ഇത് ചെറിയ കളിയല്ല! 7000 രൂപ ഡിസ്‌കൗണ്ടുമായി പോക്കോ ഫൈൻഡ് x8 5ജി
പ്രീമിയം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. ഓപ്പോ കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ ?ഫൈൻഡ് x8 സീരീസിലെ ഓപ്പോ ഫൈൻഡ് x8 (OPPO Find X8) മോഡൽ ഇപ്പോൾ 7000 രൂപ ഡിസ്‌കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. ഓപ്പോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്?സൈറ്റിൽ ആണ് ഈ ഡിസ്‌കൗണ്ട് ഓഫർ ലഭ്യമായിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ ഫൈൻഡ് X8 മോഡലിന്റെ 12GB + 256GB വേരിയന്റിന് 69,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയും ആയിരുന്നു വില.
ഇപ്പോഴും ലോഞ്ച് വിലയിൽ തന്നെയാണ് ഓപ്പോ ?ഫൈൻഡ് X8 ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 6999 രൂപ ഡിസ്‌കൗണ്ട് ഈ ഫോണിന് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 63000 രൂപ വിലയിൽ ഈ പ്രീമിയം ഓപ്പോ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

മികച്ച ക്യാമറയും പെർഫോമൻസും ബാറ്ററിയും നൽകുന്ന ഫോണാണ് OPPO Find X8. ഒരു ഫോൺ തിരഞ്ഞെടുക്കുമ്പോൾ ആവശ്യമായ ഒരുവിധം എല്ലാ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. റിയർ ക്യാമറയുടെ ഭാഗത്തേക്ക് വരികയാണെങ്കിൽ 50 മെഗാ പിക്‌സൽ ഉള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസും 50 മെഗാ പിക്‌സൽ ഉള്ള വൈഡ് ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്.
കൂടാതെ 50 മെഗാ പിക്‌സലുള്ള ടെലി ഫോട്ടോ ലെൻസും കമ്പനി ഉറപ്പ് നൽകുന്നു. സൂം ചെയ്ത് ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനും ഇത് സാധ്യമാക്കും. ഫോട്ടോഗ്രഫി ഇഷ്ടമുള്ളവർക്കും വ്‌ളോഗിംഗ് പ്രൊഫഷൻ ആക്കിയവർക്കും ഇത് കൂടുതൽ ഉപകാരപ്രദമാകും. മികച്ച ക്യാമറ ഫോണിന്റെ ഗണത്തിൽ OPPO Find X8നെ നിസംശയം ഉൾപ്പെടുത്താവുന്നതാണ്.

കൂടാതെ 32 മെഗാ പിക്‌സലുള്ള ഫ്രണ്ട് ക്യാമറയും OPPO Find X8ന് നൽകിയിട്ടുണ്ട്. ക്യാമറയുടെ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ക്യാമറ ഫോൺ തന്നെയാണ് OPPO Find X8 എന്ന് മനസ്സിലാക്കാം. ചിത്രങ്ങളും വീഡിയോ ക്വാളിറ്റിയും ഒപ്റ്റിമൈസ് ചെയ്യുന്നതിന് ക്യാമറ സിസ്റ്റം നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
RAW സെൻസർ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനും ചിത്രത്തിന്റെ വെളിച്ചം കൂടിയ ഭാഗങ്ങളിലും വെളിച്ചം കുറഞ്ഞ ഭാഗങ്ങളിലും വിശദാംശങ്ങൾ നിലനിർത്തുന്നതിനും ഇതിന്റെ നൂതന 2-DOL HDR ഉം ഹൈപ്പർടോൺ ഇമേജ് എഞ്ചിനും ഒരുമിച്ച് പ്രവർത്തിക്കുന്നു. വെളിച്ചം കുറഞ്ഞ സമയങ്ങളിൽ പോലും മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്താൻ ഇതോടെ സാധിക്കും.
ലൈറ്റ്‌നിംഗ് സ്‌നാപ്പ് എന്ന പേരിൽ മറ്റൊരു ഒപ്ഷനും ക്യാമറയിൽ നൽകിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പെട്ടെന്നുള്ള നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഈ ഒപ്ഷൻ സഹായിക്കും. ചലിക്കുന്ന ഒരു വസ്തുവിനെ വ്യക്തതയോടെ പകർത്താൻ ഒരു സെക്കൻഡിൽ ഏഴ് ഫോട്ടോകൾ വരെ എടുക്കാം. 30 സെക്കൻഡിനുള്ളിൽ 200 തുടർച്ചയായ ഫോട്ടോകൾ വരെ പകർത്താൻ ഈ ഒപ്ഷൻ സഹായിക്കും.

6.59 ഇഞ്ചാണ് ഈ സ്മാർട്ട് ഫോണിന്റെ സ്‌ക്രീൻ സൈസ്. AMOLED Flexible ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിരിക്കുന്നത്. കൂടാതെ 5,630 mAh സിലിക്കൺ കാർബൈഡ് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടുതൽ നേരം ഫോണിനെ പ്രവർത്തനക്ഷമമാക്കുന്നുണ്ട്. കൂടാതെ 80W SUPERVOOCTM ചാർജിംഗ് ഉപയോഗിച്ച് 58 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാനും കഴിയും.


Click it and Unblock the Notifications








