2 K ഡിസ്‌പ്ലെയുള്ള ഒപ്പൊ ഫൈന്‍ഡ് 7 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

By Bijesh
|

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പൊ അടുത്ത കാലത്തായി ഇന്ത്യയില്‍ സ്വാധീനമുറപ്പിച്ച കമ്പനിയാണ്. കറക്കാവുന്ന ക്യാമറയുള്ള ഒപ്പൊ N1 എന്ന ഫോണ്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. അതിനുപിന്നാലെ ഇപ്പോള്‍ കമ്പനി അടുത്ത സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. 2 K ഡിസ്‌പ്ലെയുള്ള ഒപ്പൊ ഫൈന്‍ഡ് 7. ഒപ്പം ഫൈന്‍ഡ് 7-ന്റെ താഴ്ന്ന വേരിയന്റായ ഫൈന്‍ഡ് 7a യും ലോഞ്ച് ചെയ്തു.

 

നേരത്തെ കമ്പനി പുറത്തിറക്കിയ ഫൈന്‍ഡ് 5-ന്റെ അടുത്ത തലമുറ ഫോണുകളാണ് ഫൈന്‍ഡ് 7-നും ഫൈന്‍ഡ് 7aയും. ഫൈന്‍ഡ് 7-ന് 34,450 രൂപയും ഫൈന്‍ഡ് 7 aയ്ക്ക് 29,570 രൂപയുമാണ് ഏകദേശ വില. ചൈനീസ് മാര്‍ക്റ്റില്‍ നാളെ ഇറങ്ങുന്ന ഫോണ്‍ മറ്റു രാജ്യങ്ങളില്‍ എന്നാണ് ലോഞ്ച് ചെയ്യുന്നതെന്ന് അറിയിച്ചിട്ടില്ല.

 

രണ്ടുഫോണുകളും തമ്മില്‍ സാമങ്കതികമായി വലിയ വ്യത്യാസങ്ങളില്ല. എങ്കിലും ഇവയുടെ പ്രത്യേകതകള്‍ നോക്കാം.

2 K ഡിസ്‌പ്ലെയുള്ള ഒപ്പൊ ഫൈന്‍ഡ് 7 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

ഒപ്പൊ ഫൈന്‍ഡ് 7

5.5 ഇഞ്ച് LTPS ഡിസ്‌പ്ലെ, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 2560-1440 പിക്‌സല്‍ ശറസല്യൂഷന്‍, 2.5 Ghz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 3 ജി.ബി. റാം, 4 K വീഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്ന 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 32 ജി.ബി ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ 4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി എന്നിവ സപ്പോര്‍ട് ചെയ്യും. 3000 mAh ആണ് ബാറ്ററി. 30 മിനിറ്റ് കൊണ്ട് 75 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒപ്പൊ ഫൈന്‍ഡ് 7a

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 5.5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 2.3 Ghz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍, 13 എം.പി IMX214 സോണി ക്യാമറ, 2800 mAh ബാറ്ററി.

ഡിസ്‌പ്ലെയുടെ കാര്യത്തില്‍ മാത്രമാണ് രണ്ട് ഫോണുകളും തമ്മില്‍ പ്രധാന വ്യത്യാസം. QHD ഡിസപ്ലെയുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ എന്ന പ്രത്യേകതയും ഇതോടൊപ്പം ഒപ്പൊ ഫൈന്‍ഡ് 7-നുണ്ട്. മുകളില്‍ പറഞ്ഞ വിലയില്‍ തന്നെ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാവുകയാണെങ്കില്‍ ആപ്പിള്‍ ഐഫോണ്‍ 5 എസ, സാംസങ്ങ് ഗാലക്‌സി എസ് 5 തുടങ്ങിയവയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഫൈന്‍ഡ് 7-ന് സാധിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X