എച്യൂസ് മീ! ഓപ്പോ ഫൈൻഡ് X8 പ്രീ-റിസർവേഷൻ ആരംഭിച്ചു
ഓപ്പോ ഫൈൻഡ് എക്സ്8 (Oppo Find X8) സീരീസ് ഒക്ടോബർ 24ന് ചൈനീസ് വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. ലോഞ്ച് തീയതി അടുത്തു വരുന്നതിനാൽ, ഓപ്പോ ഫൈൻഡ് X8 പ്രോയ്ക്കും ഫൈൻഡ് X8 നും വേണ്ടി ചൈനയിലെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി പ്രീ-റിസർവേഷനുകൾ ഓപ്പൺ ആക്കിയിട്ടുണ്ട്. ലിസ്റ്റിംഗും ഏറ്റവും പുതിയ വെയ്‌ബോ ടീസറുകളും ഫോണുകളുടെ ഡിസൈനും കുറച്ച് ഹാർഡ്‌വെയർ വിശദാംശങ്ങളും സ്ഥിരീകരിക്കുന്നു. പ്രോ മോഡലിന് 6.78 ഇഞ്ച് സ്‌ക്രീൻ ഉണ്ടെന്നും 8.24 എംഎം കട്ടിയുള്ളത് ആണെന്നും സ്ഥിരീകരിച്ചു. ഓപ്പോയുടെ ഫൈൻഡ് X8 സീരീസ് മീഡിയടെക് ഡൈമെൻസിറ്റി 9400 SoCയിൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചു.
ഓപ്പോ ഫൈൻഡ് എക്സ്8 സീരീസ് ഡിസൈൻ, പ്രധാന സവിശേഷതകൾ എന്നിവ കമ്പനി വെളിപ്പെടുത്തി. ഓപ്പോ ചൈനയിലെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫൈൻഡ് X8 സീരീസിന് ആയുള്ള മുൻകൂർ റിസർവേഷനുകൾ സ്വീകരിച്ച് തുടങ്ങി. വാനില മോഡലിന് ബ്ലാക്ക്, ബ്ലൂ, പിങ്ക്, വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകൾ ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു.

അതേ സമയം, ഓപ്പോ ഫൈൻഡ് എക്സ്8 പ്രോ മോഡൽ ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പോ ഫൈൻഡ് എക്‌സ് 8 പ്രോയ്ക്ക് 6.78 ഇഞ്ച് സ്‌ക്രീനും 215 ഗ്രാം ഭാരവും 8.24 എംഎം നീളവും ആണ് ഉണ്ടാകുക. വാനില ഓപ്പോ ഫൈൻഡ് എക്സ്8ന് 6.59 ഇഞ്ച് സ്‌ക്രീൻ ഉണ്ടെന്നും 7.85mm കനം ഉള്ളതായും ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ കാണിക്കുമെന്നും പറയുന്നു.
ഹാൻഡ്‌സെറ്റിന് വാട്ടർപ്രൂഫ് ബിൽഡ് ഉണ്ടാകും. കൂടാതെ 50 W വയർലെസ് ചാർജിംഗിനെ സപ്പോർട് ചെയ്യുകയും ചെയ്യും. ഇതിന് 193 ഗ്രാം ഭാരം ആണ് ഉണ്ടാകുക. ഓപ്പോ ഫൈൻഡ് എക്സ് 7 സീരീസ് പോലെ, ഫൈൻഡ് എക്‌സ് 8, ഫൈൻഡ് എക്സ് 8 പ്രോ എന്നിവയ്ക്ക് ഹാസൽബ്ലാഡ് ബ്രാൻഡിംഗോട് കൂടിയ വൃത്ത ആകൃതിയിൽ ഉള്ള ബാക്ക് ക്യാമറ മൊഡ്യൂളുകൾ ഉണ്ട്.
കൂടാതെ ഒരു അലേർട്ട് സ്ലൈഡറും ഇതിൽ അവതരിപ്പിക്കുന്നു. ക്യാമറ വേഗത്തിൽ ആക്‌സസ് ചെയ്യുന്നതിനായി പ്രോ വേരിയൻ്റിന് വലത് വശത്ത് ഐഫോൺ 16 മോഡലിന്റെ പോലെ ഉള്ള ക്യാമറ ബട്ടൺ ഉണ്ട്. ഏറ്റവും പുതിയ ColorOS വേർഷൻ ഫീച്ചർ ചെയ്യാനും എഐ സവിശേഷതകൾ ഉൾപ്പെടുത്താനും സാധ്യത ഉള്ളതായി ടീസറുകളിൽ പരാമർശിച്ചിട്ട് ഉണ്ട്.
ഫൈൻഡ് എക്സ് 8 സീരീസ് ഒക്ടോബർ 24ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ ഇതിനകം പ്രഖ്യാപിച്ചിരുന്നു. രണ്ട് ഫോണുകളും MediaTek Dimensity 9400 SoC ഉപയോഗിച്ച് ഷിപ്പ് ചെയ്യുന്നതായി സ്ഥിരീകരിച്ചു. ഓപ്പോ പാഡ് 3, ഓപ്പോ വാച്ച് X, Enco X3 TWS ഇയർബഡുകൾ എന്നിവയും പ്രാദേശിക സമയം വൈകിട്ട് 7:00 ന് (ഇന്ത്യൻ സമയം വൈകിട്ട് 4:30 ന്) അതേ ലോഞ്ച് ഇവൻ്റിൽ അവതരിപ്പിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








