8000mAh ബാറ്ററി, 200MP ക്യാമറ കരുത്ത്! ഒപ്പോ ഫൈൻഡ് X10 സീരീസ് ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും
ക്യാമറ ഫീച്ചറുകൾക്ക് മുൻഗണന നൽകുന്ന ഒപ്പോയുടെ പുതിയ ഫൈൻഡ് X10 സീരീസ് (OPPO Find X10 series) ഇന്ത്യയിലെത്തി. ഒക്ടോബർ 29 മുതലാണ് ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നത്. മൂന്ന് 200MP ക്യാമറകളുമായാണ് ഈ സീരീസിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഫൈൻഡ് X10 പ്രോ മാക്സ് എത്തുമ്പോൾ, ഫൈൻഡ് X10-ൽ ഡ്യുവൽ 200MP സെൻസറുകളാണുള്ളത്. 1,39,999 രൂപ മുതലാണ് തുടക്കവില. രണ്ടു ഫോണുകളിലും കളർഒഎസ് 17, 8,000mAh കൂറ്റൻ ബാറ്ററി, 80W വയർഡ് ചാർജിങ് എന്നിവ ലഭ്യമാണ്. ഗെയിമിങ് അനുഭവം മികച്ചതാക്കാൻ സപ്പോർട്ട് ചെയ്യുന്ന ഗെയിമുകളിൽ 144Hz വരെ ഉയർന്ന റീഫ്രഷ് റേറ്റ് നൽകുന്ന LTPO ഡിസ്‌പ്ലേയാണ് ഫോണുകളിലുള്ളത്. ഫ്ലിപ്കാർട്ട്, ആമസോൺ, ഒപ്പോയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഇവ വാങ്ങാം.
ഫൈൻഡ് X10-ന്റെ 12GB+256GB വേരിയന്റിന് 1,39,999 രൂപയും 12GB+512GB പതിപ്പിന് 1,69,999 രൂപയുമാണ് വില. ഫൈൻഡ് X10 പ്രോ മാക്സ് 12GB+512GB വേരിയന്റിൽ മാത്രമാണ് ലഭ്യമാകുക; ഇതിന് 1,99,999 രൂപയാണ് വില. മീഡിയടെക് ഡൈമൻസിറ്റി 9600M ചിപ്‌സെറ്റാണ് ഫൈൻഡ് X10-ന് കരുത്തേകുന്നത്. എന്നാൽ പ്രോ മാക്സ് മോഡലിൽ ഡൈമൻസിറ്റി 9600 പ്രോ പ്രൊസസറാണുള്ളത്. ഗ്ലേസിയർ ബ്ലൂ, ഗ്ലോ കോറൽ, മിസ്റ്റ് ഗ്രേ എന്നീ നിറങ്ങളിൽ ഫൈൻഡ് X10 ലഭ്യമാകും. ലൂണ വൈറ്റ്, ടൈറ്റാനിയം ഗ്രേ കളറുകളിലാണ് പ്രോ മാക്സ് മോഡൽ എത്തുന്നത്.

ഒപ്പോ ഫൈൻഡ് X10: ഇന്ത്യയിലെ വില, സവിശേഷതകൾ, ഒക്ടോബർ 29 സെയിൽ വിവരങ്ങൾ
ഒപ്പോ സ്റ്റോറിൽ ലോഞ്ച് ഓഫറുകൾ ഇപ്പോൾ തന്നെ ലഭ്യമാണ്. വെറും 9 രൂപയുടെ 'പ്രിവിലേജ് പാക്ക്' വഴി പ്രീമിയം ഗിഫ്റ്റ് ബോക്സും കൂപ്പണുകളും സ്വന്തമാക്കാം. പങ്കാളിത്ത ബാങ്കുകൾ വഴി നോ-കോസ്റ്റ് ഇഎംഐ, കാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും. ഫോൺ വാങ്ങുമ്പോൾ പഴയ ഫോണുകൾക്ക് ലഭിക്കുന്ന എക്സ്ചേഞ്ച് തുക അറിയാൻ ഒപ്പോയുടെ ഒഫീഷ്യൽ ട്രേഡ്-ഇൻ പ്രോഗ്രാമിലൂടെ സാധിക്കും. വാങ്ങാൻ താല്പര്യമുള്ളവർക്കായി ഒപ്പോ പ്ലാറ്റ്‌ഫോമുകളിൽ "നോട്ടിഫൈ മി" (Notify me) ഓപ്ഷനും സജീവമാക്കിയിട്ടുണ്ട്. ഇത് വഴി സ്റ്റോക്ക് വിവരങ്ങളും സെയിൽ അപ്‌ഡേറ്റുകളും തത്സമയം അറിയാൻ സാധിക്കും.
ഒപ്പോ ഫൈൻഡ് X10 എതിരാളികൾ: ഐഫോണും സാംസങ് ഫ്ലാഗ്ഷിപ്പുകളും
ഐഫോൺ ജോഡികൾക്കും സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പുകൾക്കും എതിരെ വ്യക്തമായ മുൻതൂക്കത്തോടെയാണ് ഒപ്പോ എത്തുനന്നത്. ഏത് ഫോക്കൽ ലെങ്തിലും തടസ്സമില്ലാത്ത 200MP റെസല്യൂഷനാണ് പ്രോ മാക്സ് നൽകുന്നത്. ഒപ്പം പ്രമുഖ എതിരാളികളെയെല്ലാം പിന്നിലാക്കുന്ന 8,000mAh കൂറ്റൻ ബാറ്ററിയും ഇതിലുണ്ട്. ഫോട്ടോഗ്രാഫർമാർക്കും വീഡിയോ ഗ്രാഫർമാർക്കും അൾട്രാ-വൈഡ് ക്യാമറ പ്രേമികൾക്കും ഇത് മികച്ചൊരു ഓപ്ഷനാണ്. എന്നാൽ സാധാരണ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഡ്യുവൽ-200MP ക്യാമറകൾ നൽകുന്ന ഫൈൻഡ് X10 ആയിരിക്കും കൂടുതൽ അനുയോജ്യം. പ്രോ മാക്സിലേതിന് സമാനമായ 8,000mAh ബാറ്ററി ഇതിലുമുണ്ടെന്നത് ഇതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.
ഒക്ടോബർ 29-ന് ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ നോട്ടിഫിക്കേഷൻ അലേർട്ടുകൾ മുൻകൂട്ടി സജ്ജമാക്കുകയും പേയ്‌മെന്റ് ഓപ്ഷനുകൾ ക്രമീകരിക്കുകയും ചെയ്യുക. ഇഎംഐ, കാഷ്ബാക്ക് യോഗ്യതകൾ, എക്സ്ചേഞ്ച് ഓഫറുകൾ, കൂപ്പണുകൾ എന്നിവ പരിശോധിക്കാൻ മറക്കരുത്. കൂടാതെ, ഇതിനോടൊപ്പമുള്ള ഹാസൽബ്ലാഡ് ടെലികൺവെർട്ടർ കിറ്റിന് (Hasselblad Teleconverter Kit) 24,999 രൂപയാണ് വിലയെന്നും ഓർക്കുക.


Click it and Unblock the Notifications
