Home
Mobile

ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്ര എത്തി; ഡ്യുവൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുള്ള ആദ്യ സ്മാർട്ട്ഫോൺ!

ഡ്യുവൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുള്ള ആദ്യ സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായി ഓപ്പോ ഫൈൻഡ് X7 അ‌ൾട്ര (OPPO Find X7 Ultra) ​ചൈനയിൽ ലോഞ്ച് ചെയ്തു. ഓപ്പോയുടെ ഹൈപ്പർടോൺ ക്യാമറ സിസ്റ്റം, അത്യാധുനിക കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഈ സ്മാർട്ട്ഫോൺ പുതിയ ചരിത്രം രചിച്ചിരിക്കുന്നു.

ക്യാമറ മികവ് വർധിപ്പിക്കുന്ന നൂതന ഹാർഡ്വെയറിന്റെ സാന്നിധ്യമാണ് ഓപ്പോ ഫൈൻഡ് X7 അ‌ൾട്രയെ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നത്. കാഴ്ചയിൽ ഓപ്പോ ഫൈൻഡ് X7 സീരീസിലെ മറ്റൊരു സ്മാർട്ട്ഫോണായ ഓപ്പോ ഫൈൻഡ് X7 ന് സമാനമാണ് ​ഫൈൻഡ് X7 അ‌ൾട്ര.

ഡ്യുവൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്ര

ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്രയുടെ പിന്നിൽ വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളും അതിൽ നാല് കട്ടൗട്ടുകളും ഒരു ഹാസൽബ്ലാഡ് ബ്രാൻഡിംഗും ഉണ്ട്. വലത് വശത്ത് വോളിയം റോക്കറും പവർ ബട്ടണും ഇടതുവശത്ത് മൂന്ന് ഘട്ടങ്ങളുള്ള അലേർട്ട് സ്ലൈഡറും ഉണ്ട്. മെറ്റൽ കൊണ്ടാണ് ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്.

ഓപ്പോ ഫൈൻഡ് X7 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് (3168 × 1440 പിക്സലുകൾ) ക്വാഡ് HD+ 1-120Hz LTPO അ‌മോലെഡ് ഡിസ്പ്ലേ, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 1600 PWM ഡിമ്മിംഗ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

ഡ്യുവൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്ര

അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ
ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്ര നൽകുന്നു.

എയ്‌റോസ്‌പേസ് ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്, അതിൽ 7930 എംഎം² എക്സ്ട്രാ ലാർജ് വിസി കൂളിംഗ് ഉൾപ്പെടുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആണ് ഫോണിന്റെ പ്രവർത്തനം. 4 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും കമ്പനി ഫൈൻഡ് X7 അൾട്രയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

50MPയുടെ നാല് ക്യാമറകളാണ് ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്രയിലുള്ളത്. അ‌തിൽ 1 ഇഞ്ച് സോണി ലിറ്റിയ LYT-900 സെൻസർ, സോണി LYT-600 അൾട്രാ വൈഡ് സെൻസർ, സോണി IMX890 പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്നു. ഈ നാല് ക്യാമറകളും 50MP ആണ്.

ഡ്യുവൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്ര

സോണി IMX709 RGBW സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 3x ഒപ്റ്റിക്കൽ സൂം, ഒഐഎസ് പിന്തുണ, 6x ഒപ്റ്റിക്കൽ സൂം എന്നിവ പിന്തുണയ്ക്കുന്നവയാണ് ഇതിലെ വിവിധ ക്യാമറകൾ. ഇതൊക്കെയുണ്ടെങ്കിലും ഡ്യുവൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ അവതരിപ്പിക്കുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോൺ എന്നതാണ് ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്രയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 റെസിസ്റ്റന്റ് റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 5.4, ജിപിഎസ് (L1+L5), GLONASS (G1), GALILEO (E1+E5a), QZSS (L1+L5 ), ഡ്യുവൽ ആന്റിന NFC, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. 50W Qi വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് ചാർജിംഗ് എന്നിവയുടെ പിന്തുണയും ഇതിലുണ്ട്. ഓഷ്യൻ ആൻഡ് സ്കൈ, ഡെസേർട്ട് സിൽവർ മൂൺ, പൈൻ ഷാഡോ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

ഓപ്പോ ​ഫൈൻഡ് X7 അ‌ൾട്ര മൂന്ന് കോൺഫിഗറേഷനുകളിലാണ് വരുന്നത്. 12GB+ 256GB വേരിയന്റിന് 5,999 യുവാനാണ് (ഏകദേശം 71,200രൂപ) വില. 16GB+ 256GB വേരിയന്റിന് 6,499 യുവാനും (ഏകദേശം 77,130 രൂപ) 16GB+ 512GB വേരിയന്റിന് 6,999 യുവാനും (ഏകദേശം 83,065രൂപ) ആണ് വില. ഈ ഫോൺ ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Oppo Find X7 Ultra has been launched in China with the title of being the first smartphone with a dual periscope telephoto camera. This Oppo phone is powered by an octa-core Snapdragon 8 Gen 3 4nm mobile platform with Adreno 750 GPU. Oppo Find X7 Ultra has four 50MP cameras. It also has a 32 MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X