DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ

തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് മോഡലായ X7 അൾട്ര എക്സ്പീരിയൻസ് ചെയ്യുന്നതിന് വേണ്ടി ഓപ്പോ ചൈനയിലെ ഷെൻഷെനിലേക്ക് ഞങ്ങളെ ക്ഷണിച്ചിരുന്നു. ഇത് നിലവിൽ ചൈനീസ് വിപണിയിൽ മാത്രമാണ് ഉള്ളത്. വളരെ മികച്ച ക്യാമറ സിസ്റ്റം ഈ സ്മാർട്ട്ഫോണിന് പ്രത്യേക ശ്രദ്ധ നേടിനൽകുന്നു. ഓപ്പോ ഫൈൻഡ് X7 അൾട്രയുടെ ക്യാമറ ഫീച്ചറുകളെ മികച്ചതും വേറിട്ടതുമാക്കുന്നത് എന്തൊക്കെയാണ് എന്ന് നോക്കാം.
കട്ടിംഗ് എഡ്ജ് ഹൈപ്പർടോൺ ഇമേജ് എഞ്ചിനോടുകൂടിയ ക്വാഡ് മെയിൻ ക്യാമറ
ഹൈ റെസല്യൂഷൻ ക്യാമറകൾ ആകർഷണീയമാണെങ്കിലും, അമിതമായുള്ള എച്ച്ഡിആർ പ്രോസസ്സിംഗ് പലപ്പോഴും ഫോട്ടോകളുടെ നിലവാരത്തെ നശിപ്പിക്കുന്നു. ഓപ്പോ തങ്ങളുടെ പുതിയ ഹൈപ്പർടോൺ ഇമേജ് എഞ്ചിൻ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നു. ഇതിലെ AI-പിന്തുണയുള്ള ടെക്നോളജി എച്ച്‌ഡിആർ ഫോട്ടോഗ്രാഫിയെ കൂടുതൽ നാച്യുറലും റീയലിസ്റ്റിക്കുമായ റിസൾട്ട് ലഭ്യമാക്കാൻ സഹായിക്കുന്നു.

അൾട്രാ വൈഡ് ക്യാമറ -14mm: ഫൈൻഡ് X7 അൾട്രയുടെ അൾട്രാ-വൈഡ് ക്യാമറയിൽ 1/1.95 ഇഞ്ച് വലുപ്പമുള്ള ഒരു വലിയ 50MP സോണി LYT-600 സെൻസർ ആണ് ഉള്ളത്. ഈ സെൻസറിന് ഒരു പുതിയ f/2.0 അപ്പേർച്ചർ ലെൻസുണ്ട്, ഇത് സ്‌മാർട്ട്‌ഫോണുകളിലെ അൾട്രാ-വൈഡ് ക്യാമറകൾ ഏറ്റവും വേഗത്തിൽ ഉപയോഗിക്കാൻ സഹായകരമാകുന്നു. ഈ രണ്ട് സവിശേഷതകൾ ഉള്ളത്കൊണ്ട് ഹൈലൈറ്റുകൾ, ഡീറ്റൈൽ, എക്സ്പോഷർ, കൃത്യമായ നിറങ്ങൾ, വൈഡ് വ്യൂ ഫീൽഡ് എന്നിവ ശ്രദ്ധാപൂർവം ബാലൻസ് ചെയ്യുകയും കിടിലൻ ചിത്രങ്ങൾ പകർത്താൻ ഇവ സഹായിക്കുകയും ചെയ്യും.
വൈഡ് ക്യാമറ - 23mm: ഓപ്പോ ഫൈൻഡ് X7 അൾട്ര ഒരു സെക്കൻഡ് ജനറേഷൻ 50MP സോണി LYT-900 സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ 1 ഇഞ്ച് സെൻസർ, സ്‌മാർട്ട്‌ഫോണുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്തരത്തിൽ ഉള്ള ആദ്യ സെൻസറാണ്. മുമ്പത്തെ സോണി IMX989 സെൻസറുമായി താരതമ്യപ്പെടുത്തുമ്പോൾ, 32% മികച്ച എഫിഷ്യൻസി വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം 1 ഇഞ്ച് സെൻസറുള്ള ഫോണിൽ കൂടുതൽ വിപുലമായ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി ടെക്നിക്കുകളും ഓപ്പോ നൽകിയിരിക്കുന്നു.

കസ്റ്റം ഡിസൈൻഡ് ആയി രൂപകൽപ്പന ചെയ്‌ത 1G7P ലെൻസ്, ലെൻസ് റിഫ്ലെക്ഷൻ 50% ആയി കുറയ്ക്കുമെന്ന് ഓപ്പോ അവകാശപ്പെടുന്നു. ഇത് 1 ഇഞ്ച് സെൻസറിൻ്റെ കഴിവുകൾ പരമാവധി വർദ്ധിപ്പിക്കുന്നതിനും മികച്ച ഇമേജ് ക്വാളിറ്റി നൽകുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്തതാണ്.
ടെലിഫോട്ടോ - 65mm: രണ്ട് പെരിസ്‌കോപ്പ് സൂം ക്യാമറകൾ സ്‌പോർട് ചെയ്ത ആദ്യത്തെ ഫോണാണ് ഓപ്പോ ഫൈൻഡ് എക്‌സ് 7 അൾട്രാ. ഈ ലെൻസുകളിൽ ആദ്യത്തേത് 3x സൂം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 1/1.56 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ 50MP IMX890 സെൻസർ ആണ് ഇതിലുള്ളത്. ഈ സെൻസറിൽ ഫാസ്റ്റ് എഫ്/2.6 അപ്പേർച്ചർ ഉള്ളത്കൊണ്ട് നല്ല വെളിച്ചമുള്ളതും വെളിച്ചം കുറഞ്ഞതുമായ സ്ഥലങ്ങളിലും ഹൈ ക്വാളിറ്റി ടെലിഫോട്ടോ ഫോട്ടോകൾ എടുക്കാൻ ഇവ സഹായിക്കും. കൂടാതെ, ലെൻസിന് കുറഞ്ഞത് 25 സെൻ്റീമീറ്റർ ഫോക്കസ് ദൂരം ഉള്ളത്കൊണ്ട് ഇത് ഡീറ്റൈൽ ക്ലോസപ്പ് ഷോട്ടുകളും പ്രോഡക്ട് ഫോട്ടോകളും എടുക്കാൻ കഴിവുള്ളവയാണ്.

ടെലിഫോട്ടോ - 135mm: ഫൈൻഡ് X7 അൾട്ര അതിൻ്റെ പുതിയ 6x പെരിസ്‌കോപ്പ് സൂം ലെൻസ് ഉപയോഗിച്ച് ടെലിഫോട്ടോകളെ കൂടുതൽ മികച്ചതാക്കുന്നു. ഈ ലെൻസിന് 50MP സോണി IMX858 സെൻസറും 135mm ഫോക്കൽ ലെങ്തും ഉണ്ട്. ഇത് ദൂരെയുള്ള വസ്തുക്കളുടെ ഫോട്ടോ എടുക്കാനും ടെലിഫോട്ടോ പോർട്രെയ്റ്റുകൾ എടുക്കാനും സഹായിക്കും. ഉയർന്ന സൂം ലെവലുകളിൽ ഇമേജ് വ്യക്തത വർദ്ധിപ്പിക്കുന്നതിന് ലാർജ് മോഡൽ AI ടെക്നൊളജിയെ പ്രയോജനപ്പെടുത്തുന്ന ഒരു പുതിയ AI സൂം ഫീച്ചറും ഓപ്പോ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമാവധി ഡിജിറ്റൽ സൂം 120x ആണെങ്കിലും, 20x അല്ലെങ്കിൽ 30x പോലുള്ള സൂം റെയ്ഞ്ചുകളിൽ പോലും മികച്ച ഇമേജ് ക്വാളിറ്റി നൽകാനാണ് AI സൂം ലക്ഷ്യമിടുന്നത്.

32MP ഫ്രണ്ട് ക്യാമറ: റിയർ ക്യാമറ സിസ്റ്റത്തിൽ ഇത്രയധികം മികച്ച ഫീച്ചറുകൾ അവതരിപ്പിച്ച ഫൈൻഡ് X7 അൾട്ര സെൽഫി പ്രേമികളെ മറന്നിട്ടില്ല. ക്ലിയറായ വീഡിയോ കോളുകളും ഹൈ ക്വാളിറ്റി സെൽഫികളും എടുക്കാനാകുന്ന 32എംപി ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഇത് എങ്ങനെയാണ് ഹൈപ്പർടോൺ നേടുന്നത് എന്ന് ഇതാ
ഫോട്ടോകളുടെ ഡീറ്റൈലിങ്: പരമ്പരാഗത എച്ച്ഡിആർ അൽഗോരിതങ്ങൾ ചിലപ്പോൾ ചിത്രങ്ങൾക്ക് ഷാർപ്നെസ് കൂട്ടും. അതിൻ്റെ ഫലമായി ഫോട്ടോയുടെ ഒരുപാട് ഡീറ്റെയിൽസ് നഷ്ടപ്പെടും. ഇതിലെ ഹൈപ്പർടോൺ ഒരു ബാലസ് കൈവരിക്കാൻ ശ്രമിക്കുകയും ഫോട്ടോയ്ക്കുള്ളിലെ സ്വാഭാവിക ടെക്സ്ചറുകളും ഡീറ്റെയിൽസും സംരക്ഷിക്കുകയും ചെയ്യുന്നു.
ബാലൻസ് ടോണുകൾ: ഹൈലൈറ്റുകൾ ഒരുപാട് എക്സ്പോസ്ഡ് ആയി കാണിക്കാതെ ബാലൻസ് നിലനിർത്താൻ ഹൈപ്പർടോൺ സഹായിക്കുന്നു. അതുപോലെ, ഷാഡോകൾ അമിതമായി ഇരുണ്ടതും ക്ലാരിറ്റി ഇല്ലാതെയും കാണപ്പെടുന്നതിനു പകരം ഡീറ്റൈൽഡ് ആയും ഡെപ്ത് ഉള്ളതായും നിലനിർത്തുന്നു. മനുഷ്യനേത്രം കൊണ്ട് കാണുന്ന രീതിയിൽ കൂടുതൽ നാച്ചുറലായ ഫോട്ടോകളെടുക്കാൻ ഇവ ഉപകാരപ്പെടുന്നു.
യഥാർത്ഥ നിറങ്ങൾ: ഹൈപ്പർടോൺ നാച്ചുറൽ കളർ കൊണ്ടുവരുന്നതിൽ മുൻഗണന നൽകുന്നു. നിങ്ങളുടെ ഫോട്ടോകളിൽ ദൃശ്യത്തിൻ്റെ യഥാർത്ഥ നിറങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ചുരുക്കത്തിൽ, കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയും യഥാർത്ഥദൃശ്യവും തമ്മിലുള്ള വിടവ് നികത്താൻ ഹൈപ്പർടോൺ ലക്ഷ്യമിടുന്നു. ഫലം? കൂടുതൽ സ്വാഭാവികവും ജീവനുള്ളതും നിങ്ങൾ യഥാർത്ഥത്തിൽ സാക്ഷ്യം വഹിച്ചതിനോട് അടുത്തും കാണപ്പെടുന്ന ഫോട്ടോകൾ ലഭിക്കാൻ ഇത് കാരണമാകുന്നു.
ഫോട്ടോഗ്രാഫി മികവ് ഉയർത്തുന്ന അധിക ഫീച്ചറുകൾ
ഹാസൽബ്ലാഡ് പോർട്രെയ്റ്റ് മോഡ്: ക്യാമറ രംഗത്തെ പ്രമുഖരായ ഹാസൽബ്ലാഡ് ക്യാമറ കമ്പനിയുമായുള്ള ഓപ്പോയുടെ സഹകരണം ഫൈൻഡ് X7 അൾട്രായുടെ പോർട്രെയിറ്റ് മോഡിലും പ്രതിഫലിക്കുന്നു. ഈ മോഡ് നാല് വ്യത്യസ്ത ഫോക്കൽ ലെങ്ത് (23mm, 44mm, 65mm, 135mm) വാഗ്ദാനം ചെയ്യുന്നു - ഓരോന്നും വ്യത്യസ്ത ഹാസൽബ്ലാഡ് ലെൻസിലേക്ക് കാലിബ്രേറ്റ് ചെയ്യുന്നു.
വൈഡ് ഗ്രൂപ്പ് ഷോട്ടുകൾ മുതൽ പ്രൊഫഷണൽ ലുക്കിംഗ് ബൊക്കെ ഇഫക്റ്റ് ഉള്ള ക്ലോസപ്പുകൾ വരെ വിവിധ പോർട്രെയ്റ്റ് സ്റ്റൈൽ നേടാൻ ഇത് അനുവദിക്കുന്നു. കൂടാതെ, ഫൈൻഡ് X7 അൾട്രായുടെ പോർട്രെയിറ്റ് മോഡ് "വ്യക്തിഗത വ്യത്യാസങ്ങളെ മാനിക്കുന്നു", ദൂരെ നിന്ന് വിഷയങ്ങൾ ക്യാപ്‌ചർ ചെയ്യുമ്പോൾ പോലും സ്കിൻ ടോണുകളും ഫേഷ്യൽ ഫീച്ചറുകളും വിശ്വസ്തതയോടെ പ്രതിനിധീകരിക്കുന്നു.
ഹാസൽബ്ലാഡ് പ്രോ മോഡ്: ഈ കിടിലൻ ഫീച്ചർ, ഇപ്പോൾ ഹൈപ്പർടോണിൻ്റെ ശക്തി പ്രയോജനപ്പെടുത്തുന്നു, മാനുവൽ ക്യാപ്‌ചറിൽ കൂടുതൽ കൺട്രോൾ വാഗ്ദാനം ചെയ്യുന്നു, ഇത് ഉപയോക്താവിന്റെ ഉള്ളിലുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ മികവ് പുറത്തെടുക്കാൻ സഹായിക്കുന്നു.
മാസ്റ്റർ മോഡ്: ഓപ്പോ മാസ്റ്റർ മോഡ് ഇതിലുണ്ട്. ഇത് ഫൈൻഡ് X7 അൾട്രായുടെ ക്യാമറ സിസ്റ്റത്തിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത മാനുവൽ കൺട്രോളുകൾ വാഗ്ദാനം ചെയ്യുന്നു. ഹാസൽബ്ലാഡ് X2D 100C ക്യാമറയുമായി പൊരുത്തപ്പെടുന്നതിന് ഈ മോഡ് കാലിബ്രേറ്റ് ചെയ്‌തിരിക്കുന്നു, ഇത് ഉയർന്ന തലത്തിലുള്ള ക്രിയേറ്റീവ് കൺട്രോൾ നൽകുന്നു. ഉപയോക്താക്കൾക്ക് അവരുടെ ലെൻസ് തിരഞ്ഞെടുക്കാനും അവരുടെ ഷോട്ട് ഫ്രെയിം ചെയ്യാനും ഫോക്കസ് ക്രമീകരിക്കാനും ഐഎസ്ഒയും ഷട്ടർ സ്പീഡും നിയന്ത്രിക്കാനും അവർ ആഗ്രഹിച്ച റിസൾട്ട് നേടാനും കഴിയും.
ഇതിലെ മാസ്റ്റർ മോഡിലെ മാസ്റ്റർ എഫക്ടും മികച്ചതാണ്. സാച്ചുറേഷൻ, കോൺട്രാസ്റ്റ്, ഷാർപ്‌നെസ്, വിഗ്നെറ്റ് എന്നിവ ക്രമീകരിച്ച് നിങ്ങൾക്ക് ആവശ്യമുള്ള രൂപത്തിലേക്ക് JPG-കൾ മികച്ചതാക്കാൻ ഇത് അനുവദിക്കുന്നു.
പ്രോ കൺട്രോളുകളും മാസ്റ്റർ ഇഫക്റ്റുകളും: RAW പ്രേമികൾക്കായി, വരാനിരിക്കുന്ന ഒരു അപ്‌ഡേറ്റ് RAW MAX ഫോട്ടോകൾ അൺലോക്ക് ചെയ്യുന്നു: 16-ബിറ്റ് കളർ ഡെപ്‌ത്, 13 ഡൈനാമിക് റേഞ്ച് സ്റ്റോപ്പുകൾ, BT.2020 കളർ സ്‌പെയ്‌സ് എന്നിവയുടെ പിൻബലമുള്ള 50MP RAW ഫയലുകൾ. മാസ്റ്റർ ഇഫക്റ്റുകളും പ്രോ കൺട്രോളുകളും ആക്ടീവേറ്റ് ചെയ്യാൻ മാസ്റ്റർ മോഡിൽ "ട്വീക്ക്" ടാപ്പ് ചെയ്യണം.
അപ്‌ഗ്രേഡ് ചെയ്‌ത വീഡിയോ ക്യാപ്‌ചർ: എല്ലാ ക്യാമറകളും ഉപയോഗിച്ച് നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ള 4K വീഡിയോ 60fps വരെ റെക്കോർഡ് ചെയ്യാം. ഫ്രണ്ട് ക്യാമറയിൽ ഒപ്റ്റിമൽ സെൽഫി ഫ്രെയിമിംഗിനായി 0.8x, 1x, 2x സൂം ഓപ്ഷനുകൾ ഉണ്ട്. വൈഡ് ക്യാമറ ഉപയോഗിച്ച് 60fps വരെയും അൾട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകൾ ഉപയോഗിച്ച് 30fps വരെയും 10-ബിറ്റ് ഡോൾബി വിഷൻ ഫൂട്ടേജ് ക്യാപ്‌ചർ ചെയ്‌ത് വീഡിയോഗ്രാഫി മെച്ചപ്പെടുത്താം.
AI ഒബ്‌ജക്‌റ്റ് റിമൂവൽ: ഫോട്ടോസ് ആപ്പിലെ AIGC റിമൂവർ, ബാക്ഗ്രൗണ്ടിലെ അനാവശ്യമായ വസ്തുക്കളെ തിരിച്ചറിയുകയും അവയെ നീക്കം ചെയ്ത് അവിടം ഫിൽ ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഫോട്ടോകൾ അതേപടി നിലനിർത്തുകയും ചെയ്യുന്നു. കൃത്യമായി റിമൂവ് ചെയ്യാൻ ഒബ്‌ജക്‌റ്റുകൾക്കുമുകളിൽ നമുക്കുതന്നെ വരയ്ക്കാനോ പെയിൻ്റ് ചെയ്യാനോ കഴിയുകയും ചെയ്യും.
ക്യാമറ മികവിനപ്പുറം: കരുത്തിന്റെ കേന്ദ്രം
പ്രധാന ആകർഷണം ക്യാമറ യൂണിറ്റ് ഏറ്റെടുക്കുമ്പോൾ തന്നെ ഫൈൻഡ് എക്സ് 7 അൾട്രയിൽ മറ്റനേകം പ്രീമിയം ഫീച്ചറുകളും ഉൾക്കൊള്ളുന്നുണ്ട്:
ഡിസൈൻ: ഫൈൻഡ് X7 അൾട്ര മൂന്ന് വ്യത്യസ്ത നിറങ്ങളിൽ വരുന്നു - ഓഷ്യൻ ബ്ലൂ, സെപിയ ബ്രൗൺ, ടെയ്‌ലേർഡ് ബ്ലാക്ക് - എന്നിവയാണ് അവ. ഇവ ഓരോന്നും തനതായ സൗന്ദര്യം വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ലുക്ക് വാഗ്ദാനം ചെയ്യുന്നതിനായി ഇതിന്റെ റിയർ പാനലിൽ ഗ്ലാസും ഇക്കോ-ലെതർ പോലുള്ള പ്രീമിയം മെറ്റീരിയലുകളും സംയുക്തമായി ഉപയോഗിച്ചിരിക്കുന്നു.
ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള വലിയ, ഇമ്മേഴ്‌സീവ് 6.82-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇത് , ഗെയിമിംഗ്, ബ്രൗസിംഗ്, വീഡിയോ പ്ലേബാക്ക് എന്നിവയ്‌ക്ക് സുഗമമായ വിഷ്വലുകളും അസാധാരണമായ റെസ്പോൺസും ഉറപ്പാക്കുന്നു. ആകസ്മികമായ വീഴ്ചകൾ, പോറലുകൾ എന്നിവയെ പ്രതിരോധിക്കാൻ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും ഇതിന്റെ ഡിസ്പ്ലേയിലുണ്ട്.
പെർഫോമൻസ്: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറും അതിനൊപ്പം എത്തുന്ന 16GB വരെയുള്ള LPDDR5x റാമും മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു. മൾട്ടിടാസ്‌കിംഗ്, ഗ്രാഫിക്സ്-ഇൻ്റൻസീവ് ഗെയിമുകൾ എന്നിവ ഒരുതടസവുമില്ലാതെ ആസ്വദിക്കാൻ സാധിക്കും.
