Home
Mobile

സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുമായി വരുന്നു ഓപ്പോ ഫൈൻഡ് എക്‌സ് 3 സീരീസ്

ഓപ്പോ ഫൈൻഡ് എക്‌സ് 3 സീരീസ് മാർച്ചിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തി നിരവധി ലിസ്റ്റിംഗുകളിലും ബെഞ്ച്മാർക്ക് പ്ലാറ്റ്ഫോമുകളിലും ഈ സ്മാർട്ട്ഫോൺ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഓപ്പോ ഫൈൻഡ് എക്‌സ് 3 ഇപ്പോൾ ഗീക്ക്ബെഞ്ചിൽ PEDM00 എന്ന മോഡൽ നമ്പറിലാണ് പ്രത്യക്ഷപ്പെട്ടത്. സ്കോർകാർഡ് അതിൻറെ പ്രകടനവും സവിശേഷതകളും വെളിപ്പെടുത്തി.

ഗീക്ക്ബെഞ്ചിൽ ഓപ്പോ ഫൈൻഡ് എക്‌സ് 3

ഗീക്ക്ബെഞ്ചിൽ ഓപ്പോ ഫൈൻഡ് എക്‌സ് 3

ഗീക്ക്ബെഞ്ചിലെ ഓപ്പോ ഫൈൻഡ് എക്‌സ് 3 യുടെ ഡിസൈൻ മുമ്പത്തെ ചോർച്ചകൾക്കും റിപ്പോർട്ടുകൾക്കും അനുസൃതമായിട്ടാണ് വരുന്നത്. എന്നാൽ, ഈ സ്മാർട്ഫോൺ ഒരു വാനില വേരിയന്റാണ് പ്രോ മോഡലല്ല. പ്രോ വേരിയന്റിലെ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന് വിപരീതമായി മൈസ്‌മാർട്ട്പ്രൈസിൽ കണ്ടെത്തിയത് പോലെ ഇവിടെയുള്ള ഓപ്പോ ഫൈൻഡ് എക്‌സ് 3 സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിനൊപ്പം വിപണിയിൽ വരുന്നു.

ഓപ്പോ ഫൈൻഡ് എക്‌സ് 3

8 ജിബി റാം വരുന്ന ഓപ്പോ ഫൈൻഡ് എക്‌സ് 3 ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സിലാണ് പ്രവർത്തിപ്പിക്കുന്നതെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ഗീക്ക്ബെഞ്ച് യഥാക്രമം 4,280, 12,848 സ്‌കോറുകൾ സ്വന്തമാക്കി. സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ് വരുന്ന മറ്റ് സ്മാർട്ട്‌ഫോണുകളുമായി പൊരുത്തപ്പെടുന്നതാണ് ഈ സ്‌കോർകാർഡ്.

ഓപ്പോ ഫൈൻഡ് എക്‌സ് 3, ഫൈൻഡ് എക്‌സ്3 പ്രോ ഇവ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം നമുക്ക് കാണാനാകും. ഫൈൻഡ് എക്സ് 2 പ്രോ മോഡലുകളും തമ്മിലുള്ള വ്യത്യാസം പ്രധാനമായും വരുന്നത് ക്യാമറ വിഭാഗത്തിലായിരുന്നു. എന്നാൽ, ഇപ്പോൾ വ്യത്യസ്ത ചിപ്‌സെറ്റുകൾ വരുന്നതിനാൽ ഈ മോഡലുകളുടെ പ്രകടനം വളരെയധികം വ്യത്യാസപ്പെടുമെന്നുള്ളത് തീർച്ചയാണ്.

ഓപ്പോ ഫൈൻഡ് എക്‌സ് 3 പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്‌സ് 3 നിരവധി ലിസ്റ്റിംഗുകളിലും റിപ്പോർട്ടുകളിലും പ്രത്യക്ഷപ്പെടുകയും, ഈ വരുവാൻ പോകുന്ന ഹാൻഡ്സെറ്റിനെ കുറിച്ചുള്ള ഒരു ആശയവും നൽകുന്നു. പ്രോ മോഡലിൽ വരുന്ന ക്യുഎച്ച്ഡി+ എന്നതിനുപകരം എഫ്എച്ച്ഡി+ റെസല്യൂഷനോടുകൂടിയ അമോലെഡ് ഡിസ്‌പ്ലേ ഉപയോഗിച്ചാണ് ഫോൺ പ്രചരിച്ചത്. രണ്ട് മോഡലുകൾക്കും 120 ഹെർട്സ് റിഫ്രഷ് വരുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ കാര്യം ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ഓപ്പോ ഫൈൻഡ് എക്‌സ് 2

ഓപ്പോ ഫൈൻഡ് എക്‌സ് 3, 8 ജിബി വരെ റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ് അവതരിപ്പിക്കും. 108 എംപി പ്രൈമറി ഷൂട്ടർ, 13 എംപി സെക്കൻഡറി ലെൻസ്, 12 എംപി ടെർഷ്യറി സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ 32 എംപി സെൽഫി ക്യാമറ ഉൾപ്പെടുത്തിയെന്നാണ് അഭ്യൂഹം. 4,200 mAh ബാറ്ററി ഫൈൻഡ് എക്സ് 2 ൽ വരുമെന്ന് ടിപ്പ് ചെയ്യുന്നു.

Best Mobiles in India

English summary
It is expected that the Oppo Find X3 flagship series will reach the market in March. On multiple listings and benchmark sites, the smartphone has emerged, disclosing key information.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X