ഒപ്പൊ ഫൈന്‍ഡ് 7 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 37,990 രൂപ: 5 പ്രധാന ഫീച്ചറുകള്‍

Posted By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പൊ ഈ വര്‍ഷം ആദ്യമാണ് കറങ്ങുന്ന ക്യാമറയുള്ള N1 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. മികച്ച അഭിപ്രായമാണ് ഉപഭോക്താക്കളില്‍ നിന്നും സാങ്കേതിക വിദഗ്ധരില്‍ നിന്നും ഫോണിന് ലഭിച്ചത്.

അതിനു പിന്നാലെ ഇപ്പോള്‍ പുതിയ സ്മാര്‍ട്‌ഫോണായ ഒപ്പൊ ഫൈന്‍ഡ് 7 കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. 37,990 രൂപയാണ് വില. ഡല്‍ഹിയില്‍ ഇന്നു നടന്ന ചടങ്ങില്‍ ആയിരുന്നു ലോഞ്ചിംഗ്. ജൂലൈ മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.

ഒപ്പൊ ഫൈന്‍ഡ് 7-ന്റെ പ്രത്യേകതകള്‍

2560-1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് IPS ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 4 ജി/ LTE, യു.എസ്.ബി, OTG, വൈ-ഫൈ, ബ്ലുടൂത്ത് എന്നിവ സപ്പോര്‍ട് ചെയ്യും. 3000 mAh ആണ് ബാറ്ററി.

ഇനി ഒപ്പൊ ഫൈന്‍ഡ് 7 പ്രധാനപ്പെട്ട 5 ഫീച്ചറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

VOOC റാപിഡ് ചാര്‍ജിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ അതിഗേത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അഞ്ചു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ സംസാര സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുപോലെ അരമണിക്കൂര്‍ കൊണ്ട് ബാറ്ററി 75 ശതമാനം ചാര്‍ജ് ആവുകയും ചെയ്യും.

 

നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് നീലനിറത്തിലുള്ള ലൈറ്റ് പ്രകാശിക്കുന്ന സംവിധാനമാണ് ഇത്.

 

വേവ്‌സ് അവതരിപ്പിച്ച മാക്‌സ് ഓഡിയോ സൗണ്ട് എന്‍ഹാന്‍സ്‌മെന്റ് ടെക്‌നോളജിയാണ് ഒപ്പൊ ഫൈന്‍ഡ് 7-നില്‍ ഉള്ളത്. വ്യക്തവു േകൃത്യവുമായ ശബ്ദം ലഭ്യമാക്കാന്‍ ഇത് സഹായിക്കും.

 

2 K ഡിസ്‌പ്ലെയാണെന്നതാണ് ഒപ്പെ ഫൈന്‍ഡ് 7 -ശന്റ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. 538 ppi വരുന്ന 5.5 ഇഞ്ച് IPS ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. വര വീഴാതിരിക്കുന്നതിനുള്ള കോര്‍ണിംഗ് ഗെറാറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്.

 

BSI സെന്‍സര്‍ സഹിതമുള്ള 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് ഒപ്പൊ ഫൈന്‍ഡ് 7-നില്‍ ഉള്ളത്. 4K റെസല്യൂഷനില്‍ വഡീിയോകള്‍ ഷൂട് ചെയ്യാന്‍ കയാമറയ്ക്ക് സാധിക്കും. കൂടാതെ HDR, പനോരമ, ബ്യൂട്ടിഫൈ, സ്‌ലോ ഷട്ടര്‍, ഓഡിയോ ഫോട്ടോ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot