'ഓപ്പോ ഫൈന്‍ഡ് X' ന്റെ പ്രഖ്യാപനം ഇന്ന്..!
കാത്തിരിപ്പിനൊടുവില്‍ ഓപ്പോയുടെ 'ഫൈന്‍ഡ് X' ഇന്ന് പ്രഖ്യാപിക്കും. പാരീസില്‍ വച്ചു നടക്കുന്ന ചടങ്ങിലാണ് ഫോണിന്റെ പ്രഖ്യാപനം. 5x ഒപ്ടിക്കല്‍ സൂം, സ്‌നാപ്ഡ്രാഗണ്‍ 845 SoC, 8ജിബി റാം, VOOC ഫാസ്റ്റ് ചാര്‍ജ്ജിംഗ് തുടങ്ങിയ പ്രീമിയം സവിശേഷതകളാണ് ഫോണിനുളളത്.

നോച്ച്-ലെസ്, ബിസില്‍-ലെസ് ഡിസ്‌പ്ലേയോടു കൂടിയാകും ഫൈന്‍ഡ് X എത്തുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഓപ്പോ ഫൈന്‍ഡ് Xല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ ഇതൊക്കെയാണ്. അതായത്, നേരത്തെ സൂചിപ്പിച്ചിരുന്നു ഈ ഫോണില്‍ നോച്ച്-ലെസ്, ബിസില്‍-ലെസ് ഡിസ്‌പ്ലേയാണെന്ന്. ഇതു കൂടാതെ ഫോണിനു പിന്നില്‍ നിന്നും താഴേക്കു നീങ്ങുന്ന ഒരു പോപ്പ്-അപ്പ് ക്യാമറ സംവിധാനവും ഉണ്ടെന്ന് അടുത്തിടെ ഇറങ്ങിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് വിവോ Nex മോഡലില്‍ കാണുന്നതു പോലെയല്ല മറിച്ച് ഇതൊരു മാനുവല്‍ പുഷ് മാത്രമാണ്. ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറോടു കൂടിയ 93.8 സ്‌ക്രീന്‍-ടൂ ബോഡി റേഷ്യോ ആയിരിക്കും ഈ ഫോണില്‍.
5x ഡ്യുവല്‍ ക്യാമറ സൂം സംവിധാനവും ഫോണിലുണ്ടാകും. ഇതൊരു പെറിസ്‌കോപ്പ്-സ്റ്റെയില്‍ സെറ്റപ്പാണ്. 50ല്‍ ഏറെ പായ്ക്കുകളാണ് 5x ഡ്യുവല്‍ ക്യാമറ സൂം സിസ്റ്റത്തില്‍. സൂപ്പര്‍ VOOC ഫ്‌ളാഷ് ചാര്‍ജ്ജ് ടെക്‌നോളജിയും ഓപ്പോ ഫൈന്‍ഡ് Xപിന്തുണയ്ക്കുമെന്നു പറയുന്നു. 2500എംഎഎച്ചില്‍ എത്തുന്ന ഈ ഫോണ്‍ 15 മിനിറ്റിനുളളില്‍ തന്നെ ഫുള്‍ ചാര്‍ജ്ജ് ആകുന്നതാണ്.
കൂടാതെ ഈ ഫോണ്‍ കളര്‍ ഒഎസ് 5.1നു മുകളിലുളള ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാകും പ്രവര്‍ത്തിക്കുന്നത്. 6.4 ഇഞ്ച് ഡിസ്‌പ്ലേയും 1080x2340 പിക്‌സല്‍ റെസൊല്യൂഷനിലുമാണ് ഫോണ്‍ എത്തുന്നത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രോസസറാകും ഫോണില്‍. അഡ്രിനോ 630 ജിപിയു, 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ടാകും.
ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ്, അതായത് 20എംപി/ 16എംപി സെന്‍സറുകള്‍. ഇതു കൂടാതെ 25എംപി മുന്‍ ക്യാമറയും ഉണ്ടാകും. കണക്ടിവിറ്റികളായ ഡ്യുവല്‍ 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവയുമുണ്ട്. Bordeaux റെഡ്, Glacier ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ഈ ഫോണിന്റെ വില ഏകദേശം 45,500 രൂപയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Click it and Unblock the Notifications








