എഡ്ജ് ടു എഡ്ജ് 6.2" സ്ക്രീൻ, 19:9 അനുപാതം, 25 എംപി സെൽഫി ക്യാമറ.. വിശേഷണങ്ങൾ തീരുന്നില്ല

By Shafik
|

2017 ൽ സ്മാർട്ട് ഫോൺ മേഖലയിൽ നമ്മൾ ഏറ്റവുമധികം കണ്ടത് വ്യത്യസ്ത തരത്തിലുള്ള സ്‌ക്രീനുകളും ഡിസ്‌പ്ലേകളും അടിസ്ഥാനപ്പെടുത്തി പുത്തൻ മോഡലുകൾ ഇറക്കുന്ന സ്മാർട്ഫോൺ കമ്പനികളെയാണ്. നമ്മുടെ സ്ഥിരം ഡിസ്പ്ലേ സങ്കൽപ്പങ്ങളിൽ നിന്നുമെല്ലാം ഏറെ വ്യത്യസ്തമായ അനുഭവം അതോടെ നമുക്ക് ലഭിച്ചു തുടങ്ങി. നിലവിലുണ്ടായിരുന്ന 16:9 എന്ന aspect ratioവിൽ നിന്നും മാറി 18:9 എന്ന അനുപാതത്തിലേക്ക് സ്ക്രീനുകൾ എത്തിയതോടെ അത്തരം ഫോണുകൾ നമ്മുടെ പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ 19:9 എന്ന തോതിൽ ഒരു ഫോൺ ഇറങ്ങുകയാണ്. സ്മാർട്ഫോൺ നിർമ്മാണ കമ്പനികളിൽ മുൻനിരയിൽ നിൽക്കുന്ന ഒപ്പൊയിൽ നിന്നാണ് ഈ മോഡലിന്റെ വരവ്.

എഡ്ജ് ടു എഡ്ജ്  6.2

മികച്ച ദൃശ്യങ്ങൾക്കായി 19:9 Aspect Ratio

ഓപ്പോയുടെ മുൻനിര സ്മാർട്ഫോണുകളുടെ നിരയിലേക്ക് ഉടൻ എത്തുന്ന ഓപ്പോ F7 മോഡലാണ് ഏറെ പ്രത്യേകതകളുമായി നമ്മളെ ആകർഷിക്കാൻ പോകുന്നത്. ഡിസ്‌പ്ലേയുടെ 19:9 എന്ന അനുപാതം തന്നെയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 2280 x 1080p റെസലൂഷനോട് കൂടിയ 6.2" ഫുൾ എച് ഡി പ്ലസ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. നിലവിലുള്ള ഡിസ്പ്ലേ സങ്കൽപ്പങ്ങളെ മാറ്റിനിർത്തുന്നതാണ് 1080p യിൽ വരുന്ന 19:9 എന്ന അനുപാതത്തിലുള്ള ഈ ഡിസ്പ്ലേ. നിലവിൽ ആദ്യമായിട്ടാണ് ഒരു ആൻഡ്രോയിഡ് ഫോണിൽ ഈ വിധത്തിലുള്ള ഒരു ഡിസ്പ്ലേ സജ്ജീകരണം വരുന്നത്.

എഡ്ജ് ടു എഡ്ജ്  6.2

വീഡിയോസും ഗെയിംസുമെല്ലാം കൂടുതൽ വിസ്താരമുള്ള സ്‌ക്രീനിൽ

സ്ക്രീൻ ടു ബോഡി അനുപാതം ഓപ്പോ F7നെ സംബന്ധിച്ചെടുത്തോളം 89.09 ആണ്. ഡിസ്‌പ്ലേയുടെ 19:9 എന്ന അനുപാതം കൂടിയാകുമ്പോൾ സ്‌ക്രീനിൽ ദൃശ്യങ്ങൾ കൂടുതൽ വിസ്‌തൃതിയിൽ നിറഞ്ഞു കാണാനാവും. വീഡിയോസും ഗെയിംസുമെല്ലാം ഇതുവരെ നമ്മൾ കണ്ടുശീലിച്ചു പോന്നതിനേക്കാൾ വ്യത്യസ്തമായി ഇനി ഈ സ്‌ക്രീനിൽ ആസ്വദിക്കാം. ഓപ്പോയുടെ റിപ്പോർട്ട് അനുസരിച്ച് ഡിസ്‌പ്ലേയിൽ നോച്ച് കൂടെയുണ്ടാവും. ആപ്പുകളും മറ്റും എളുപ്പം നാവിഗേറ്റ് ചെയ്തെടുക്കുന്നതിന് ഇത് സഹായകമാകും.

എഡ്ജ് ടു എഡ്ജ്  6.2

ഡിസൈൻ

ഈ ഒരു സ്ക്രീൻ അനുപാതവും വലുപ്പവും സ്ക്രീൻ ടു ബോഡി അനുപാതവും എല്ലാം തന്നെ ഒരുമിച്ച് ഫോണിൽ കൊണ്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഓപ്പോ യാതൊരു വിധ കുഴപ്പങ്ങളുമില്ലാതെ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ തന്നെ ഇ പ്രത്യേകതകൾ എല്ലാം തന്നെ ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

എഡ്ജ് ടു എഡ്ജ്  6.2

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സെൽഫി ക്യാമറ

25 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടും എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഏറെ സഹായകമാകുന്ന ക്യാമറ. ക്യാമറയുടെ മെച്ചപ്പെടുത്തിയ സെൻസറും ടെക്‌നോളജിയും തെളിച്ചമുള്ള, വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായകമാകും എന്ന് തീർച്ച. സ്ഥലവും സന്ദർഭവും സമയവുമെല്ലാം മനസ്സിലാക്കി കൂടുതൽ തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ ഓപ്പോളുടെ ഈ ക്യാമറ സഹായിക്കും.

എഡ്ജ് ടു എഡ്ജ്  6.2

ഏത് ഇരുണ്ട വെളിച്ചവുമാകട്ടെ, നിങ്ങളുടെ ചിത്രങ്ങൾ റെഡി

പൊതുവെ സ്മാർട്ഫോണുകളുടെ മുൻക്യാമറകൾ പലപ്പോഴും വെളിച്ചക്കുറവുണ്ടെങ്കിൽ നല്ല ചിത്രങ്ങൾ നമുക്ക് തരാറില്ല. ഇതിനൊരു അപവാദമായിരിക്കും ഓപ്പോ എഫ് സെവൻ എന്ന് പ്രതീക്ഷിക്കാം. 25 മെഗാപിക്സലിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വരുന്നത് റിയൽ ടൈം എച്.ഡി.ആർ. മോഡിനോട് കൂടിയാണ്. ഇതിലൂടെ ഏത് ഇരുണ്ട വെളിച്ചത്തിലും തെളിച്ചമുള്ള വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും. നിലവിലുള്ള ഏറ്റവും മികച്ച മുൻക്യാമറാ പോർട്ടൈറ്റുകൾ ഇനി ഈ ഫോണിലൂടെ എടുക്കാൻ സാധിക്കുമെന്ന് ചുരുക്കം.

ഓപ്പോ F5ലൂടെയാണ് നമ്മൾ ഏറ്റവും മികച്ച ബ്യൂട്ടിഫൈ മോഡ് പരിചയപ്പെട്ടത്. ഇനി വരാൻ പോകുന്ന ഓപ്പോളുടെ ഈ F7 മോഡലിൽ AI Beauty 2.0 ആണ് ചേർത്തിരിക്കുന്നത്. ഇത് കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ സാധിക്കും. വസ്തുക്കളെയും രംഗങ്ങളെയുമെല്ലാ പ്രത്യേകം തിരിച്ചറിഞ്ഞു ഭംഗികൊടുക്കുന്ന ജോലി ഈ മോഡ് തനിയെ ചെയ്തുകൊള്ളും.

ഇന്ത്യൻ മാർക്കറ്റിൽ മാർച്ച് 26ന് ഈ ഫോൺ റിലീസ് ചെയ്യുമെന്നാണ് കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 25 മെഗാപിക്സൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സെൽഫി ക്യാമറ, 19:9 എന്ന അനുപാതത്തിലുള്ള ഡിസ്പ്ലേ തുടങ്ങി ഒട്ടേറെ പ്രത്യേകതകളോടെ എത്തുന്ന ഓപ്പോ F7ന്റെ കൂടുതൽ വിശേഷങ്ങൾ ഗിസ്ബോട്ടിൽ ഉടൻ പ്രതീക്ഷിക്കുക.

Best Mobiles in India

Read more about:
English summary
OPPO F7 will offer more than just the best selfie camera in town. The smartphone is set to change the way we consume multimedia content with its 19:9 aspect ratio screen.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X