‌നോളജി. അതോടപ്പം തങ്ങളുടേതായ ഒരു ഗാലറി ആൽബവും ഓപ്പോ വികസിപ്പിച്ചിട്ടുണ്ട്. ഓരോ ചിത്രങ്ങളും സോർട്ട് ചെയ്യാൻ സൂക്ഷിക്കാനുമുള്ള വ്യത്യസ്ത സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

ഇത് ആ പഴയ ഓപ്പോ അല്ല; പുത്തൻ ഡിസൈനും ക്യാമറയുമായി F7 എത്തുന്നു

അടിമുടി മാറിയിരിക്കുന്ന ഡിസൈൻ

ക്യാമറയോടൊപ്പം ഓപ്പോ F7 എത്തുന്നത് തീർത്തും പുതുമയാർന്ന ഡിസൈനുമായാണ്. സ്‌ക്രീനിനോട് ഏറെ ചേർന്ന് നിൽക്കുന്ന എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേയാണ് ഫോൺ നൽകുന്നത്. മുൻഭാഗത്ത് ചെറിയ നോച്ചോട് കൂടിയ മുഴുവൻ ഡിസ്‌പ്ലേയാണ് ഉള്ളത്. ഗെയിംസ്, വീഡിയോസ് തുടങ്ങിയവയെല്ലാം പ്രവർത്തിപ്പിക്കുമ്പോൾ ഏറ്റവും മികച്ചൊരു അനുഭവം ഈ സ്ക്രീൻ നൽകും.

English summary
OPPO F7 will sport a 25MP Artificial Intelligence equipped Front-facing Camera for brighter, clearer and more vibrant selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot