ആകെ അഞ്ച് കിടിലൻ ക്യാമറകളുള്ള ഓപ്പോ 5G ഫോൺ; ഇപ്പോൾ 15000 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിൽ വിവോ x300 പ്രോ മോഡലിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ് ഓപ്പോയുടെ ഫൈൻഡ് X സീരീസിൽ പുതിയതായി എത്തിയ ഓപ്പോ ഫൈൻഡ് x9 പ്രോ. 200MP ടെലിഫോട്ടോ ക്യാമറയുള്ള ഓപ്പോ ഫൈൻഡ് X9 പ്രോയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. എന്നാൽ ഇത്ര ഉയർന്ന വിലയിൽ ഈ പ്രോ മോഡൽ സ്വന്തമാക്കാൻ കഴിയാത്ത ഓപ്പോ ആരാധകർ വിഷമിക്കേണ്ടതില്ല. ഒരുലക്ഷത്തിൽ താഴെ വിലയിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ അന്വേഷിക്കുന്ന ഓപ്പോ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുണ്ട്.
ഓപ്പോ ഫൈൻഡ് x9 പ്രോ മോഡലിന്റെ മുൻഗാമിയായ ഓപ്പോ ഫൈൻഡ് X8 പ്രോ (OPPO Find X8 Pro 5G) ഇപ്പോൾ 15000 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ വാങ്ങാനാകും എന്നതാണ് ഓപ്പോ ആരാധകർക്കും പ്രീമിയം സ്മാർട്ട്ഫോൺ ആരാധകർക്കുമായുള്ള പുതിയ സന്തോഷ വാർത്ത.

ഏതാണ്ട് ഒരു വർഷത്തിന് മുകളിൽ പഴക്കമുള്ള മോഡലാണ് ഫൈൻഡ് x8 പ്രോ. കൃത്യമായി പറഞ്ഞാൽ 2024 നവംബറിലാണ് ഈ പ്രീമിയം ഓപ്പോ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ഓപ്പോ ഫൈൻഡ് X8 പ്രോയുടെ സിംഗിൾ 16GB + 512GB മോഡലിന് 99,999 രൂപയായിരുന്നു ലോഞ്ച് വില.
പുതിയ ഫൈൻഡ് x9 പ്രോ മോഡൽ വന്നതിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിൽ ഈ ഓപ്പോ പ്രീമിയം ഫോൺ ഇപ്പോൾ 15000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 84,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ബജറ്റ് 5ജി ഫോണുകൾക്ക് പോലും വില കൂടുന്ന നിലവിലെ സാഹചര്യത്തിൽ ഒരു പ്രീമിയം മോഡൽ ഇത്ര വിലക്കുറവിൽ ലഭ്യമാകുന്നു എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ലാഭകരമായ ഒരു ഡീൽ തന്നെയാണ്.

ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഫൈൻഡ് x8 പ്രോ നിലവിൽ ലഭ്യമല്ല. മറ്റൊരുകാര്യം ഫ്ലിപ്പ്കാർട്ടിൽ 15000 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഓപ്പോ ഫോൺ ആമസോൺ 25,000 രൂപയിലധികം ഡിസ്കൗണ്ടിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ്. കൃത്യമായി പറഞ്ഞാൽ 74990 രൂപ വിലയിൽ ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു, ഒപ്പം 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു.
എന്നാൽ ഇത്ര വലിയ ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, ഈ ഓപ്പോ ഫൈൻഡ് x8 പ്രോ മോഡലിന്റെ ഔദ്യോഗിക ഇ-കൊമേഴ്സ് പാർട്നർ ഫ്ലിപ്പ്കാർട്ട് ആണ്, അതിനാൽ കൂടുതൽ സുരക്ഷിതമായ ഡീൽ ഫ്ലിപ്പ്കാർട്ടിലേത് ആണ്. താൽപര്യമുള്ള സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഫ്ലിപ്പ്കാർട്ടിലെ ഈ ഫൈൻഡ് x8 പ്രോ ഡീൽ പരിഗണിക്കാം.
ഒക്ട-കോർ ഡൈമെൻസിറ്റി 9400 3nm ചിപ്സെറ്റ് ആണ് ഫൈൻഡ് x8 പ്രോയുടെ കരുത്ത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) AMOLED ഡിസ്പ്ലേ, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ആകെ അഞ്ച് ക്യാമറകൾ ഫൈൻഡ് x8 പ്രോ എന്ന പ്രീമിയം മോഡലിൽ ഓപ്പോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫൈൻഡ് എക്സ്8 പ്രോയിലെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.4″ സോണി ലിറ്റിയ LYT808 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 1/2.75″ സാംസങ് S5KJN5 സെൻസറോട് കൂടിയ 50MP 120° അൾട്രാ വൈഡ് ക്യാമറ, 1/1.95″ സോണി LYT-600 സെൻസറോടു കൂടിയ 50MP 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 1/2.51″ സോണി IMX858 സെൻസറോടുകൂടിയ 50MP 6x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള സോണി IMX615 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറയും ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP68 + IP69 റേറ്റിങ്, 5G SA/NSA, 80W SuperVOOC ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 5910mAh ബാറ്ററി എന്നിവയും ഈ ഫൈൻഡ് x8 പ്രോ മോഡലിലുണ്ട്.


Click it and Unblock the Notifications








