ക്യാമറ വിസ്മയവുമായി രണ്ട് മിടുമിടുക്കന്മാർ! ഓപ്പോ ഫൈൻഡ് X8 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഓപ്പോ തങ്ങളുടെ പ്രീമിയം ഫൈൻഡ് X സീരീസിലെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓപ്പോ ഫൈൻഡ് X8 (Oppo Find X8), ഓപ്പോ ഫൈൻഡ് X8 പ്രോ (Oppo Find X8 Pro) എന്നിങ്ങനെ രണ്ട് പുതിയ സ്മാർട്ട്ഫോണുകളാണ് ഓപ്പോ ഫൈൻഡ് എക്സ്8 എന്ന പുതിയ സീരീസിൽ (OPPO Find X8 Series) അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 9400 ചിപ്സെറ്റ് കരുത്തിലാണ് ഈ രണ്ട് ഫോണുകളും എത്തുന്നത്. കൂടാതെ അൾട്രാ ലാർജ് ഏരിയ VC കൂളിംഗ് ഫീച്ചറും ഇതിലുണ്ട്. ക്യാമറയുടെയും ബാറ്ററിയുടെയും കാര്യത്തിൽ ഈ ഫോണുകൾ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നു.
ഓപ്പോ ഫൈൻഡ് എക്സ്8 5ജിയുടെ ഫീച്ചറുകൾ: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട-കോർ ഡൈമെൻസിറ്റി 9400 3nm ചിപ്സെറ്റാണ് ഫൈൻഡ് എക്സ്8ന്റെ കരുത്ത്. Immortalis-G925 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസിൽ ആണ് പ്രവർത്തനം. ഫൈൻഡ് X8 ന് 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫൈൻഡ് എക്സ്8ൽ ഉള്ളത്. അതിൽ OIS പിന്തുണയോടെ 1/1.56″ സോണി LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ, സാംസങ് S5KJN5 സെൻസറുള്ള 50MP 120° അൾട്രാ വൈഡ് ക്യാമറ, 1/1.95″ സോണി LYT-600 സെൻസറുള്ള 50MP 3X പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, OIS, 120X വരെ ഡിജിറ്റൽ സൂം, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ ഉൾപ്പെടുന്നു.
f/2.4 അപ്പേർച്ചറോടെ സോണി IMX615 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഈ സ്റ്റാന്റേർഡ് മോഡലിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി നൽകിയിട്ടുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 + IP69 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 5.4, Beidou (B1I+B1C+B2a+B2b), GPS (L1+L5), GLONASS (G1), GALILEO (E1+E5a+E5b), QZSS (L1+L5), ഡ്യുവൽ ആൻ്റിന NFC, യുഎസ്ബി ടൈപ്പ് സി, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 5630mAh ബാറ്ററി എന്നിവയും ഫൈൻഡ് എക്സ്8ൽ ഉണ്ട്.
ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയുടെ (OPPO Find X8 Pro) ഫീച്ചറുകൾ: 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, ഡോൾബി വിഷൻ, 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

Immortalis-G925 GPU ഉള്ള ഒക്ട-കോർ ഡൈമെൻസിറ്റി 9400 3nm ചിപ്സെറ്റ് ആണ് ഈ പ്രോ മോഡലിന്റെയും കരുത്ത്. ഇതോടൊപ്പം 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസിൽ ആണ് പ്രവർത്തനം. ഈ പ്രോ മോഡലിന് 5 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഫൈൻഡ് എക്സ്8 പ്രോയിൽ നൽകിയിരിക്കുന്നത്. അതിൽ 1/1.4″ സോണി ലിറ്റിയ LYT808 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 1/2.75″ സാംസങ് S5KJN5 സെൻസറോട് കൂടിയ 50MP 120° അൾട്രാ വൈഡ് ക്യാമറ, 1/1.95″ സോണി LYT-600 സെൻസറോടു കൂടിയ 50MP 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 1/2.51″ സോണി IMX858 സെൻസറോടുകൂടിയ 50MP 6x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
OIS, 120X വരെ ഡിജിറ്റൽ സൂം, ഹാസൽബ്ലാഡ് പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള സോണി IMX615 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറയും ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയിൽ നൽകിയിരിക്കുന്നു. മൊത്തത്തിൽ ക്യാമറകളുടെ കാര്യത്തിൽ ഓപ്പോ ഫൈൻഡ് എക്സ്8 പ്രോ മോഡൽ സ്റ്റാന്റേർഡ് മോഡലിനെക്കാൾ ഏറെ മുന്നിലാണ്.
ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 + IP69 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4 മൈക്കുകൾ, 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 5.4, ഡ്യുവൽ ആൻ്റിന NFC, യുഎസ്ബി ടൈപ്പ്സി, 80W SuperVOOC ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 5910mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

വിലയും ലഭ്യതയും: ഓപ്പോ ഫൈൻഡ് X8 മോഡലിന്റെ 12GB + 256GB വേരിയന്റിന് 69,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയും ആണ് വില. ഓപ്പോ ഫൈൻഡ് X8 പ്രോയുടെ സിംഗിൾ 16GB + 512GB മോഡലിന് 99,999 രൂപയാണ് വില.
ഓപ്പോ ഫൈൻഡ് X8 ഇന്ത്യയിൽ സ്‌പേസ് ബ്ലാക്ക്, സ്റ്റാർ ഗ്രേ നിറങ്ങളിലും X8 പ്രോ മോ1ൽ സ്‌പേസ് ബ്ലാക്ക്, പേൾ വൈറ്റ് നിറങ്ങളിലും ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഈ ഫോണുകൾ പ്രീ-ഓർഡർ ചെയ്യാനാകും. ഡിസംബർ 3 മുതൽ ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ ഓപ്പോ ഫൈൻഡ് എക്സ്8 സീരീസ് ഫോണുകൾക്ക് ലഭ്യമാണ്. 10 ശതമാനം ബാങ്ക് ഡിസ്കൗണ്ട്, 5,000 രൂപ എക്സ്ചേഞ്ച് ബോണസ്. ഓപ്പോ ലോയൽ യൂസേഴ്സിന് 3,000 എക്സ്ട്രാ ബോണസ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ഈ ഫോണുകൾ സ്വന്തമാക്കാം.


Click it and Unblock the Notifications








