Home
Mobile

ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ, ഇൻവിസിബിൾ ക്രീസ് എന്നീ പ്രത്യേകതകളുമായി ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ്

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

നിരവധി ഫോൾഡബിൾ ​ഫോണുകൾ വിപണിയിൽ എത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു മികച്ച ഫ്ലിപ്പ് ഫോൺ ഉണ്ടായിരുന്നില്ല.

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് അതിന്റെ അതിശയകരമായ ഡിസൈൻ, പൂർണ്ണമായി പ്രവർത്തനക്ഷമമായ കവർ ഡിസ്‌പ്ലേ, ഈ വിഭാഗത്തിലെ ആദ്യത്തെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം, ഇൻവിസിബിൾ ക്രീസ് എന്നിവയെല്ലാം കൊണ്ട് ഒരു സമ്പൂർണ്ണ പ്രീമിയം സ്മാർട്ട്ഫോണായി മാറുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ഞങ്ങൾ ഉപയോഗിക്കുന്നു. അ‌സുഖകരമായ തടസങ്ങളൊന്നുമില്ലാത്ത ഈ ഫോൺ ഉപയോഗിക്കുന്നത് എത്രമാത്രം സുഖകരമാണ് എന്ന് അ‌തിലൂടെ മനസിലാക്കാൻ കഴിഞ്ഞു. അ‌തിന്റെ ഡീറ്റെയിൽസ് ഇതാ:

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

കുറ്റമറ്റ ഡിസൈൻ

ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ്, മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുംവിധം പെർഫോമൻസ് മികവോടെയും അ‌തേസമയം ആകർഷകമായ രൂപ സവിശേഷതകളോടെയുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രീം ഗോൾഡ്, സ്ലീക്ക് ബ്ലാക്ക്- എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാകുന്നു. ഒറ്റനോട്ടത്തിൽ, ഫൈൻഡ് എൻ 3 ഫ്ലിപ്പ് ആകർഷകമായ സൗന്ദരത്താൽ മികച്ചുനിൽക്കുന്നതായി തോന്നുന്നു. സാധാരണ സ്മാർട്ട്ഫോൺ ഡിസ്പ്ലേ പോലെ തോന്നിപ്പിക്കുന്ന സമർഥമായ ഒരു നീളൻ കവർസ്ക്രീൻ ഇതിന്റെ ലുക്ക് വെളിപ്പെടുത്തുന്നു. ഒട്ടുമിക്ക ആപ്പുകളും ഗെയിമുകളും ഡിഫോൾട്ടായി ഈ കവർ സ്ക്രീനിൽ റൺ ചെയ്യാനാകും എന്നതിനാൽ ഇതൊരു സമർഥമായ നീക്കമായി മാറുന്നു.

ഫൈൻഡ് എൻ 3 ഫ്ലിപ്പ് ​കൈയിൽ പിടിക്കുന്നത് തന്നെ സന്തോഷകരമാണ്. ഗ്ലാസും മെറ്റൽ കെയ്‌സും സുഖകരമായി ​കൈയിൽ പിടിക്കാൻ കഴിയും വിധം കർവ്ഡ് ഡി​സൈനിൽ എത്തുന്നു. കൂടാതെ മികച്ച ഈട് വാഗ്ദാനം ചെയ്തുകൊണ്ട് പിന്നിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സംരക്ഷണവും ഉണ്ട്. എയർക്രാഫ്റ്റ് ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ കോർ ആണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് വീഴ്ചകളിൽ പ്രതിരോധം 25% മെച്ചപ്പെടുത്തുകയും കടുത്ത ചൂടിനെതിരേ മികച്ച പ്രതിരോധം നൽകുകയും ചെയ്യുന്നു.

ഇതിലെ ഫ്ലെക്‌ഷൻ ഹിഞ്ച് പരിഷ്കരിച്ച് കൂടുതൽ മോടിയുള്ളതാക്കിയിരിക്കുന്നു. കൂടാതെ ഓപ്പോ ടിയുവി റെയിൻലാൻഡ് റി​ലയബിൾ ഫോൾഡിങ് സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്, ഇത് ഈ ഫോൺ 16 വർഷത്തെ ഉപയോഗത്തിന് തുല്യമായ 6,00,000 ഫോൾഡുകളെ നേരിടാൻ പ്രാപ്തമാണ് എന്ന് തെളിയിക്കുന്നു.

ഫൈൻഡ് എൻ 3 ഫ്ലിപ്പിന്റെ ക്യാമറ സിസ്റ്റത്തിൽ ഓപ്പോയുടെ സിഗ്നേച്ചർ ലുക്ക് കാണാൻ സാധിക്കും. അതിന്റെ ശ്രദ്ധേയമായ കോസ്മോസ് റിംഗ്, ഒരു സങ്കീർണ്ണമായ സ്റ്റാർലൈറ്റ് ട്രാക്ക് കൊണ്ട് നിർമ്മിച്ചതാണ്. ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ക്യാമറ സ്റ്റാക്കിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ആയിരിക്കാം ഓപ്പോ ഈ ഒരു ഡി​സൈൻ സമീപനം സ്വീകരിച്ചിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. അ‌തിനെക്കുറിച്ച് കൂടുതലായി പിന്നീട് വിശദീകരിക്കാം.

ഫോണിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പുതിയ ചില കൂട്ടിച്ചേർക്കലുകളും ഓപ്പോ നടത്തിയിട്ടുണ്ട്. അ‌തിൽ ശ്രദ്ധേയമായ ഒന്നാണ് അ‌ലേർട്ട് സ്ലൈഡർ. ഫോണിലേക്ക് നോക്കാതെ തന്നെ ​സൈലന്റ് വൈബ്രേറ്റ്, റിംഗ് മോഡുകൾക്കിടയിൽ മാറാൻ പുതിയ അലേർട്ട് സ്ലൈഡറിന് സാധിക്കും. വളരെ സംതൃപ്തി നൽകുന്ന വ്യക്തമായ ഹാപ്‌റ്റിക് ഫീഡ്‌ബാക്കുമായി സ്ലൈഡർ സംയോജിപ്പിച്ചിരിക്കുന്നു. വൈബ്രേഷൻ ഇല്ല എന്നതിനർത്ഥം ​സൈലന്റാണ് എന്നാണ്. വൈബ്രേഷന്റെ ഒരു പൾസ് അത് വൈബ്രേറ്റിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു, അതേസമയം നീണ്ട വൈബ്രേഷൻ അത് റിംഗിലാണെന്ന് സൂചിപ്പിക്കുന്നു.

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

ഏറ്റവും പ്രവർത്തനക്ഷമമായ കവർ ഡിസ്പ്ലേ

വെർട്ടിക്കൽ കവർ സ്‌ക്രീൻ സ്‌പോർട് ചെയ്യുന്ന ആദ്യത്തെ ഫ്ലിപ്പ് ഫോണാണ് ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ്. കവർ സ്‌ക്രീനിൽ 3 വിജറ്റുകൾ വരെ അനുവദിക്കുകയോ സ്‌ക്രീനിലുടനീളം വ്യാപിക്കുന്ന ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ അനുവദിക്കുകയോ മാത്രമല്ല, പ്രധാന സ്‌ക്രീനിന്റെ കാര്യക്ഷമതയെ കൃത്യമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു എന്ന നിലയ്ക്ക് ഇത് വിപ്ലവകരമാണ്.

​ഫൈൻഡ് എൻ3 ഫ്ലിപ്പിലെ കവർ സ്ക്രീനിന് 40+ തേർഡ്പാർട്ടി ആപ്പുകൾ ഉൾക്കൊള്ളാൻ കഴിയും. മിനി ലൈബ്രറിയിലൂടെ എല്ലാ ആപ്പുകളുടെയും പനോരമിക് വ്യൂ ലഭിക്കാൻ ഒറ്റ ടാപ്പ് മതി. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്‌ക്രീൻ യുഐയും ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു. വിജറ്റുകൾ, 3D ഇന്ററാക്ടീവ് പെറ്റ്സ്, ​ലൈവ് വെതർ വാൾപേപ്പറുകൾ, ജിഫ് വാൾപേപ്പറുകൾ അല്ലെങ്കിൽ എഡിറ്റ് ചെയ്യാവുന്ന കവർ സ്‌ക്രീൻ ​സ്റ്റൈൽ എന്നിവ ഉപയോഗിച്ച് നമ്മുടെ ഇഷ്ടത്തിനും സൗന്ദര്യസങ്കൽപ്പത്തിനും അ‌നുസരിച്ച് കവർസ്ക്രീൻ ക്രമീകരിക്കാം.

ജിമെയിൽ, മാപ്‌സ്, റെഡ്ഡിറ്റ്, ടെലിഗ്രാം, എക്‌സ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ നിരവധി ജനപ്രിയ ആപ്ലിക്കേഷനുകൾ കവർ സ്ക്രീനിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും വിധം ഓപ്പോ ഒപ്റ്റി​മൈസ് ചെയ്തിരിക്കുന്നു. ഇതിനെല്ലാം നന്ദി പറയേണ്ടത് കവർ സ്‌ക്രീനിന്റെ വെർട്ടിക്കൽ രൂപത്തിനാണ്, ഇത് മറ്റ് ഫ്ലിപ്പ് ഫോണുകളിൽ നാം കണ്ട ഡിസൈനുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ക്യാമറ സെൻസർ വലുപ്പത്തിൽ വിട്ടുവീഴ്ച ചെയ്യുകയോ ക്യാമറകളെ മൂലയിലേക്ക് തള്ളുകയോ ഡിസ്പ്ലേയെ മുറിക്കുകയോ ചെയ്യാതെ ഇത് ചെയ്യാൻ ഓപ്പോയ്ക്ക് സാധിച്ചു.

ഇവിടെ അ‌തിർവരമ്പുകൾ ഒന്നുമില്ല!

ഈ ഫോൺ തുറക്കുമ്പോൾ, 6.8-ഇഞ്ച് 120Hz പ്രധാന ഡിസ്‌പ്ലേ മിനുസമാർന്നതും ഊർജസ്വലവും മടക്കാവുന്നതുമായ സ്‌ക്രീൻ കാണാം. ഇത് സിനിമകൾ, ഗെയിമുകൾ, ഫുൾ സ്‌ക്രീൻ എക്സ്പീരിയൻസ് എന്നിവയെ ജീവസുറ്റതാക്കുന്ന ഒരു വിശാല വ്യൂ നൽകുന്നു. ഇതിലെ റിപ്പിൾ-ഫ്രീ ഗ്ലാസ് അ‌പ്പിയറൻസ് വളരെ സ്മൂത്തായി വിരലുകളോടിക്കാൻ സഹായിക്കുന്നു. ഇതിനെല്ലാം നന്ദി പറയേണ്ടത് ഓപ്പോയുടെ പുതിയ ഫ്ലെക്സിയോൺ ഹിഞ്ചിനാണ്. ഇത് അടയ്ക്കുമ്പോൾ സ്‌ക്രീനിനെ ഒരു മികച്ച വാട്ടർ-ഡ്രോപ്പ് ആകൃതിയിലേക്ക് രൂപപ്പെടുത്തുന്നു, അതിന്റെ ഫലമായി സൂക്ഷ്മമായ ക്രീസ് ആംഗിൾ ലഭിക്കും.

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

മികച്ച ഇൻ-ക്ലാസ് ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെ ആദ്യമായി പുറത്തിറങ്ങുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ്. പ്രമുഖ ക്യാമറ ബ്രാൻഡായ ഹാസൽബ്ലാഡുമായി സഹകരിച്ചാണ് ഓപ്പോ ഈ ക്യാമറകൾ നിർമ്മിച്ചിരിക്കുന്നത്. മികച്ച ക്യാമറ തന്നെയാണ് ഈ കൂട്ടുകെട്ട് വാ​ഗ്ദാനം ചെയ്യുന്നത്. പോർട്രെയിറ്റിനും സൂമിനുമായി ടെലിഫോട്ടോ ക്യാമറയുള്ള ഒരേയൊരു ഫ്ലിപ്പ് ഫോൺ കൂടിയാണ് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് എന്നത് മറ്റൊരു സവിശേഷതയാണ്.

