വരുന്നു, 50 എം.പി. ക്യാമറയുമായി ഒപ്പൊ ഫൈന്‍ഡ് 7?

Posted By:

അടുത്തിടെ ഇന്ത്യയില്‍ സാന്നിധ്യം അറിയിച്ച ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് ഒപ്പൊ. കറങ്ങുന്ന ക്യാമറയുമായി ഇറങ്ങിയ ഒപ്പൊ N1 -ന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്യാമറയില്‍ തന്നെ കൂടുതല്‍ പരീക്ഷണങ്ങളുമായി മറ്റൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ ൈചനീസ് കമ്പനി എന്നറിയുന്നു. 50 എം.പി. ക്യാമറയുള്ള ഫൈന്‍ഡ് 7 എന്ന ഫോണ്‍ കമ്പനി പുറത്തിറക്കാന്‍ പോകുന്നു എന്നാണ് സൂചന.

വരുന്നു, 50 എം.പി. ക്യാമറയുമായി ഒപ്പൊ ഫൈന്‍ഡ് 7?

അടുത്തിടെ പുറത്തുവന്ന ഒരു ചിത്രമാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്. ഫൈന്‍ഡ് 7 -ല്‍ എടുത്ത ഫോട്ടോ എന്ന പേരില്‍ Weibo-യില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന് (മുകളില്‍ കൊടുത്ത ചിത്രം) 8160-6120 പിക്‌സല്‍ റെസല്യൂഷനാണ് ഉള്ളത്. 50 എം.പി ക്യാമറയില്‍ എടുത്ത ചിത്രത്തിനു മാത്രമെ ഇത്തരം റെസല്യൂഷന്‍ ഉണ്ടാകു.

എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. എങ്കിലും വന്‍കിട ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെല്ലാം ഇത് ഗൗരവമായിതന്നെയാണ് നോക്കിക്കാണുന്നത്.

ഇതുവരെ പുറത്തുവന്ന അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് 3 ജി.ബി റാം ആയിരിക്കും പുതിയ ഒപ്പൊ ഫോണില്‍ ഉണ്ടാവുക എന്നും അറിയുന്നു. LTE സപ്പോര്‍ട് ചെയ്യുന്ന ഫോണിന് 5.7 ഇഞ്ച് ഡിസ്‌പ്ലെ, 2560-1440 പിക്‌സല്‍ റെസല്യൂഷന്‍, 32 ജി.ബി ഇന്റേണല്‍ മെമ്മറി, 4000 mAh ബാറ്ററി എന്നിവയും ഉണ്ടാകുമെന്നാണ് കരുതുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot