Home
Mobile

ഓപ്പോയുടെ അ‌ടുത്ത സൂപ്പർ സ്റ്റാർ! ഓപ്പോ ഫൈൻഡ് N6 ഫോൾഡബിൾ സ്മാർട്ട്ഫോൺ മാർച്ച് 17ന് ലോഞ്ച് ചെയ്യും

ഓപ്പോ തങ്ങളുടെ ഫോൾഡബിൾ സമാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ മോഡൽ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഫൈൻഡ് N5 ന്റെ പിൻഗാമിയായി ഓപ്പോ ​ഫൈൻഡ് N6 (OPPO Find N6) എന്ന മോഡൽ ആണ് എത്താൻ പോകുന്നത്. മാർച്ച് 17ന് ആഗോളതലത്തിൽ ​ഫൈൻഡ് N6 ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഓപ്പോയുടെ ഈ ഏറ്റവും പുതിയ ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ 'അൾട്രാ ഫ്ലാറ്റ്, അൾട്രാ ഫ്ലെക്സിബിൾ, അൾട്രാ പവർഫുൾ' ആയിരിക്കുമെന്ന് കമ്പനി പറയുന്നു. ശക്തമായ ഫീച്ചറുകളുള്ള ഒരു ഫോൾഡബിൾ ഫോൺ തന്നെയാണ് വരാൻ പോകുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു.

ഈ ഫോൾഡബിൾ സ്മാർട്ട്ഫോണിന്റെ ഒരു പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, മടക്കാൻ കഴിയുന്ന ഈ ഫോണിൽ പക്ഷേ പ്രത്യക്ഷത്തിൽ അ‌തിന്റെ ചുളിവുകൾ ഒന്നും കാണില്ല എന്നതാണ്. അ‌ത്രയ്ക്ക് ഫിനിഷിങ്ങോടു കൂടിയാണ് ഓപ്പോ ​ഫൈൻഡ് N6 എത്തുകയെന്ന് കമ്പനിയുടെ ഫൈൻഡ് സീരീസ് പ്രോഡക്ടുകളുടെ തലവനായ ഷൗ യിബാവോ പറഞ്ഞു.

ഓപ്പോ ഫൈൻഡ് N6 ഫോൾഡബിൾ സ്മാർട്ട്ഫോൺ മാർച്ച് 17ന് ലോഞ്ച് ചെയ്യും

ആദ്യ കാഴ്ചയിൽ തന്നെ ഉപയോക്താവിന്റെ മനസ് കീഴടക്കും വിധത്തിലുള്ള പുതിയ കളർ ഓപ്ഷനുകളിൽ ഓപ്പോ ​ഫൈൻഡ് എൻ6 എത്തുമെന്നും ഷൗ യിബാവോ പറയുന്നു. ഫോണിന്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ, ഈ ജനറേഷനിൽ അവതരിപ്പിക്കുന്ന ചില എഞ്ചിനീയറിംഗ് മാറ്റങ്ങൾ എന്നിവ കാണിക്കുന്ന ഒരു ആദ്യകാല ടീസർ വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഈ ഫോൾഡബിൾ ഫോണിന്റെ ഡിസ്‌പ്ലേയിലെ ക്രീസിൽ ആണ് മുഖ്യ എഞ്ചിനീയറിങ് മാറ്റം. ഡിസ്‌പ്ലേയിലെ ടൈറ്റാനിയം അലോയ് ഹിഞ്ചും മെമ്മറി ഗ്ലാസ് പാളിയും സംയോജിപ്പിക്കുന്ന ഒരു പുതിയ ഹിഞ്ച് ഡിസൈൻ ഫൈൻഡ് N6 മോഡലിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഓപ്പോ പറയുന്നു. ഫോൺ മടക്കുകയോ തുറക്കുകയോ ചെയ്യുമ്പോൾ സമ്മർദ്ദം കൂടുതൽ തുല്യമായി വിതരണം ചെയ്യുന്നതിനാണ് ഈ ഹിഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓപ്പോ ഫൈൻഡ് N6 ഫോൾഡബിൾ സ്മാർട്ട്ഫോൺ മാർച്ച് 17ന് ലോഞ്ച് ചെയ്യും

ഫോൾഡബിൾ ഫോണുകളുടെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളിൽ ഒന്നാണ് ക്രീസ് ദൃശ്യപരത. പ്രമുഖ ബ്രാൻഡുകളെല്ലാം ക്രീസ് ദൃശ്യമാക്കുന്നത് ​ഒഴിവാക്കാൻ നിരവധി ഡി​സൈൻ നവീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ക്രീസ് പൂർണ്ണമായി അ‌പ്രത്യക്ഷമാക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. ഓപ്പോ ​ഫൈൻഡ് എൻ6 മോഡലിൽ ക്രീസ് കാണുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ.

സാംസങ് ഗാലക്‌സി ഫോൾഡ് ലൈനപ്പിനും മോട്ടറോള റേസർ ഫോൾഡിനും പുറത്തുള്ള ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണുകളിൽ സ്റ്റൈലസ് പിന്തുണ താരതമ്യേന അസാധാരണമാണ്. എന്നാൽ ഓപ്പോ ​ഫൈൻഡ് N6 പുതിയ ഓപ്പോ AI സ്റ്റൈലസ് പിന്തുണയോടെ എത്തുന്നു. ഇത് വലിയ ഇന്റേണൽ സ്‌ക്രീനിൽ എഴുതുന്നതിനും കുറിപ്പെടുക്കുന്നതിനും സ്കെച്ചിംഗിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ഗോൾഡൻ ഓറഞ്ച്, ഒറിജിനൽ ടൈറ്റാനിയം, ഡീപ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഓപ്പോ ഫൈൻഡ് N6 ലഭ്യമാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 12GB + 256GB, 16GB + 512GB, ടോപ്പ്-എൻഡ് 16GB + 1TB സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഈ ഫോൾഡബിൾ ഫോൺ എത്തും എന്നാണ് റിപ്പോർട്ട്.

ഓപ്പോ ഫൈൻഡ് N6 ഫോൾഡബിൾ സ്മാർട്ട്ഫോൺ മാർച്ച് 17ന് ലോഞ്ച് ചെയ്യും

ഓപ്പോ ​ഫൈൻഡ് N6 ഫോൾഡബിൾ ഫോണിന്റെ ഫീച്ചറുകൾ കമ്പനി പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. 200MP ക്യാമറ പിന്തുണ ഇതിൽ ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനകം പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാകും ഈ ഫോൺ എത്തുക. കൂടാതെ 8.12 ഇഞ്ച് 2K LTPO UTG മെയിൻ സ്‌ക്രീൻ, 6.62 ഇഞ്ച് സെക്കൻഡറി സ്‌ക്രീൻ എന്നിവ ഇതിലുണ്ടാകും.

200MP മെയിൻ +50MP UW+ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ +2MP മൾട്ടിസ്പെക്ട്രൽ ലെൻസ്, 20MP ഫ്രണ്ട് ക്യാമറകൾ എന്നിവ അ‌ടങ്ങുന്നതാകും ​ഫൈൻഡ് N6 ലെ ക്യാമറ സജ്ജീകരണം എന്ന് മുൻ റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു. കൂടാതെ 16GB വരെ റാം, 1TB വരെ സ്റ്റോറേജ്, 80W ഫാസ്റ്റ് ചാർജിംഗുള്ള ഏകദേശം 6000mAh ബാറ്ററി എന്നിവയും ഈ ഓപ്പോ ഫോൾഡബിൾ ഫോണിലുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

More from GizBot

Best Mobiles in India

English summary
The Oppo Find N6 foldable smartphone will be launched on March 17. The company said it will be ultra-flat, ultra-flexible, and ultra-powerful. The foldable phone has "no noticeable wrinkles, a smooth finish even after long-term use," and it also comes with new color options that will captivate the heart at first sight, said Zhou Yibao, head of OPPO Find series products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X