ബാറ്ററി: ദീർഘനേരം നിലനിൽക്കുന്ന 5000mAh ബാറ്ററി നമ്മുടെ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗത്തിനെ പിന്തുണയ്ക്കുന്നതാണ്. ഓപ്പോയുടെ 100W SuperVOOC ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. വെറും 10 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാൻ ഇതിന് കഴിയുമെന്ന് ഓപ്പോ പറയുന്നു. അതിനാൽ ആവശ്യമുള്ള ഘട്ടങ്ങളിൽ വളരെപ്പെട്ടെന്ന് ഈ ഫോൺ ചാർജ് ചെയ്യാനാകും.
ഓപ്പോ ഫൈൻഡ് X7 അൾട്ര ശരിക്കും ആരെ ഉദ്ദേശിച്ചുള്ളതാണ്?
ഏറ്റവും മികച്ച ക്യാമറ സംവിധാനം ആഗ്രഹിക്കുന്ന മൊബൈൽ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഓപ്പോ ഫൈൻഡ് X7 അൾട്ര ഒരു ആകർഷകമായ ഓപ്ഷനാണ്. ഇതിലെ ക്വാഡ് മെയിൻ ക്യാമറ സജ്ജീകരണം, ശക്തമായ സൂം ഫീച്ചറുകൾ, ഹൈപ്പർടോൺ ഇമേജ് എഞ്ചിൻ എന്നിവയുടെ സംയോജനം വിവിധ ലൈറ്റിംഗ് അവസ്ഥകളിൽ നാച്ചുറലും ഉയർന്ന നിലവാരമുള്ളതുമായ ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടുന്നവരെ ഏറെ സഹായിക്കും.
ഈ ഫോൺ ആർക്കൊക്കെ കൂടുതൽ പ്രയോജനപ്പെടും:
മൊബൈൽ ഫോട്ടോഗ്രാഫർമാർ: ഹൈപ്പർടോൺ പ്രോസസ്സിംഗ്, റോ ക്യാപ്‌ചർ ഓപ്‌ഷനുകൾ എന്നിവയ്‌ക്കൊപ്പം ക്വാഡ്-ക്യാമറ സിസ്റ്റത്തിൻ്റെ മികവ് ഫൈൻഡ് X7 അൾട്രായെ അതിശയകരമായ ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിനുള്ള ശക്തമായ ഡിവൈസാക്കി മാറ്റുന്നു.
യാത്രാ പ്രേമികൾ: ഈ ക്യാമറ സിസ്റ്റത്തിൻ്റെ വൈഡ് ആംഗിൾ, ടെലിഫോട്ടോ, ലോ-ലൈറ്റ് കഴിവുകൾ യാത്രകൾക്കിടയിലെ നല്ല മുഹൂർത്തങ്ങൾ അവയുടെ എല്ലാ തനിമയും നിലനിർത്തിക്കൊണ്ട് പകർത്താനും ഭാവിയിലെ
ഓർമ്മകൾക്കായി സൂക്ഷിക്കാനും സഹായിക്കുന്നു.
കണ്ടന്റ് ക്രിയേറ്റേഴ്സ്: നിങ്ങൾ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, വ്ലോഗർ അല്ലെങ്കിൽ സിനിമാ ചിത്രീകരിക്കാൻ ഇഷ്ടപ്പെടുന്നയാൾ അങ്ങനെയാരെങ്കിലും ആണെങ്കിൽ, ഫൈൻഡ് X7 അൾട്രാ നിങ്ങൾക്ക് അനുയോജ്യമായ മികച്ച ഡിവൈസ് ആണ്. ഇതിലെ ക്യാമറ സംവിധാനവും ശക്തമായ പ്രോസസറും ഉയർന്ന നിലവാരമുള്ള കണ്ടന്റുകൾ സൃഷ്‌ടിക്കാൻ ഏറെ സഹായിക്കും.
വിലയും ലഭ്യതയും: ഓപ്പോ ഫൈൻഡ് X7 അൾട്ര കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും, ഇത് നിലവിൽ ചൈനയിൽ മാത്രമേ ലഭ്യമാകൂ. ഇതിന്റെ അടിസ്ഥാന വേരിയൻ്റിൻ്റെ (12GB RAM + 256GB സ്റ്റോറേജ്) പ്രാരംഭ വില 5,999 യുവാൻ (ഏകദേശം 70,000 രൂപ) ആണ്. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ടോപ്പ്-ടയർ മോഡലിന് 6,999 യുവാൻ (ഏകദേശം 80,000 രൂപ) വിലവരും.


Click it and Unblock the Notifications









