Home
Mobile

ഓപ്പോയുടെ മടക്കുന്ന ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും; വിലയും സവിശേഷതകളും അറിയാം

ഓപ്പോയുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് ഇന്ന് (ഒക്ടോബർ 12) ഇന്ത്യയിൽ അവതരിപ്പിക്കും. വൈകിട്ട് ഏഴ് മണി മുതലാണ് ലോഞ്ച് ചടങ്ങുകൾ ആരംഭിക്കുക. ഓപ്പോ ഇന്ത്യയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനൽ വഴി ലോഞ്ച് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഓപ്പോ ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോൾഡബിൾ സ്മാർട്ട് ഫോൺ ആയിരിക്കും ഫൈൻഡ് എൻ 3 ഫ്ലിപ്. നേരത്തെ ഈ വർഷം ആദ്യം ഫൈൻഡ് 2 എന്ന ഫോൾഡബിൾ ഫോൺ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഫൈൻഡ് 2വിന്റെ പിൻ​ഗാമി എന്ന നിലയിൽ ആയിരിക്കും ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ് അവതരിപ്പിക്കുക. പഴയ ഫോണിൽ നിന്ന് നിരവധി അപ്ഡേഷനും പുതിയ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്.

ഓപ്പോയുടെ മടക്കുന്ന ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

നിലവിൽ ചൈനയിലെ മാർക്കറ്റിൽ ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ് ലഭ്യമാണ്. മീഡിയടെക് 9200 പ്രൊസസറും 12 ജിബി റാമും ടെലിഫോട്ടോ ലെൻസും 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും എല്ലാം അടങ്ങുന്ന പതിപ്പാണ് ചൈനയിൽ ലഭ്യമാകുന്നത്. ഈ പതിപ്പ് തന്നെയായിരിക്കും ഓപ്പോ ഇന്ത്യയിലും അവതരിപ്പിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫോണിന്റെ ലോഞ്ച് ചടങ്ങിലേക്ക് വിവിധ മാധ്യനമങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്ത് വന്നിരുന്നു.

'ഓപ്പോ ഇന്ത്യ അതിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് ഒക്ടോബർ 12ന് ഇന്ത്യയിൽ അവതരിപ്പിക്കും. വിട്ടുവീഴ്ച കൂടാതെ പ്രകടനത്തിനായി രൂപകൽപ്പന ചെയ്‌തതും സാങ്കേതികവിദ്യകളുടെ പിന്തുണയുള്ളതുമായ ഒരു മുൻനിര-ഗ്രേഡ് പ്രോസസർ ഫൈൻഡ് എൻ 3 ഫ്ലിപിന് ഉണ്ട്. ഉയർന്ന ചാർജിം​ഗ് വേ​ഗതയും ഓരു ദിവസം വരെ നീളുന്ന ബാറ്ററി ലൈഫും ഞങ്ങൾ ഇതിലൂടെ വാ​ഗ്ദാനം ചെയ്യുന്നു' എന്നാണ് ക്ഷണക്കത്തിൽ പറഞ്ഞിരിക്കുന്നത്.

ഓപ്പോയുടെ മടക്കുന്ന ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

അതേ സമയം ഫോണിന്റെ വിലയെ സംബന്ധിച്ച സൂചനകൾ ഒന്നും ഓപ്പോ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ലീക്‌സ്റ്റർ അഭിഷേക് യാദവ് ഇത് സംബന്ധിച്ച് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവെച്ചിരുന്നു. ഇത് പ്രകാരം 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫൈൻഡ് എൻ 3 ഫ്ലിപിന് 94,999 രൂപ ആയിരിക്കും വില. ചില കിഴിവുകൾ ഉൾപ്പെടുത്തി ഫോൺ 89,622 രൂപയ്ക്ക് ലഭിക്കും എന്നും അഭ്യൂഹങ്ങളുണ്ട്.

ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 1080x2520 പിക്സൽ റെസലൂഷൻ നൽകുന്നതായിരിക്കും 6.8 ഇഞ്ച് FHD+ AMOLED സവിശേഷതയുള്ള പ്രധാന ഡിസ്പ്ലേ. 120Hz പുതുക്കൽ നിരക്കും ഈ സ്ക്രീനിന് ഉണ്ടായിരിക്കുന്നതാണ്. ഫോൺ മടക്കുമ്പോൾ പുറത്ത് ദൃശ്യമാകുന്ന സെക്കന്ററി ഡിസ്പ്ലേയ്ക്ക് ആകട്ടെ 3.26 ഇഞ്ച് ആയിരിക്കും വലിപ്പം 382x720 പിക്സൽ റെസല്യൂഷൻ ആയിരിക്കും ഈ സ്ക്രീനിന് ഉണ്ടാകുക. കോർണിംഗ് ഗൊറില്ല ഗ്ലാസും ഈ സ്ക്രീനിൽ നൽകിയിട്ടുണ്ട്.

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9200 ചിപ്‌സെറ്റും ഫോണിൽ ഉണ്ടായിരിക്കുന്നതാണ്. 256 GB, 512 GB എന്നീ സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ പുറത്തിറങ്ങുന്നതായിരിക്കും 12 GB ആയിരിക്കും ഇതിന്റെ റാം. Android 13-ൽ ആയിരിക്കും ഈ ഉപകരണം പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഓപ്പോ നമ്മുക്ക് വാ​ഗ്ദാനം ചെയ്യുന്നു. ക്യാമറ കാര്യങ്ങൾ പരിശോധിക്കുമ്പോൾ വൈഡ് എഫ്/1.8 അപ്പേർച്ചറുള്ള ഉയർന്ന റെസല്യൂഷൻ 50എംപി സെൻസറാണ് പ്രധാന ക്യാമറ.

എഫ്/2.2 അപ്പേർച്ചറുള്ള 48എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും f/2.0 അപ്പേർച്ചറുള്ള 32എംപി ടെലിഫോട്ടോ ലെൻസും ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32എംപി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,300mAh ബാറ്ററിയാണ് ഫൈൻഡ് എൻ 3 ഫ്ലിപിനായി ഓപ്പോ തയ്യാറാക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് തങ്ങളുടെ പുതിയ ഉത്പന്നം ഓപ്പോ ഇന്ന് പുറത്തിറക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Find N3 Flip will be the second foldable smartphone launched by Oppo in India. Earlier this year, Oppo launched a foldable phone called Find 2 in India. Oppo Find N3 Flip will be launched as the successor to Find 2. The new phone can claim many updates from the old phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X