Home
Mobile

സവിശേഷതകൾ കുത്തിനിറച്ച് മനോഹരമായ ഡിസൈനിൽ ഓപ്പോ F9 പ്രൊ!

By Shafik

ഏറ്റവും മികച്ച സ്മാർട്ഫോണിനായുള്ള അന്വേഷണം തുടങ്ങുകയാണെങ്കിൽ അതിവിടെയും എത്തുകയില്ല എന്നത് നമുക്കറിയാം. ഏറ്റവും മികച്ച സ്മാർട്ഫോൺ എത്തട്ടെ, എന്നിട്ട് വാങ്ങാം എന്ന് നമുക്ക് ഒരിക്കലും ചിന്തിക്കാൻ പറ്റില്ല. ഓരോ ദിവസം കഴിയുംതോറും വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി അതിനൊത്ത മാറ്റങ്ങൾ ഓരോ പുതിയ ഫോണുകളിലും വന്നുകൊണ്ടിരിക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന വാക്കിന് പ്രസക്തി നഷ്ടമാവും. എന്നാലും നിലവിൽ ഏറ്റവും മികച്ച സ്മാർട്ഫോൺ എന്ന രീതിയിൽ ചിന്തിക്കുകയാണെങ്കിൽ ചില സ്മാർട്ഫോൺ മോഡലുകൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരും.

സവിശേഷതകൾ കുത്തിനിറച്ച് മനോഹരമായ ഡിസൈനിൽ ഓപ്പോ F9 പ്രൊ!

ഇന്നത്തെ കാലഘട്ടത്തിൽ വെറും കോളും മേസേജ്ഉം മൾട്ടിമീഡിയ സൗകര്യങ്ങളും മാത്രമല്ല ഒരു മികച്ച ഫോൺ എന്ന് തെളിയിക്കുന്നതാണ് നിത്യവും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയിലെ പുത്തൻ മാറ്റങ്ങളും അതിനൊത്ത് പരിഷ്കരിച്ചുകൊണ്ട് എത്തുന്ന ഫ്‌ളാഗ്‌ഷിപ്പ് ഫോണുകളും. ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യം നല്ല ഒരു ഫോൺ എന്നുപറയുമ്പോൾ അതിൽ ഉണ്ടാകേണ്ടതാണ് നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപിടി കാര്യങ്ങളുണ്ട്. നമ്മളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഈ പറഞ്ഞ സവിശേഷതകൾ എല്ലാം തന്നെയുള്ള ഒരു ഫോൺ എന്ന നിലയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്ന ഫോണാണ് ഓപ്പോയുടെ ഓപ്പോ F9 പ്രൊ. 23,990 രൂപക്ക് ലഭിക്കുന്ന ഈ ഫോൺ എന്തുകൊണ്ട് ശ്രദ്ധനേടുന്നു എന്ന് വിവരിക്കുകയാണ് ഇവിടെ.

അതിവേഗത്തിലും വേഗത്തിലുള്ള ചാർജ്ജിങ്

അതിവേഗത്തിലും വേഗത്തിലുള്ള ചാർജ്ജിങ്

സ്മാർട്ഫോൺ രംഗത്ത് ഇന്നുവരെ ഏറെ വെല്ലുവിളികൾ നേരിട്ടുള്ള, ഇപ്പോഴും കാര്യമായി ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന, ഇനിയും ഏറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഒരു മേഖലയാണ് ഫോണിലെ ബാറ്ററിയുടെ കരുത്തും അതിന്റെ ചാർജ്ജിങ് സംവിധാനങ്ങളും. ബാറ്ററിയുടെ കരുത്തിന്റെ കാര്യത്തിൽ ഉയർന്ന നിലവാരത്തിലുള്ള കൂടുതൽ ചാർജ്ജ് സംരക്ഷിക്കാൻ സാധിക്കുന്ന ബാറ്ററികൾ ഇന്ന് പല ഫോണുകളിലും നമുക്ക് കാണാം. അതുപോലെത്തന്നെ ചാർജ്ജിങ്ങിന്റെ കാര്യത്തിലും അതിവേഗ ചാർജ്ജിങ് പോലുള്ള സൗകര്യങ്ങളും ഇന്ന് പല ഫോണുകളിലും ലഭ്യമാണ്. എന്നാൽ ഈ സാങ്കേതികവിദ്യകളെയെല്ലാം മറികടക്കുന്ന പുതിയ സംവിധാനങ്ങളാണ് ഓപ്പോ തങ്ങളുടെ ഫോണുകളിൽ ഈയടുത്തായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

VOOC ഫ്ലാഷ് ചാർജ്ജ് സാങ്കേതികവിദ്യ

VOOC ഫ്ലാഷ് ചാർജ്ജ് സാങ്കേതികവിദ്യ

അങ്ങനെ ഇന്നത്തെ തലമുറ ആവശ്യപ്പെടുന്ന എല്ലാ സവിശേഷതകളും ഈ ഫോണിൽ ലഭ്യമാണ് എന്നതിന്റെ ആദ്യ തെളിവാണ് VOOC ഫ്ലാഷ് ചാർജ്ജിങ് സംവിധാനം. നിലവിലെ അതിവേഗ ചാർജ്ജിങ് സൗകര്യങ്ങളെക്കാൾ മികച്ച സവിശേഷതകൾ ആണ് ഈ VOOC ചാർജ്ജിങ് കൊണ്ട് സാധ്യമാകുക എന്നതാണ് കമ്പനിയുടെ അവകാശം. കാരണം നിലവിലെ 5V/1A ചാർജ്ജിങ് രീതിയെക്കാൾ മികച്ച 5V/4A സംവിധാനത്തിൽ നാല് മടങ്ങ് അധികം വേഗത്തിലാണ് ഇതുവഴിയുള്ള ചാർജ്ജിങ് സാധ്യമാകുക.

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ചാർജ്ജിങ്

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ചാർജ്ജിങ്

ഇതിനാൽ തന്നെ ഫോൺ ചാർജ്ജറിൽ കുത്തിയിട്ട് അതും കാത്ത് മണിക്കൂറുകളോളം ഇരിക്കേണ്ട ആവശ്യം നമുക്ക് വരുന്നില്ല. വളരെ കുറഞ്ഞ സമയം ചാർജ്ജ് ചെയ്‌താൽ തന്നെ ഒരുപാട് നേരത്തേക്ക് ഫോൺ ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും. ഇന്നത്തെ ഈ വേഗതയുടെ യുഗത്തിൽ ഏതൊരാൾക്കും ആവശ്യമുള്ളതും ഇത് തന്നെയാണല്ലോ. ഇവിടെ ഓപ്പോ F9 പ്രൊഉയിലേക്ക് വരുമ്പോൾ ഇത്രയും മിതമായ വിലയിൽ ഈ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു എന്നത് പ്രശംസനീയം തന്നെയാണ്.

വിട്ടുവീഴ്ചകളില്ലാത്ത ക്യാമറ പ്രകടനം

വിട്ടുവീഴ്ചകളില്ലാത്ത ക്യാമറ പ്രകടനം

മുകളി പറഞ്ഞ അതിവേഗതയിലുള്ള ചാർജ്ജിങ് പോലെത്തന്നെ ഒരു നല്ല ഫോൺ വാങ്ങുമ്പോൾ ഏതൊരാളും ആദ്യം ശ്രദ്ധിക്കുക അതിലെ ക്യാമറയുടെ പ്രകടനം കൂടിയായിരിക്കും. നമ്മൾ തന്നെ മറ്റൊരാളുടെ ഫോൺ കാണുമ്പോൾ, അല്ലെങ്കിൽ കടയിൽ ഒരു ഫോൺ വാങ്ങാൻ പോകുമ്പോൾ ആദ്യം ചോദിക്കുന്ന ഒന്നാണ് ക്യാമറ എങ്ങനെയുണ്ട്.. കൊള്ളാമോ.. എന്നുതുടങ്ങിയ ചോദ്യങ്ങൾ. ഇവിടെ കാര്യങ്ങൾ ഓപ്പോളുടെ F9 പ്രോയിലേക്ക് എത്തുമ്പോൾ ഈ കാര്യത്തിൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല. കാരണം കാലത്തിനൊത്ത മാറ്റങ്ങളോട് കൂടിയുള്ള സവിശേഷതകളുമായാണ് ഈ ഫോൺ എത്തുന്നത്. 16MP+2MP ഇരട്ട ക്യാമറ സെറ്റപ്പ് പിറകിലും 25MP സെൽഫി ആവശ്യങ്ങൾക്കായുള്ള മുൻക്യാമറയുമാണ് ഫോണിലുള്ളത്.

ക്യാമറകൾ

ക്യാമറകൾ

25MP ഫ്രണ്ട് ഫേസിംഗ് ക്യാമറ f / 2.0 അപ്പെർച്ചർ പ്രവർത്തിക്കുന്നതിനാൽ സോഫ്റ്റ്വെയർ ഡ്രൈവിലൂടെയുള്ള ബോക എഫക്റ്റ് സൃഷ്ടിക്കാനാകും. ഫോണിന്റെ ഡിസ്പ്ലേയിൽ നിങ്ങൾ കാണുന്ന എല്ലാ നിറങ്ങളും വികസിപ്പിക്കുന്ന സൂപ്പർ വിവിഡ് മോഡ് കൂടിയാണ് ഇത്. റിയർ ക്യാമറയുടെ 16MP സെൻസർ പ്രകാശകരമായ f / 1.8 അപ്പേർച്ചർ മൂല്യത്തിലും പ്രവർത്തിക്കുന്നു, അതേസമയം ദ്വിതീയ ക്യാമറ ബൊക്കെ മോഡ് സൃഷ്ടിക്കാൻ f / 2.4 അപ്പേർച്ചർ ഉപയോഗപ്പെടുത്തുന്നു. ബോക്കെ മോഡ് പ്രവർത്തനക്ഷമമാകുമ്പോൾ, നിങ്ങളുടെ ചിത്രങ്ങൾ ഒരു പ്രൊഫഷണൽ രൂപവും ഭാവവും നൽകാൻ വ്യത്യസ്ത സ്റ്റുഡിയോ ലൈറ്റിംഗ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും കഴിയും.

സെൽഫി സൗകര്യങ്ങൾ

സെൽഫി സൗകര്യങ്ങൾ

മുൻവശത്തെ 25MP ക്യാമറ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് തുടങ്ങിയ ലൈവ് വിഡിയോകൾക്കായി മികച്ച അനുഭവം നൽകും. നിങ്ങൾ സ്ഥിരമായി ഫേസ്ബുക്ക് ലീവിൽ വരുന്ന ആൾ ആണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ഒരു വീഡിയോ റിവ്യൂ ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഏറെ വ്യക്തതയോടെയും പ്രകാശത്തോടെയും ഒപ്പിയെടുക്കാൻ സാധിക്കുന്നതാണ് ഈ ക്യാമറ. ഒപ്പം ഓപ്പോയുടെ AI സൗണ്ട് 2.1 മോഡും ഫിൽട്ടറുകളും AR സ്റ്റിക്കറുകളും ചേർന്ന് നിങ്ങളുടെ സെൽഫിയെയും ലൈവ് സെഷനുകളെയും ഏറെ മനോഹരമാക്കുകയും ചെയ്യും.

മികവുറ്റ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ളേ

മികവുറ്റ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ളേ

ഇവിടെ ഓപ്പോ F9 പ്രൊ എത്തുന്നത് 90.8% സ്ക്രീൻ ടു ബോഡി അനുപാതവുമായാണ്. ഈയടുത്തിറങ്ങിയ പല ഫോണുകളിലും നമ്മൾ കണ്ടുവരുന്ന നോച്ച് സൗകര്യം ചിലർക്ക് ഇഷ്ടമായിട്ടുണ്ടെങ്കിലും പലർക്കും വേണ്ടത്ര താല്പര്യം സൃഷ്ടിക്കാത്തവയാണ്. അതിനാൽ തന്നെ ഇവിടെ ഓപ്പോ തങ്ങളുടെ ഡിസ്പ്ളേയിൽ നോച്ച് പരമാവധി കുറച്ചിട്ടുണ്ട്. ഒപ്പം ഈ നോച്ച് കാഴ്ചയിൽ മനോഹരവുമാണ്. അതേപോലെത്തന്നെ വാട്ടർഡ്രോപ് ഡിസ്പ്ളേയാണ് ഫോണിനുള്ളത് എന്നതും ശ്രദ്ധേയമാണ്.

ഡിസ്പ്ളേ സവിശേഷതകൾ

ഡിസ്പ്ളേ സവിശേഷതകൾ

6.3 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയുമായാണ് ഓപ്പോ F9 പ്രൊ എത്തുന്നത്. 19.5:9 അനുപാതമാണ് ഡിസ്പ്ളേക്ക് ഉള്ളത്. ഇത്രയും വലിയ ഒരു സ്ക്രീൻ ഉണ്ടെന്ന് കരുതി അതിന്റെ വലിപ്പക്കൂടുതൽ പക്ഷെ ഫോണിൽ അനുഭവപ്പെടില്ല. കാരണം ബെസൽ അത്രയ്ക്കും കുറച്ചു എന്നത് തന്നെ. സിനിമ കാണൽ, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്‌ക്കെല്ലാം ഏറെ വിശാലമായ എന്നാൽ കയ്യിൽ ഒതുങ്ങുന്ന ഒരു ഫോൺ ആയി ഓപ്പോ F9 പ്രൊ മാറും.

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

ഹാർഡ്‌വെയർ സവിശേഷതകളുടെ കാര്യത്തിലും ഓപ്പോ F9 പ്രൊ ഒട്ടും പിന്നിലല്ല. കാരണം ഒരു മികച്ച ഫോൺ എന്ന് പറയുമ്പോൾ വെറും ക്യാമറയും ചാർജ്ജിങ് സവിശേഷതകളും മാത്രമായാൽ പോരല്ലോ. അതിനാൽ തന്നെ ഓപ്പോ F9 പ്രൊ എത്തുന്നത് 6 ജിബി റാമിന്റെ കരുത്തുമായാണ്. ഒരു ഫോണിൽ ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങൾക്കും ഈ 6 ജിബി റാം എന്തുകൊണ്ടും പര്യാപ്തമാണ്. അതോടൊപ്പം തന്നെ 64 ജിബി ഇൻബിൽറ്റ് മെമ്മറി, രണ്ടും സിം കാർഡുകൾ, ഒരു മെമ്മറി കാർഡ് എന്നിവ ഇടാനുള്ള മൂന്ന് സ്ലോട്ടുകൾ എന്നിവയും ഉണ്ട്.

അങ്ങനെ മൊത്തത്തിൽ പറഞ്ഞുവരുമ്പോൾ നേരത്തെ മുകളിൽ പറഞ്ഞപോലെ നിങ്ങൾക്ക് എന്തുകൊണ്ടും വാങ്ങാൻ പറ്റുന്ന ഒരു സ്മാർട്ഫോൺ മോഡൽ ആകുകയാണ് ഓപ്പോ F9 പ്രൊ.

 

More from GizBot

Best Mobiles in India

English summary
OPPO F9 Pro: Engineered for today's tech savvy content creators.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X