ഓപ്പോ ഫൈൻഡ് എക്‌സ് 3 പ്രോ, എക്‌സ് 3 ലൈറ്റ്, എക്‌സ് 3 നിയോ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഓപ്പോ യൂട്യൂബ് ലൈവ്സ്ട്രീം വഴി ആഗോളതലത്തിൽ ഫൈൻഡ് എക്‌സ് 3 പ്രോ അവതരിപ്പിച്ചു. ഈ ഹാൻഡ്സെറ്റുകൾക്ക് പുറമെ പുതിയ ഓപ്പോ എൻകോ എക്‌സ് ട്രൂ വയർലെസ് ഇയർബഡുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഈ ഹാൻഡ്‌സെറ്റ് എപ്പോൾ വിപണിയിൽ എത്തുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം കമ്പനി ഫൈൻഡ് എക്‌സ് 2 രാജ്യത്ത് പുറത്തിറക്കിയിരുന്നു. കൂടാതെ, ആഗോള വെബ്‌സൈറ്റിൽ ഫൈൻഡ് എക്‌സ് 3 നിയോ, ഫൈൻഡ് എക്‌സ് 3 ലൈറ്റ് എന്നിവയും കമ്പനി പട്ടികപ്പെടുത്തിയിട്ടുണ്ട്. എല്ലാ പുതിയ ഫൈൻഡ് എക്‌സ് 3 സീരീസ് ഡിവൈസുകളിലും 5 ജി കണക്റ്റിവിറ്റിയും ഹോൾ-പഞ്ച് ഡിസ്പ്ലേയും ഉണ്ട്.

ഓപ്പോ ഫൈൻഡ് എക്‌സ് 3 പ്രോ, എൻകോ എക്‌സ്: വില
ഓപ്പോ ഫൈൻഡ് എക്‌സ് 3 പ്രോയ്ക്ക് യൂറോ 1,149 (ഏകദേശം 99,852 രൂപ) വില വരുന്നു. മാർച്ച് 30 മുതൽ ഇത് വിപണിയിൽ നിന്നും ലഭ്യമാകും. ഏത് രാജ്യത്ത് ഏത് ഹാൻഡ്‌സെറ്റാണ് ലഭ്യമാകുകയെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗ്ലോസ് ബ്ലാക്ക്, ബ്ലൂ മാറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാക്കും. ഓപ്പോ എൻകോ എക്‌സിന് യൂറോ 179 ആണ് (ഏകദേശം 15,555 രൂപ) വില വരുന്നു. ഫൈൻഡ് എക്‌സ് 3 നിയോ, ഫൈൻഡ് എക്‌സ് 3 ലൈറ്റ് എന്നിവയുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഓപ്പോ ഫൈൻഡ് എക്‌സ് 3 പ്രോ: സവിശേഷതകൾ
ഓപ്പോ ഫൈൻഡ് എക്‌സ് 3 പ്രോ ഒരു ക്യുഎച്ച്ഡി + ഡിസ്പ്ലേയുള്ള 6.7 ഇഞ്ച് എൽടിപിഓ 10-ബിറ്റ് അമോലെഡ് ഡിസ്പ്ലേയാണ് വരുന്നത്. ഡിസ്പ്ലേയുടെ ഫ്ലൂയിഡിറ്റി നിലനിർത്തുന്നതിന് 5Hz നും 120Hz നും ഇടയിൽ വ്യത്യാസമുണ്ടാകാമെന്നും അതേസമയം ബാറ്ററി ചാർജ് ലാഭിക്കാമെന്നുമാണ് ഇതിനർത്ഥം. ഒരൊറ്റ ഗ്ലാസിൽ നിന്നാണ് ഈ ഹാൻഡ്‌സെറ്റിൻറെ ബാക്ക് പാനൽ നിർമ്മിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

കമ്പനിയുടെ സ്വന്തം കളർ ഒഎസ് 11.2 സ്കിൻ ഗൂഗിൾ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 30W AirVOOC വയർലെസ് ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ട് 4,500 എംഎഎച്ച് ബാറ്ററി എന്നിവ ഈ ഹാൻഡ്‌സെറ്റിൽ സപ്പോർട്ട് ചെയ്യുന്നു. മാത്രവുമല്ല, ഇത് 65W സൂപ്പർവൂക്ക് 2.0 ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് 50 മെഗാപിക്സൽ സോണി IMX766 സെൻസറുകൾ (വൈഡ് ആംഗിൾ ലെൻസും അൾട്രാ വൈഡ് ആംഗിൾ ലെൻസും) അടങ്ങുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതയാണ്. 13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 3 മെഗാപിക്സൽ മാക്രോ ലെൻസുമായി ഇവ ജോടിയാക്കുന്നു. മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിന് 32 മെഗാപിക്സൽ സെൻസർ അവതരിപ്പിക്കുന്നു.

ഓപ്പോ ഫൈൻഡ് എക്‌സ് 3 നിയോ: സവിശേഷതകൾ
ഓപ്പോ ഫൈൻഡ് എക്‌സ് 3 നിയോ 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉൾപ്പെടുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറുമായി ജോടിയാക്കിയ ഇത് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് വരുന്നത്. കമ്പനിയുടെ സ്വന്തം കളർ ഒഎസ് 11.2 സ്കിൻ ഗൂഗിൾ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 65W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. 16 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുമായി ജോടിയാക്കിയ 50 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾ പകർത്തുന്നതിനായി 32 മെഗാപിക്സൽ സെൻസർ അവതരിപ്പിക്കുന്നു.

ഓപ്പോ ഫൈൻഡ് എക്‌സ് 3 ലൈറ്റ്: സവിശേഷതകൾ
ഓപ്പോ ഫൈൻഡ് എക്‌സ് 3 ലൈറ്റ് 6.4 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റുമായി വരുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5 ജി പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. മറ്റ് രണ്ട് ഡിവൈസുകളെ പോലെത്തന്നെ ഇതും കളർ ഒഎസ് 11.2 സ്കിൻ ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്നു. കൂടാതെ, 65W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 4,300 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസും 2 മെഗാപിക്സൽ മോണോക്രോം സെൻസറുമായി ജോടിയാക്കിയ ക്വാഡ് ക്യാമറ സെറ്റപ്പും ഇതിലുണ്ട്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.


Click it and Unblock the Notifications








