ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ ഓൺലൈനിൽ ലിസ്റ്റ് ചെയ്തു; സവിശേഷതകൾ

|

ഓപ്പോ ഫൈൻഡ് , ഫൈൻഡ് എക്‌സ് 2 പ്രോ എന്നിവ ഇതിനകം ചൈനയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇതുവരെ വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫൈൻഡ് എക്സ് 2 ലൈറ്റിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഹാൻഡ്‌സെറ്റ് അടുത്തിടെ നെതർലാൻഡിൽ ഔദ്യോഗികമായി ഓൺലൈനിൽ ലിസ്റ്റുചെയ്‌തു. ഇപ്പോൾ, ഈ സീരീസിലെ ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ എന്ന് വിളിക്കുന്ന മറ്റൊരു സ്മാർട്ഫോൺ ഔദ്യോഗിക ലിസ്റ്റിംഗിൽ കണ്ടെത്തി.

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ

ഏപ്രിലിലാണ് ഫൈൻഡ് എക്‌സ് 2 ലൈറ്റ് ലോഞ്ച് ചെയ്തത്. ഈ ലൈനപ്പിലെ നാലാമത്തെ മോഡലാണ് ഫൈൻഡ് എക്‌സ് 2 നിയോ ഏകദേശം 58,000 ഇന്ത്യൻ രൂപയാണ് ജർമനിയിൽ ഫൈൻഡ് എക്‌സ് 2 നിയോ ഫോണിന്റെ വില. സ്റ്റാറി ബ്ലൂ, മൂൺലൈറ്റ് ബ്ലാക്ക് കളർ ഓപ്‌ഷനുകളിലാണ് ഹാൻഡ്‌സെറ്റ് ലഭിക്കുക. സിംഗിൾ-സിം സ്മാർട്ഫോണിൽ 6.5-ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആണുള്ളത്. 2,400 x 1,080 ആണ് റസല്യൂഷൻ. 402ppi ആണ് പിക്സൽ ഡെൻസിറ്റി.

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ വില

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ വില

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 7ലാണ് ഫോൺ പ്രവർത്തിക്കുന്നത്. അഡ്രെനോ 620 ജി.പി.യുമായി ചേർന്നിട്ടുള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765G SoC ആണ് ഫോണിന് ശക്തി പകരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഹാൻഡ്‌സെറ്റിലുള്ളത്. ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഹാൻഡ്‌സെറ്റിലുള്ളത്. 48-മെഗാപിക്സൽ പ്രൈമറി ക്യാമറ,13-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8-മെഗാപിക്സൽ വൈഡ്-ആംഗിൾ ഷൂട്ടർ, 2-മെഗാപിക്സൽ ഷൂട്ടർ എന്നിവ അടങ്ങുന്നതാണ് ഈ ക്യാമറ സംവിധാനം. മുൻവശത്ത് സെൽഫികൾക്കായി 32-മെഗാപിക്സലിന്റെ സ്നാപ്പർ നൽകിയിട്ടുണ്ട്.

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ സവിശേഷതകൾ

20X വരെ ഡിജിറ്റൽ സൂം, എ.ഐ നോയ്‌സ് റീഡക്ഷൻ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ തുടങ്ങിയ ഫീച്ചറുകളാണ് ഈ ക്യാമറ സംവിധാനത്തിലുള്ളത്. പ്രൊഫഷണൽ, പനോരമ, പോർട്രൈറ്റ്, നൈറ്റ്, ടൈം-ലാപ്സ് ഫോട്ടോഗ്രാഫി, സ്ലോ മോഷൻ തുടങ്ങിയ ക്യാമറ മോഡുകളും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 4K വിഡിയോകളും ഈ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാം അതും 30 ഫ്രെയിംസ് പെർ സെക്കൻഡിൽ. 

ഓപ്പോ ഫൈൻഡ് എക്സ് 2, ഫൈൻഡ് എക്സ് 2 പ്രോ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുഓപ്പോ ഫൈൻഡ് എക്സ് 2, ഫൈൻഡ് എക്സ് 2 പ്രോ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ വേരിയന്റുകൾ

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ വേരിയന്റുകൾ

ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ഫുൾ എച്ച്.ഡി വീഡിയോകൾ 30 ഫ്രെയിംസ് പെർ സെക്കൻഡിൽ റെക്കോർഡ് ചെയ്യാനാകും. ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ ഫോണിൽ 4,025mAh ബാറ്ററി ആണ് കമ്പനി നൽകിയിരിക്കുന്നത്. വൂക്ക് ഫ്ലാഷ് ചാർജ് 4.0 സപ്പോർട്ടുള്ള ബാറ്ററി ആണിത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഓതെന്റിഫിക്കേഷന് വേണ്ടി നൽകിയിട്ടുണ്ട്. 5G, ബ്ലൂടൂത്ത് 5.1, Wi-Fi, NFC, GPS തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളാണ് ഫോണിലുള്ളത്.

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ ഇന്ത്യയിൽ

ഓപ്പോ ഫൈൻഡ് എക്‌സ് 2 നിയോ ഇന്ത്യയിൽ

കോമ്പസ്, ആമ്പിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആക്സിലെറോമീറ്റർ, ഗൈറോസ്കോപ്പ് എന്നീ സെന്സറുകളാണ് ഫൈൻഡ് എക്‌സ് 2 നിയോയിലുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ ഭാരം വരുന്നത് 171 ഗ്രാമാണ്. ഇതിൻറെ വലിപ്പം 159.4x72.4x7.7mm ആണ്. കമ്പനി ഈ നാല് മോഡലുകളും ഒരുമിച്ച് ഇന്ത്യയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പില്ല.

Best Mobiles in India

English summary
Oppo Find X2 Neo has just launched in the European markets. The smartphone brings in an impressive set of features including a 90Hz high refresh rate display, 5G support, multi-layered cooling system and more. This smartphone adds up to the company’s huge portfolio of smartphones under the family of Oppo Find X2 devices, which include the Find X2, Find X2 Pro and the Find X2 Lite.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X