അത്ഭുതഫോൺ ഓപ്പോ ഫൈൻഡ് X ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനക്കെത്തി! ഓഫറുകളും സവിശേഷതകളും അറിയാം!
അത്ഭുതഫോൺ എന്ന് ശരിക്കും വിശേഷിപ്പിക്കാവുന്ന ഓപ്പോ ഫൈൻഡ് X ഇന്ത്യൻ വിപണിയിൽ ഇന്നലെ എത്തി. ഇന്നോളം കണ്ടിട്ടില്ലാത്ത ഡിസൈനും സവിശേഷതകളുമായി എത്തിയ ഓപ്പോ ഫൈൻഡ് X ഓപ്പോ കമ്പനിയുടെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന ഒരു ഫോണായി മാറുകയായിരുന്നു. ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ വാങ്ങാൻ സാധിക്കുക. കഴിഞ്ഞ മാസമായിരുന്നു ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നത്. അന്നുമുതലുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇതോടെ അവസാനമായിരിക്കുകയാണ്.

വിലയും ഓഫറുകളും
ജൂലായ് 25 മുതലായിരുന്നു ഫോണിന്റെ പ്രീ ഓർഡർ ആരംഭിച്ചിരുന്നത്. 59,999 രൂപയാണ് ഫോണിന് വില വരുന്നത്. ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും ഫോൺ ലഭ്യമാകുക. ബോർഡിയക്സ് റെഡ്, ഐസ് ബ്ലൂ നിറങ്ങളിൽ ആണ് ഫോൺ ലഭ്യമാകുക. ഓപ്പോ ഫൈൻഡ് X ഫ്ലിപ്പ്കാർട്ടിൽ പ്രീ ഓർഡർ ചെയ്തവർക്ക് 3000 രൂപയുടെ വൗച്ചർ ഫ്ലിപ്കാർട്ട് നൽകുന്നത്. ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് ഇനിയും അറിയാത്തവർക്ക് ചുവടെ നിന്നും അറിയാം.

AI ക്യാമറകൾ
ഓപ്പോ ഫൈൻഡ് എക്‌സിൽ മൂന്ന് ക്യാമറകളാണ് നമുക്ക് ലഭിക്കുക. ഇരട്ട ക്യാമറകൾ പിറകിലും ഒരു സെൽഫി ക്യാമറ മുൻ വശത്തും. പിറകിലെ ക്യാമറകൾ 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ചേർന്നതാണ്. മുൻവശത്ത് 25 എംപി ക്യാമറയും ഉണ്ട്.

ആനിമേറ്റഡ് 3ഡി ഇമോജിസ്
AI അധിഷ്ഠിത 3ഡി ഇമോജികൾ കൊണ്ട് സമ്പന്നമാണ് ഇപ്പൊ ഫൈൻഡ് എക്സ്. പല ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ബിൽറ്റ് ഇൻ ആയി കാണുന്ന ഈ സംവിധാനം ഒപ്പോയിലും നമുക്ക് കാണാം. 3ഡി ഒമോജി എന്നാണ് ഓപ്പോ ഇതിനെ വിളിക്കുന്നത്.

35 മിനിറ്റിൽ ഫുൾ ചാർജ്ജ് ചെയ്യാൻ VOOC
3730mAh ബാറ്ററിയുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. എന്നാൽ ഇത്രയും ബാറ്ററി ചാർജ്ജ് ചെയ്യാൻ ആവശ്യമായ സമയം വെറും 35 മിനിറ്റ് മാത്രമാണ്. VOOC ഫ്ലാഷ് ചാര്ജിങ്ങ് സംവിധാനമാണ് ഓപ്പോ ഇവിടെ ഉപയോഗിക്കുന്നത്.

പൊങ്ങിവരുന്ന ക്യാമറ
ഫോണിന്റെ മുൻഭാഗം മുഴുവനായും സ്ക്രീൻ മാത്രമാക്കുമ്പോഴുള്ള പ്രധാന പ്രശ്നം മുൻക്യാമറയും സെന്സറുകളുമെല്ലാം എവിടെ വെക്കും എന്നതായിരുന്നു. അതിനുള്ള പരിഹാരമായി ഒരു സ്ലൈഡർ സംവിധാനമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. അൺലോക്ക് ചെയ്യാനും ക്യാമറ ഉപയോഗിക്കാനായി ഈ സ്ലൈഡർ മുകളിലേക്ക് ഉയർന്ന് വരും.

93.8% സ്ക്രീൻ ടു ബോഡി അനുപാതം
93.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലുള്ള സ്ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്. ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത് നോച്ച് ഇല്ലാത്ത അവിടെയും കൂടെ ഡിസ്പ്ളേ ഉൾപ്പെടുന്ന സ്‌ക്രീനുമായാണ്. 1080 x 2340 പിക്‌സൽസ് ഉള്ള ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലെയുടെ അനുപാതം 19.5:9 ആണ്.

3ഡി ഫേസ് അണ്ലോക്ക്
ഓ ഫേസ് റെക്കഗ്നീഷൻ എന്ന പേരിൽ വിളിക്കപ്പെടുന്ന പുത്തൻ ഫേസ് റെക്കഗ്നീഷൻ സംവിധാനവുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. ഫോണിന് ആണെങ്കിൽ ഫിംഗർ പ്രിന്റ് സ്‌കാനർ ഇല്ല. പകരം ഈയൊരു ഫേസ് അൺലോക്ക് സംവിധാനമാണ് ഉള്ളത്. 15000 ഫേഷ്യൽ ഡോട്ടുകളെ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന ഈ ഫേസ് അൺലോക്ക് സംവിധാനം ഏറെ പുതുമ നിറഞ്ഞതാണ്.


Click it and Unblock the Notifications