ക്യാമറകളിലെ ഏറ്റവും വലിയ ആകർഷണം 50MP സോണി IMX890 പ്രൈമറി ക്യാമറ തന്നെയാണ്. സൂക്ഷ്മവും സമഗ്രവുമായ ഡൈനാമിക് റേഞ്ച് ഈ ക്യാമറ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്വാഭാവികമായ നിറങ്ങളിൽ തന്നെ ഷൂട്ട് ചെയ്യാം എന്നതും പ്രൈമറി ക്യാമറയുടെ പ്രത്യേകതയാണ്. 114 ഡിഗ്രി FOV ഉള്ള 48MP സോണി IMX581 അൾട്രാ-വൈഡ് ക്യാമറയും ഫോണിന്റെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷതയാണ്. ഓട്ടോമാറ്റിക്ക് ആയി തന്നെ പശ്ചാത്തല ശബ്ദങ്ങൾ കുറയ്ക്കാനുള്ള ഫീച്ചറും ഈ ക്യാമറയിൽ കമ്പനി നൽകിയിട്ടുണ്ട്. 32MP സോണി IMX709 ടെലിഫോട്ടോ പോർട്രെയ്‌റ്റ് ക്യാമറയാണ് ക്യാമറാക്കൂട്ടത്തിലെ മൂന്നാമൻ. 2X ഒപ്റ്റിക്കൽ സൂം ആണ് ഈ ലെൻസ് വാ​ഗ്ദാനം ചെയ്യുന്നത്. 5X ഹൈബ്രിഡ് സൂം ഇതിന്റെ സവിശേഷതയാണ്. ഇതേ ക്യാമറകൾ ഉപയോ​ഗിച്ച് തന്നെ സെൽഫി ചിത്രങ്ങൾ പകർത്താൻ സാധിക്കുമെന്നും ഓപ്പോ അവകാശപ്പെടുന്നു. ഇതിന് പുറമെ 32 MP സോണി IMX709 സെൽഫി ക്യാമറയും ഫോണിന്റെ അകത്തെ ഡിസ്പ്ലേയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വ്ലോ​ഗ് ചെയ്യാൻ ഉപകാരപ്പെടുന്ന തരത്തിലാണ് ഫോണിന്റെ ഡിസൈൻ.

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

ഫോൺ പകുതിയാക്കി മടക്കിവെച്ചാൽ ട്രൈപോഡ് പോലെയുള്ള സ്ഥിരത നേടിയെടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ഫോണിന് മുന്നിൽ കൈവീശിയാൽ നിങ്ങൾക്ക് ഹാൻഡ് ഫ്രീയായി ചിത്രങ്ങൾ പകർത്താനും സാധിക്കുന്നതാണ്. മൾട്ടി-ആംഗിൾ ഫ്ലെക്‌സ്‌ഫോം ക്യാമറ ക്രിയേറ്റീവ് ആയി ചിത്രങ്ങളെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കും. നിങ്ങൾ ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങൾ എല്ലാംതന്നെ കവർ സ്ക്രീനിലൂടെ പ്രിവ്യൂ ചെയ്യാനും സാധിക്കുന്നതാണ്.

ലോങ് എക്‌സ്‌പോഷർ ഷോട്ടുകൾ, ടൈം-ലാപ്‌സ് വീഡിയോകൾ എന്നിവ പകർത്താൻ ട്രിപ്പിൾ-ക്യാമറ സജ്ജീകരണം നിങ്ങളെ കൂടുതലായി സഹായിക്കും. ഓപ്പോയുടെ തന്നെ വൈറ്റാലിറ്റി എഞ്ചിൻ ഉപയോഗിക്കുമ്പോൾ മെച്ചപ്പെട്ട ഇമേജ് പ്രോസസ്സിംസ് ഈ ക്യാമറകൾക്ക് ലഭിക്കുന്നതാണ്. ഈ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ചിത്രങ്ങൾക്ക് മികച്ച കളറും സ്വാഭാവികതയും ലഭിക്കുന്നത്.

ഹാസൽബ്ലാഡ് ടീം ആണ് ഫൈൻഡ് എൻ3 ഫ്ലിപ്പിന്റെ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ എച്ച്എൻസിഎസ്, എക്‌സ്‌പാൻ ക്ലാസിക് റെട്രോ സ്‌റ്റൈൽ മോഡ്, മാസ്റ്റർ സ്‌റ്റൈൽ തുടങ്ങിയ ഹാസൽബ്ലാഡിന്റെ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളും ഉപഭോക്താക്കളുടെ ഫോട്ടോ​ഗ്രഫി അനുഭവത്തെ മനോഹരമാക്കുന്നു.

ലളിതമായി പറഞ്ഞാൽ ഇതിലും മികച്ച ക്യാമറ ഫീച്ചറുകളുള്ള ഫ്ലിപ്പ് ഫോൺ വേറെയില്ല.

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

മികച്ച പ്രകടനം

​ദിവസേനയുള്ള ഉപയോ​ഗത്തിന് ഏറ്റവും മികച്ച ഫോണാണ് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ്. മനോഹരമായ രൂപകൽപനയും വൈവിധ്യമാർന്ന ഫീച്ചറുകളും ശക്തമായ ക്യാമറയും ഉപഭോക്താക്കളെ രസകരമായ അനുഭവത്തിലേക്ക് നയിക്കുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 9200 ചിപ്‌സെറ്റ് ആണ് ഫൈൻഡ് എൻ3 ഫ്ലിപ്പിനായി ഓപ്പോ നൽകിയിരിക്കുന്നത്. ഇത് മികവോടും കാര്യക്ഷമതയോടും കൂടിയ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ഒരേ സമയം മൾട്ടി ടാസ്ക് ആയി വിവിധ ആപ്പുകൾ പ്രവർത്തിപ്പിക്കാം, ഉയർന്ന ഗ്രാഫിക്‌സ്-ഇന്റൻസീവ് ഗെയിമുകൾ ആസ്വദിക്കാം, 4K വീഡിയോകൾ എഡിറ്റ് ചെയ്യാം തുടങ്ങി കാഠിന്യമുള്ള കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്.

മാത്രമല്ല അത്യാധുനികമായി തന്നെ 12GB LPDDR5X റാമും UFS 4.0 സ്റ്റോറേജും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 120Hz റിഫ്രഷ് റേറ്റാണ് ഫോണിന് അവകാശപ്പെടാനായി ഉള്ളത്. ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ സാധിക്കുന്ന ഫോണായിരിക്കും ​ഫൈൻഡ് എൻ3 ഫ്ലിപ്പ്.

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ബാറ്ററി

ബാറ്ററിയുടെ കാര്യത്തിലും മികച്ച പ്രകടനം തന്നെയാണ് ഫൈൻഡ് എൻ3 ഫ്ലിപ്പ് കാഴ്ചവയ്ക്കുന്നത്. 44W SUPERVOOCTM ചാർജിംഗ് പിന്തുണയ്ക്കുന്ന 4300mAh ബാറ്ററിയാണ് ഫോണിനായി കമ്പനി ഒരുക്കിയിരിക്കുന്നത്. ഒരു തവണ ചാർജ് ഫുൾ ആക്കിയാൽ തന്നെ ചാർജ് ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്നതായിരിക്കും. പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ബാറ്ററി ചാർജ് കയറാനായി 56 മിനിറ്റ് മതിയാകും. 10 മിനിറ്റിനുള്ളിൽ 21 ശതമാനം ചാർജും 30 മിനിറ്റിൽ 58 ശതമാനം ചാർജും കയറും.

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

ഞങ്ങളുടെ വിലയിരുത്തൽ

നിലവിൽ ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് വാ​ഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ കണക്കിലെടുത്താൽ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫ്ലിപ്പ് ഫോൺ എന്ന് തന്നെ ഈ ഫോണിനെ വിശേഷിപ്പിക്കാൻ സാധിക്കുന്നതാണ്. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കവർ‌ ഡിസ്പ്ലേ, വേ​ഗതയേറിയ പ്രകടനം, ആകർഷകമായ ഡിസൈൻ എന്നിവയെല്ലാം തന്ന ഫോണിന്റെ മാറ്റ് വർധിപ്പിക്കുന്നു.

94,999 രൂപയാണ് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പിന്റെ വില. വിവിധ ക്യാഷ്ബാക്കുകൾ മറ്റ് ഓഫറുകൾ എല്ലാ അടക്കം ഉപഭോക്താക്കൾക്ക് 82,999 രൂപയ്ക്ക് ഈ ഫോൺ സ്വന്തമാക്കാവുന്നതാണ്. ഒക്ടോബർ 22 മുതൽ ഫോൺ വിൽപനയ്ക്ക് എത്തുന്നതായിരിക്കും. ഇതേ ദിവസം വൈകിട്ട് 6 മണി മുതലാണ് ഫോണിന്റെ വിൽപന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ടിലും മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഓപ്പോ സ്റ്റോറിലും ഇതേ ദിവസം മുതൽ ഉത്പന്നം ലഭിക്കുന്നതായിരിക്കും.

ഓപ്പോ ​ഫൈൻഡ് എൻ3 ഫ്ലിപ്പ് ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ

ഓഫറുകൾ

ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പിന് ലഭ്യമാകുന്ന വിവിധ ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകൾ, ബജാജ് ഫിൻസെർവ്, ടിവിഎസ് ക്രെഡിറ്റ്, കൊട്ടക് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് 12,000 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കും മാത്രമല്ല 24 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ സർവ്വീസും ലഭിക്കുന്നതാണ്. മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് വൺ കാർഡ് ഉള്ളവർക്കും ഈ ഓഫറുകൾ ബാധകമാണ്. ഫ്ലിപ്കാർട്ട് വഴി ഫോൺ വാങ്ങുമ്പോഴാണ് ഐസിഐസിഐ, ആക്സിസ്, കൊട്ടക് എന്നീ ബാങ്കുകളുടെ കാർഡ് ഉള്ളവർക്ക് 2,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുക. ഇവർക്ക് 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും. എക്സ്ചേഞ്ച് ഓഫറിലൂടെ 8,000 രൂപ വരെ ബോണസ് ലഭിക്കുമെന്നും ഓപ്പോ പറയുന്നു. ഫോൺ വാങ്ങി ആറ് മാസത്തിനുള്ള സ്ക്രീനിന് എന്തെങ്കിലും സംഭവിച്ചാൽ സൗജന്യമായി സ്ക്രീൻ റീപ്ലെയ്സ്മെന്റും ലഭിക്കുന്നതാണ്. 2023 ഒക്ടോബർ 29ന് മുമ്പ് ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്വന്തമാക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭിക്കുക.

ഓപ്പോ പ്രീമിയം സർവീസ് ഓഫർ:

• ​ഫൈൻഡ് എൻ3 ഫ്ലിപ്പിന് അന്താരാഷ്‌ട്ര വാറന്റിയുള്ളതിനാൽ ആശങ്കകളില്ലാതെ യാത്രചെയ്യാം.
• വാറന്റി കാലയളവിനുള്ളിൽ രണ്ടുതവണ അവരുടെ സ്‌ക്രീൻ ഗാർഡും ഫൈൻഡ് എൻ3 ഫ്ലിപ്പിന്റെ ബാക്ക് കവറും മാറ്റിസ്ഥാപിക്കാൻ പുതുക്കിയ ​സർവീസ് ഉപയോക്താക്കളെ അനുവദിക്കുന്നു.
• ​ഫൈൻഡ് എൻ3 ഫ്‌ളിപ്പിന്റെ സർവീസിനും/അറ്റകുറ്റപ്പണിക്കുമായി ഓപ്പോ ഇഎംഐ സ്‌കീമുകൾ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഇഎംഐഐ ഇൻസ്‌റ്റാൾമെന്റും കാലാവധിയും തീരുമാനിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
• ആകസ്മികമായി കേടുപാടുകൾ സംഭവിച്ചാൽ, ഡിസ്പ്ലേയുടെ ആദ്യ റിപ്പയറിങ്ങിന് ഉപഭോക്താക്കൾക്ക് 15% ഡിസ്കൗണ്ട് ലഭിക്കും (T&C ബാധകം).
• വാട്ട്‌സ്ആപ്പ് വഴി ഓപ്പോ വിദഗ്ധരുമായി കണക്‌റ്റ് ചെയ്‌ത് ഉപയോക്താക്കൾക്ക് ഓൺലൈനായി വൺ-ഓൺ-വൺ സേവനം ലഭിക്കും.
• 25,000+ ഇന്ത്യൻ പിൻ കോഡുകളിലുടനീളം സൗജന്യ പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങൾ ലഭ്യമാണ്, പരാതി ലഭിച്ച് 72 മണിക്കൂറിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് നൽകും.
• തിരഞ്ഞെടുത്ത സർവീസ് സെന്ററുകൾ ഫ്ലാഷ് ഫിക്സ് സൗകര്യം ലഭ്യമാണ്. ഇത് ഫ്ലിപ്പ് ഫോണിലെ തെരഞ്ഞെടുക്കപ്പെട്ട പ്രശ്നങ്ങൾക്ക് രണ്ട് മണിക്കൂറിനകം റിപ്പയർ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
We have seen many foldable phones hitting the market. But there hasn't been a better flip phone yet. Oppo Find N3 Flip is a complete premium smartphone with its stunning design, fully functional cover display, first-in-class triple camera setup and invisible crease.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X