സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ്7 ഉടന്‍ ഇന്ത്യയില്‍ എത്തുന്നു

Posted By: Samuel P Mohan

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഓപ്പോയുടെ പുതിയ ഫോണ്‍ എത്തുന്നു. ഓപ്പോ എഫ്7 എന്ന പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധയാര്‍ജ്ജിച്ച എ6 ന്റെ പിന്‍ഗാമിയാണ്.

സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ്7 ഉടന്‍ ഇന്ത്യയില്‍ എത്തുന്നു

ഇപ്പോള്‍ സെല്‍ഫി പ്രേമികളാണ് ലോകം മുഴുവന്‍. സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നീ ആപ്ലിക്കേഷനുകളില്‍ എല്ലാ പ്രായവിഭാഗങ്ങളിലുമുളള സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും സ്വയം പോര്‍ട്രേറ്റ് ക്ലിക്ക് ചെയ്യുന്നത് കാണാം. ഇവയെല്ലാം കണക്കിലെടുത്താണ് ഓപ്പോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്നത്.

ഓപ്പോ എന്ന സ്മാര്‍ട്ട്‌ഫോണില്‍ പ്രധാനപ്പെട്ട ഫോട്ടോഗ്രാഫി ഘടകങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്ര മികച്ച സ്മാര്‍ട്ട് ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഓപ്പോയുടെ ഈ പുതിയ ഫോണിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്, കൂടാതെ വരാനിരിക്കുന്ന ഈ ഫോണിനെ ഉപഭോക്താക്കള്‍ എങ്ങനെ ഏറ്റെടുക്കും? അറിയാനായി ഞങ്ങളുടെ ഈ ലേഖനം തുടര്‍ന്നു വായിക്കുക.

സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ്7 ഉടന്‍ ഇന്ത്യയില്‍ എത്തുന്നു

സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ് 7

ഇതിനു മുന്‍പ് കുറേ മികച്ച സെല്‍ഫി സ്മാര്‍ട്ട്‌ഫോണുകള്‍ ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ വരാന്‍ പോകുന്ന ഓപ്പോ എഫ്7 പുതിയ അദ്ധ്യായം കുറിക്കുകയാണ്. ഓപ്പോ എഫ്7 വ്യത്യസ്ഥ രീതിയിലെ ഗെയിം ആയിരിക്കും.

25എംപി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്‍ ക്യമറയുമായി എത്തുമെന്നു പറയപ്പെടുന്നു. കൂടാതെ ഹൈ ഡൈനാമിക് റേഞ്ച് (HDR) ടെക്‌നോളജിയും സ്വന്തമാക്കുന്നു ഓപ്പോ എഫ്7. അപ്‌ഗ്രേഡ് ചെയ്ത ബ്യൂട്ടി മോഡും മുമ്പോരിക്കലുമില്ലാത്ത മറ്റു ക്യാമറ സവിശേഷതകളും സ്മാര്‍ട്ട്‌ഫോണില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ്7 ഉടന്‍ ഇന്ത്യയില്‍ എത്തുന്നു


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എന്ന ശക്തിയും കൂട്ടിച്ചേര്‍ത്താണ് കമ്പനിയുടെ എഞ്ചിനിയറിങ്ങ് ടീം ഈ ഫോണിനെ അവതരിപ്പിക്കുന്നത്. ഓപ്പോ വികസിപ്പിച്ചെടുത്ത AI സെല്‍ഫി ടെക്‌നോളജി മാര്‍ക്കറ്റില്‍ വലിയൊരു മത്സരം തന്നെ നടത്തി. തുടര്‍ച്ചയായ അടിസ്ഥാത്തില്‍ അതിന്റെ വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ മികച്ച ഫോട്ടോഗ്രാഫറിന്റെ നിര്‍ദ്ദേശമാണ് നല്‍കുന്നത്.

ഓപ്പോയുടെ മറ്റു പുതിയ ഹാന്‍സെറ്റുകളായ എഫ്5, എ83 ഇവയില്‍ സ്മാര്‍ട്ട് A.I ഉളളതിനാല്‍ മികച്ച ഛായചിത്രങ്ങളാണു നല്‍കുന്നത്.

സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ്7 ഉടന്‍ ഇന്ത്യയില്‍ എത്തുന്നു

ഇതില്‍ കൂടുതല്‍ ഓപ്പോ എഫ്7ന്‍ നിന്നും എന്തു പ്രതീക്ഷിക്കാം?

ഓപ്പോ എഫ് 7ലെ AI സാങ്കേതിക വിദ്യയില്‍ പുതിയ ചില മാറ്റങ്ങളും വരുത്തുമെന്നു പ്രതീക്ഷിക്കുന്നു. 25എംപി ഹൈ എന്‍ഡ് ക്യാമറയില്‍ അപ്‌ഗ്രേഡ് ബ്യൂട്ടി മോഡ് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഓപ്പോയുടെ ഈ അടുത്തിടെ അപ്‌ഗ്രേഡ് ചെയ്ത കസ്റ്റമൈസ്ഡ് ബ്യൂട്ടി മോഡും' ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു. ഇത് പ്രകൃതിതത്തമായ ഫോട്ടോകളെ മികച്ചതാക്കാന്‍ സഹായിക്കുന്നു.

ഇന്റര്‍നെറ്റ് കണക്ടിവിറ്റികളെ കുറിച്ച് മുകേഷ് അംബാനിയും കുടുംബവും

English summary
OPPO is all set to launch a new Selfie Expert smartphone. OPPO F7 will sport a 25MP Artificial Intelligence equipped Front-facing Camera for brighter, clearer and more vibrant selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot