Home
Mobile

സെൽഫിയിൽ പുരോഗമനം, ​കരുത്തിന് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്; ഓപ്പോ ​ഫൈൻഡ് N6 ഫീച്ചറുകൾ...

നോർമൽ സ്മാർട്ട്ഫോണുകൾ ഒരുവശത്തുകൂടി കച്ചവടം പൊടിപൊടിക്കുമ്പോൾ മറുവശത്ത് ഫോൾഡബിൾ സ്മാർട്ട്ഫോൺ മോഡലുകൾ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിൾ ഉൾപ്പെടെ പുതിയ ഫോൾഡബിൾ ഫോൺ അ‌വതരിപ്പിക്കാൻ പരിശ്രമിച്ചുവരുന്നു. അ‌തേസമയം ഇതിനകം തന്നെ ഫോൾഡബിൾ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച പാരമ്പര്യമുള്ള ഓപ്പോയും തങ്ങളുടെ അ‌ടുത്ത ഫോൾഡബിൾ ഫോൺ എന്ന നിലയിൽ പുതിയ ഓപ്പോ ​ഫൈൻഡ് എൻ5 ലോഞ്ച് ചെയ്യാൻ തയാറെടുക്കുകയാണ്. കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട ഫോൾഡബിൾ ഫോൺ 4ന്റെ പിൻഗാമിയായി പുതിയ ഓപ്പോ ​ഫൈൻഡ് N6 (OPPO Find N6) ആണ് വരാൻ പോകുന്നത്.

പുതിയ വർഷത്തിന്റെ തുടക്കത്തിൽ ഓപ്പോ ​ഫൈൻഡ് N6 അ‌വതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ടുണ്ട്. ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഇതിനകം ​ഫൈൻഡ് എൻ6ന്റെ ഫീച്ചറുകളെ സംബന്ധിച്ച ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

സെൽഫിയിൽ പുരോഗമനം, ​കരുത്തിന് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm പ്രോസസർ കരുത്തിലാണ് ​ഫൈൻഡ് എൻ5 എത്തിയത്. പുതിയ മോഡൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റ് കരുത്തിൽ എത്തുമെന്ന് ടിപ്സ്റ്റർ പറയുന്നു. 12GB + 1TB, 16GB + 1TB വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാകും.

മുൻ മോഡലായ എൻ5ന് സമാനമായി, 8.12-ഇഞ്ച് 2K AMOLED 1-120 Hz LTPO ഇന്നർ ഡിസ്പ്ലേയും 6.62-ഇഞ്ച് FHD+ AMOLED 1-120 Hz LTPO ഔട്ടർ ഡിസ്പ്ലേയും ലഭിക്കുമെന്ന് ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഏകദേശം 225 ഗ്രാം ആയിരിക്കും എൻ6 -ന്റെ ഭാരം.

മുൻ മോഡലിനെ അ‌പേക്ഷിച്ച് വരാൻ പോകുന്ന എൻ6 ഫോൾഡബിൾ ഫോണിലെ ക്യാമറകളിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. അ‌തിൽ പ്രധാന മാറ്റങ്ങളിലൊന്ന് ഫ്രണ്ട് ക്യാമറയുടെ കാര്യത്തിലാണ്. നേരത്തെ ഫ്രണ്ട് ക്യാമറ വെറും 8MP ആയിരുന്നു, എന്നാൽ പുതിയ മോഡലിൽ 20MP ഫ്രണ്ട് ക്യാമറയുണ്ട് എന്ന് പറയപ്പെടുന്നു.

പ്രധാന ക്യാമറകളുടെ കാര്യത്തിലും മാറ്റമുണ്ട്. 50MP മെയിൻ ക്യാമറ, 200MP ടെലിഫോട്ടോ ക്യാമറ എന്നിവയ്ക്ക് ഒപ്പം 50MP അൾട്രാ-വൈഡ് ക്യാമറയും 2MP മൾട്ടിസ്പെക്ട്രൽ ലെൻസും പുതിയ മോഡലിൽ ഉണ്ടാകും, മുൻ മോഡലിൽ ​8MP 116° അൾട്രാ-വൈഡ് ക്യാമറയാണ് ഉണ്ടായിരുന്നത്. അ‌തായത് ​വൈഡ് ക്യാമറയുടെ കാര്യത്തിലും വലിയ മാറ്റം ഉണ്ടായിരിക്കുന്നു.

ബാറ്ററി ശേഷിയുടെ കാര്യത്തിലും പുതിയ മോഡൽ മുൻ മോഡലിനെക്കാൾ മെച്ചപ്പെടുത്തലുകളോടെയാണ് എത്തുക. പഴയ ഫൈൻഡ് N5 മോഡലിൽ 5600mAh ബാറ്ററിശേഷി ആണ് ഉണ്ടായിരുന്നത്. പുതിയ എൻ6 മോഡലിൽ 5850mAh ബാറ്ററി ശേഷി (2700mAh + 3150mAh ഡ്യുവൽ ബാറ്ററി സജ്ജീകരണം) ആണ് ഉണ്ടാകുക, അ‌തായത് ഏകദേശം 6000mAh ബാറ്ററി ശേഷി ഇതിലുണ്ടാകും.

കഴിഞ്ഞ വർഷം ഓപ്പോ ​ഫൈൻഡ് എൻ5 ഫെബ്രുവരിയിലാണ് ലോഞ്ച് ചെയ്യപ്പെട്ടത്. പുതിയ ​ഫൈൻഡ് എൻ6 മോഡലും 2026ന്റെ തുടക്കത്തിൽ തന്നെ ലോഞ്ച് ചെയ്യും എന്നാണ് സൂചന. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സപ്പോർട്ടുള്ള ഒരു സ്പെഷൽ എഡിഷനും ഇതിനൊപ്പം എത്തുമെന്ന് റിപ്പോർട്ടുണ്ട്. ഓപ്പോ ഫൈൻഡ് N5 ന്റെ 12GB+256GB അ‌ടിസ്ഥാന മോഡൽ ചൈനയിൽ 8,999 യുവാൻ (ഏകദേശം 1,07,045 രൂപ) വിലയിലാണ് ലോഞ്ച് ചെയ്യ​പ്പെട്ടത്. പുതിയ മോഡലിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ പുറത്തുവരും.

More from GizBot

Best Mobiles in India

English summary
Oppo Find N6 foldable smartphone will be launched soon. Leaker Digital Chat Station has already released some information regarding the features of the Find N6. The new model will have a 50MP main camera and a 200MP telephoto camera along with a 50MP ultra-wide camera and a 2MP multispectral lens, while the previous model Oppo Find N5 had an 8MP 116° ultra-wide camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X