ഓപ്പോ F9 പ്രോ ആമസോണില്‍ 100 ശതമാനം ക്യാഷ്ബാക്കില്‍ വാങ്ങാന്‍ അവസരം; ഈ ഓഫര്‍ എങ്ങനെ സ്വന്തമാക്കാം

|

മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ചതാണ് ഓപ്പോ F9 പ്രോ. നിരവധി സവിശേഷതകളുള്ള ഫോണിന്റെ വില 23990 രൂപയാണ്. വാട്ടര്‍ഡ്രോപ് നോച് ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

 
ഓപ്പോ F9 പ്രോ ആമസോണില്‍ 100 ശതമാനം ക്യാഷ്ബാക്കില്‍ വാങ്ങാന്‍ അവസരം; ഈ

അടുത്തിടെ ആമസോണില്‍ ഓപ്പോ F9 പ്രോ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. 100 ശതമാനം ക്യാഷ്ബാക്കോടെ ഫോണ്‍ വാങ്ങാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ആസമോണ്‍. ഈ ആനുകൂല്യം എങ്ങനെ സ്വന്തമാക്കാന്‍ കഴിയുമെന്ന് നോക്കാം.

100% ക്യാഷ്ബാക്ക് സ്വന്തമാക്കുക

ഇതിനായി ആമസോണ്‍ മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. വിജയികള്‍ക്ക് സൗജന്യമായി F9 പ്രോ സ്വന്തമാക്കാം. ബിഗ് ഗെയിം ബിഗ് ക്യാഷ്ബാക്ക് ഓഫറിനൊപ്പമാണ് മത്സരം.

ക്യാഷ്ബാക്ക് കിട്ടുന്നതിനായി ആമസോണ്‍ ഉപഭോക്താക്കള്‍ സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ക്ക് വോട്ട് ചെയ്യണം. ഏറ്റവുമധികം വോട്ട് ലഭിക്കുന്ന മത്സരത്തിന് വോട്ട് ചെയ്തവരില്‍ നിന്ന് വിജയികളെ തിരഞ്ഞെടുക്കും. അവര്‍ക്ക് 23990 രൂപ ക്യാഷ്ബാക്ക് സ്വന്തം. അതുപയോഗിച്ച് ഓപ്പോ F9 പ്രോ വാങ്ങാം, ഒരു രൂപ ചെലവാക്കാതെ!

ഏറ്റവുമധികം വോട്ട് നേടുന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം അടിച്ചുകൂട്ടുന്ന റണ്ണിന് അനുസരിച്ചായിരിക്കും വിജയികളുടെ എണ്ണം തീരുമാനിക്കുക. താത്പര്യമുള്ളവര്‍ ആമസോണ്‍ സന്ദര്‍ശിച്ച് ഭാഗ്യം പരീക്ഷിക്കുക.

ഓപ്പോ F9 പ്രോ: മറ്റ് ഓഫറുകള്‍


100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ പരിമിതകാലത്തേക്കുളളതാണ്. നോ കോസ്റ്റ് ഇഎംഐ അടക്കമുള്ള മറ്റ് ഓഫറുകളും ആമസോണ്‍ വഴി F9 പ്രോ വാങ്ങുമ്പോള്‍ ലഭിക്കും. HDFC ബാങ്ക് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ അടിസ്ഥാനത്തില്‍ ഫോണ്‍ വാങ്ങുമ്പോള്‍ 5 ശതമാനം അല്ലെങ്കില്‍ 1199 രൂപ വരെ കിഴിവ് നേടാന്‍ കഴിയും. പഴയ ഫോണ്‍ മാറ്റിവാങ്ങുന്നവര്‍ക്ക് 3000 രൂപയുടെ അധിക ഇളവും ലഭിക്കും. 3.2 TB, 4G ഡാറ്റ വൗച്ചറുകളുടെ രൂപത്തില്‍ റിലയന്‍സ് ജിയോയില്‍ നിന്ന് 4900 രൂപ ക്യാഷ് ബാക്ക് നേടാനും അവസരമുണ്ട്.

ഭാഗ്യപരീക്ഷണത്തിന് തയ്യാറല്ലാത്തവര്‍ നിരാശപ്പെടേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് ഓപ്പോ F9 പ്രോ മേല്‍പ്പറഞ്ഞ ഓഫറുകളിലൂടെ 21800 രൂപയ്ക്ക് സ്വന്തമാക്കാം.

മുന്നിലും പിന്നിലും സ്ക്രീൻ, പിറകിലെ ക്യാമറ കൊണ്ട് സെൽഫി.. വരുന്നു നൂബിയ Z18S!മുന്നിലും പിന്നിലും സ്ക്രീൻ, പിറകിലെ ക്യാമറ കൊണ്ട് സെൽഫി.. വരുന്നു നൂബിയ Z18S!

Most Read Articles
Best Mobiles in India

Read more about:
English summary
Oppo F9 Pro available at 100% cashback on Amazon: Here’s how to avail the offer

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X