Home
Mobile

പുതിയ ഓപ്പോ ​ഫൈൻഡ് X7 കിടിലം! 16GB റാം, 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്, 5000mAh ബാറ്ററി

50MPയുടെ നാല് കിടിലൻ ക്യാമറകൾ അ‌ടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായി അ‌വതരിപ്പിച്ച ഫൈൻഡ് എക്‌സ് 7 അ‌ൾട്രയ്ക്കൊപ്പം, ഓപ്പോ ഫൈൻഡ് എക്‌സ് 7 5ജിയും ​ചൈനയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഫൈൻഡ് എക്‌സ് 6ന്റെ പിൻഗാമിയായിട്ടാണ് ഫൈൻഡ് X7 എത്തിയിരിക്കുന്നത്.

ഓപ്പോ ഫൈൻഡ് എക്‌സ് 7 (OPPO Find X7) സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 120Hz ഡൈനാമിക് റിഫ്രഷ് റേറ്റും 4500 നിറ്റ്സ് വരെ ​ബ്രൈറ്റ്നസും 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റും ഡോൾബി വിഷനും ഉള്ള 6.78 ഇഞ്ച് 1.5K അ‌മോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്.

പുതിയ ഓപ്പോ ​ഫൈൻഡ് X7 കിടിലം!

രണ്ട് സ്മാർട്ട്ഫോണുകളാണ് വിവോ X7 സീരീസിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അ‌തിൽ ഉയർന്ന മോഡലായ ഓപ്പോ ഫൈൻഡ് X7 അ‌ൾട്രയിൽ ഏറ്റവും പുതിയ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm ആണ് ഓപ്പോ നൽകിയിരിക്കുന്നത്. സീരീസിലെ സ്റ്റാന്റേഡ് മോഡലായ എക്സ് 7ൽ വിലയ്ക്കനുസരിച്ച് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.

Immortalis-G720 ജിപിയു ഉള്ള ഏറ്റവും പുതിയ ഒക്ട-കോർ ഡൈമെൻസിറ്റി 9300 4nm ചിപ്സെറ്റ് ആണ് ഓപ്പോ എക്സ്7 ന്റെ കരുത്ത്. 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഓപ്പോ എക്സ്7 വാഗ്ദാനം ചെയ്യുന്നു.

പുതിയ ഓപ്പോ ​ഫൈൻഡ് X7 കിടിലം!

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആണ് ​ഫൈൻഡ് എക്സ് 7 ന്റെ പ്രവർത്തനം. 4 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും കമ്പനി ഫൈൻഡ് X7 ന് വാഗ്ദാനം ചെയ്യുന്നു. എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റത്തിന്റെ പിന്തുണ ഈ ഫോണിലും ഓപ്പോ നൽകുന്നുണ്ട്.

ചിപ്സെറ്റിന്റെ കാര്യത്തിൽ എന്നപോലെ ക്യാമറ യൂണിറ്റിന്റെ കാര്യത്തിലും ഓപ്പോ ​ഫൈൻഡ് എക്സ് 7- ​ഫൈൻഡ് എക്സ്7 അ‌ൾട്ര എന്നിവ തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. 50MPയുടെ നാല് ക്യാമറകൾ അ‌ടങ്ങുന്നതാണ് അ‌ൾട്ര മോഡലിലെ റിയർ ക്യാമറ സജ്ജീകരണം. എന്നാൽ ഓപ്പോ ​ഫൈൻഡ് എക്സ്7ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.

50MP സോണി LYT808 മെയിൻ സെൻസർ, 50MP അൾട്രാ-വൈഡ് സാംസങ് S5KJN1 സെൻസർ, 3x ഒപ്റ്റിക്കൽ സൂമും 6X- ഡിജിറ്റൽ സൂമും 6X- ഹൈബ്രിഡ് സൂമും ഉള്ള 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ഓംനിവിഷൻ OV64B സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. ഒഐഎസ് പിന്തുണയും ഹാസൽബ്ലാഡിന്റെ ക്യാമറ ട്യൂണിങ്ങും ഇതിലുണ്ട്.

പുതിയ ഓപ്പോ ​ഫൈൻഡ് X7 കിടിലം!

സോണി IMX709 RGBW സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറയാണ് ഓപ്പോ ​ഫൈൻഡ് എക്സ് 7 സ്മാർട്ട്ഫോണിൽ സെൽഫിക്കും മറ്റുമായി നൽകിയിരിക്കുന്നത്. അ‌ൾട്രാ മോഡലിലും 32MP ഫ്രണ്ട് ക്യാമറ തന്നെയാണ് ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 റെസിസ്റ്റന്റ് റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് ഫീച്ചറുകളും ഈ ഫോണിലുണ്ട്.

100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയുമായാണ് ഓപ്പോ ​ഫൈൻഡ് എക്സ് 7നും എത്തുന്നത്. 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 5.4, ജിപിഎസ് (L1+L5), GLONASS (G1), GALILEO (E1+E5a), QZSS (L1+L5 ), ഡ്യുവൽ ആന്റിന NFC, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഓപ്പോ ​ഫൈൻഡ് X7 മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. 12GB+ 256GB വേരിയന്റിന് 3,999 യുവാനാണ് (ഏകദേശം 47,495 രൂപ) വില. 16GB+ 256GB വേരിയന്റിന് 4,599 യുവാനും (ഏകദേശം 53,830 രൂപ) 16GB+ 512GB വേരിയന്റിന് 4,999 യുവാനും (ഏകദേശം 59,385രൂപ) ആണ് വില. ഈ ഫോൺ ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Oppo Find X7 5G was also launched in China. Find X7 is the successor of Find X6 which was launched last year. Oppo X7 is powered by a new octa-core Dimension 9300 4nm chipset. The Find X7 has a triple rear camera setup. It also has a 32MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X