അമ്പോ ജാഡ സാധനം! സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തുമായി ഓപ്പോ ഫൈൻഡ് എൻ5 ലോഞ്ച് ചെയ്തു
ആഗോളതലത്തിലുള്ള ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു കരുത്തൻ കൂടി എത്തിയിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ഓപ്പോ ഫൈൻഡ് എൻ5 (OPPO Find N5) ആഗോള വിപണിയിലും ചൈനയിലും ലോഞ്ച് ചെയ്തു. നിവർത്തിയാൽ ഇതിന്റെ ബോഡിയുടെ വലിപ്പം വെറും 4.21mm ആണ്, മടക്കിയാൽ വലിപ്പം 8.93mm ആണ്. ഗ്ലാസ് വേരിയന്റിന് 229 ഗ്രാം ഭാരവും ലെതർ വേരിയന്റിന് 239 ഗ്രാം ഭാരവുമുണ്ട്. ഇതിന് ഒരു അലേർട്ട് സ്ലൈഡറും ഉണ്ട്. ടൈറ്റാനിയം ഫ്ലെക്സിയൻ ഹിഞ്ച് ആണ് ഇതിൽ ഉള്ളത്. ഇത് എയ്‌റോസ്‌പേസ്-ഗ്രേഡ് 5 ടൈറ്റാനിയം അലോയ് 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
ഓപ്പോ ഫൈൻഡ് എൻ5ലെ ഹിഞ്ചിന്റെ ഏറ്റവും കനം കുറഞ്ഞ ഭാഗം വെറും 0.15mm ആണ്, ഇത് ഒരു മുടിയുടെ വ്യാസത്തിന് തുല്യമാണ്. മൊത്തത്തിലുള്ള ഹിഞ്ച് 26% മെലിഞ്ഞതാണ്, അതേസമയം കാഠിന്യം മുൻഗാമിയെ അപേക്ഷിച്ച് 36% വർദ്ധിച്ചു. ഹിഞ്ചിന് TÜV റൈൻലാൻഡ് റിലയബിൾ ഫോൾഡിംഗ് സർട്ടിഫിക്കേഷൻ ഉണ്ട്, ഇത് 100,000 തവണ പരീക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

Mac-ൽ നിന്ന് ഫോണിലെ ചിത്രങ്ങൾ കാണാനും എവിടെനിന്നും വിദൂരമായി ഫോണിലെ ഫയലുകൾ ആക്‌സസ് ചെയ്യാനും ഉപയോക്താവിനെ അനുവദിക്കുന്ന O+ Connect for Mac- ഫീച്ചറും കമ്പനി ഈ ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന മോഡലിൽ 16GB LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജും ഉണ്ട്.
ഓപ്പോ ഫൈൻഡ് എൻ5ന്റെ പ്രധാന ഫീച്ചറുകൾ: 8.12 ഇഞ്ച് (2480 x 2248 പിക്സലുകൾ) 2K AMOLED 1-120 Hz LTPO ഡിസ്പ്ലേ, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, അൾട്രാ തിൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഉൾസ്ക്രീനിൽ ഉണ്ട്.

ഇതിന്റെ ബാഹ്യ സ്ക്രീനിൽ 6.62 ഇഞ്ച് (2616 x 1140 പിക്സലുകൾ) FHD+ AMOLED 1-120 Hz LTPO ഡിസ്പ്ലേ, 2450 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, അൾട്രാ-തിൻ നാനോക്രിസ്റ്റൽ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ആണ് ഉള്ളത്.
അഡ്രിനോ 830 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ പുതിയ ഓപ്പോ ഫോൾഡബിൾ ഫോണിന്റെ കരുത്ത്. ഗ്ലോബൽ വേരിയന്റിൽ 16GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസി 15ൽ ആണ് പ്രവർത്തനം. 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറ സജ്ജീകരണത്തിലേക്ക് വന്നാൽ, ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. അതിൽ 50MP പ്രൈമറി വൈഡ്-ആംഗിൾ (f/1.8 അപ്പേർച്ചർ, OIS), 8MP 116° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.7 അപ്പേർച്ചർ), 6x ഒപ്റ്റിക്കൽ സൂം, 30x വരെ ഡിജിറ്റൽ സൂം, 10cm ടെലിമാക്രോ, ഹാസൽബ്ലാഡ് ക്യാമറ എന്നിവയടങ്ങുന്നു. 8MP 91° f/2.4 (കവർ സ്‌ക്രീനും മെയിൻ സ്‌ക്രീനും) ഫ്രണ്ട് ക്യാമറയുമുണ്ട്.

ഡ്യുവൽ സിം (നാനോ + ഇസിം), USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 5G SA/NSA, 4G, Wi-Fi 802.11 ax (2.4GHz + 5.1GHz + 5.8GHz), ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-സി, 80W സൂപ്പർവൂക്ക് വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 5600mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
ഓപ്പോ ഫൈൻഡ് N5 വില: ചൈനയിൽ, 12GB+256GB മോഡലിന് 8,999 യുവാൻ (ഏകദേശം 1,07,045 രൂപ) ആണ് വില. 16GB+512GB വേരിയന്റിന് 9,999 യുവാൻ (ഏകദേശം 1,18,935 രൂപ) വിലവരും. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സപ്പോർട്ടുള്ള ടോപ്പ്-എൻഡ് 16GB+1TB വേരിയന്റിന് 10,999 യുവാൻ (ഏകദേശം 1,30,830 രൂപ) വിലവരും. ഇതിന്റെ പ്രീ-ഓർഡർ ആരംഭിച്ചു, ഫെബ്രുവരി 26 മുതൽ ആണ് വിൽപ്പന തുടങ്ങുക.
ഓപ്പോ ഫൈൻഡ് N5 ന് സിംഗപ്പൂരിൽ 2499 സിംഗപ്പൂർ ഡോളർ (ഏകദേശം 1,61,770 രൂപ) വിലയുണ്ട്, ഫെബ്രുവരി 28 മുതൽ ഇവിടെ ഇത് ലഭ്യമാകും. മിസ്റ്റി വൈറ്റ്, കോസ്മിക് ബ്ലാക്ക് നിറങ്ങളിൽ ആണ് ഇത് ആഗോളതലത്തിൽ വാങ്ങാനാകുക. ഇന്ത്യയിൽ ഈ ഫോൺ എപ്പോൾ ലോഞ്ച് ചെയ്യും എന്നത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.


Click it and Unblock the Notifications








