Home
Mobile

സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി ഓപ്പോ ഫൈൻഡ് എക്‌സ് 3 ഉടനെ അവതരിപ്പിക്കും

അടുത്ത മുൻനിര ഫൈൻഡ് എക്സ് 3 സീരീസ് സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓപ്പോ. ഈ ലോഞ്ച് അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇതിൻറെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാൻഡേർഡ് ഫൈൻഡ് എക്സ് 3, എക്സ് 3 പ്രോ, എക്സ് 3 ലൈറ്റ് സ്മാർട്ഫോണുകളാണ് ഈ ശ്രേണിയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ മാസം, പ്രോ മോഡലിൻറെ റെൻഡറുകൾ ഈ ഹാൻഡ്‌സെറ്റിൻറെ രൂപകൽപ്പനയും പ്രധാന വിശദാംശങ്ങളും കാണിച്ച് ഓൺലൈനിൽ ചോർന്നിരുന്നു. ഇപ്പോൾ, സ്റ്റാൻഡേർഡ് ഫൈൻഡ് എക്സ് 3 AIDA 64 ബെഞ്ച്മാർക്കുകളിൽ പ്രത്യക്ഷപ്പെടും ഏതാനും ചില സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്യ്തു.

ഓപ്പോ ഫൈൻഡ് എക്‌സ് 3 വിശദാംശങ്ങൾ

ഓപ്പോ ഫൈൻഡ് എക്‌സ് 3 വിശദാംശങ്ങൾ

ലിസ്റ്റിംഗ് അനുസരിച്ച്, ഫൈൻഡ് എക്‌സ് 3 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിൽ പ്രവർത്തിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻറെ പ്രോ മോഡൽ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്ന് ടിപ്പ് ചെയ്യുന്നു. ഓപ്പോ ഫൈൻഡ് എക്സ് 3 ക്ക് 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

ഓപ്പോ ഫൈൻഡ് എക്‌സ് 3

കസ്റ്റമൈസ്ഡ് കളർഓസ് വരുന്ന ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 1080 x 2412 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഫീച്ചർ എക്സ് 3 ൽ വരുന്നു. എന്നാൽ, ബാറ്ററി, ക്യാമറ തുടങ്ങി നിരവധി വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് നടക്കുന്ന ദിവസം എത്തുന്നതിന് മുൻപായി കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസർ

ലിസ്റ്റിംഗ് അനുസരിച്ച്, ഫൈൻഡ് എക്‌സ് 3 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിൽ പ്രവർത്തിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻറെ പ്രോ മോഡൽ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്ന് ടിപ്പ് ചെയ്യുന്നു. ഓപ്പോ ഫൈൻഡ് എക്സ് 3 ക്ക് 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 4,500 എംഎഎച്ച് ബാറ്ററി

കൂടാതെ, 120 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റിനെ സപ്പോർട്ട് ചെയ്യുന്ന 6.7 ഇഞ്ച് 1440 പി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 4,500 എംഎഎച്ച് ബാറ്ററി ഫോണിന് നൽകിയേക്കും. ഇത് 65W വയർഡ് ചാർജിംഗിനും 30W വയർലെസ് ചാർജിംഗിനും സപ്പോർട്ട് നൽകുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
Oppo is planning for the launch of the new Find X3 flagship series shortly. The launch is scheduled for next month; the precise launch date, however, is yet to be confirmed. The regular Find X3, X3 Pro, and X3 Lite will make up the series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X