Home
Mobile

ഈ അ‌ൾട്രയുണ്ടേൽ വേറെയൊന്നും വേണ്ട! ഓപ്പോ ഫൈൻഡ് X8 അൾട്ര എത്തി, കൂടെ X8s, X8s+ മോഡലുകളും

ആരും സ്വന്തമാക്കാൻ കൊതിക്കുന്ന കരുത്തുറ്റ ക്യാമറകളുടെ നിരയുമായി ഓപ്പോ തങ്ങളുടെ ​ഫൈൻഡ് X8 സീരീസിൽ പുതിയ അ‌ൾട്ര മോഡൽ (OPPO Find X8 Ultra) പുറത്തിറക്കി. ഇതോടൊപ്പം തന്നെ ഫൈൻഡ് X8s, ഫൈൻഡ് X8s+ എന്നീ സ്മാർട്ട്‌ഫോണുകളും അ‌വതരിപ്പിച്ചു. എങ്കിലും ഏറ്റവും ശ്രദ്ധേയം 5 ക്യാമറ സിസ്റ്റം സഹിതം എത്തുന്ന അ‌ൾട്ര മോഡൽ തന്നെയാണ്. പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ഈ അ‌ൾട്ര മോഡലിന് കാര്യമായ വില വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഏകദേശം 76,275 രൂപ അ‌ടിസ്ഥാന വിലയിൽ ഇത് എത്തിയിരിക്കുന്നു.

OPPO Find X8 Ultra -യുടെ പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് (3168 × 1440 പിക്സലുകൾ) ക്വാഡ് HD+ 1-120Hz LTPO AMOLED ഡിസ്പ്ലേ, 2160Hz PWM ഡിമ്മിംഗ്, ഡോൾബി വിഷൻ, OPPO ക്രിസ്റ്റൽ ഷീൽഡ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

ഓപ്പോ ഫൈൻഡ് X8 അൾട്ര എത്തി, കൂടെ X8s, X8s+ മോഡലുകളും

അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം. ഒരു പുതിയ ഷോർട്ട്കട്ട് ബട്ടൺ, വലിയ VC കൂളിംഗും ഡബിൾ ലെയർ 2000W/(m·K) അൾട്രാ-ഹൈ പെർഫോമൻസ് ഗ്രാഫൈറ്റും ഉൾപ്പെടുന്ന എയ്‌റോസ്‌പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

ഓപ്പോ ​ഫൈൻഡ് X8 അ‌ൾട്രയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (″ സോണി LYT-900 സെൻസർ, OIS, 10-ബിറ്റ് HDR, f/1.8 അപ്പർച്ചർ), 50MP 120° അൾട്രാ-വൈഡ് ക്യാമറ (1/1.2.75″ സാംസങ് JN5 സെൻസർ, ƒ/2.0 അപ്പർച്ചർ), 50MP 1/1.56″ സോണി LYT700 സെൻസർ, 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP 1/1.95″ സോണി LYT-600 6x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 120X വരെ ഡിജിറ്റൽ സൂം, 4K 120fps വീഡിയോകൾ വരെ, 2MP സ്പെക്ട്രൽ കളർ സെൻസർ എന്നിവ അ‌ടങ്ങുന്നു.

ഫ്രണ്ടിൽ സോണി IMX809 സെൻസറുള്ള 32MP ക്യാമറ (f/2.4 അപ്പർച്ചർ, 4K 60fps) ആണ് നൽകിയിട്ടുള്ളത്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 + IP69 റേറ്റിങ്സ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 5.4, Beidou, ഗലീലിയോ, ഡ്യുവൽ-ആന്റിന NFC, USB ടൈപ്പ്-സി, 100W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് എന്നിവയുള്ള 6100mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്റ്റാറി ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ്, മോർണിംഗ് ലൈറ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.

OPPO Find X8s, Find X8s+ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: X8s -ൽ 6.32 ഇഞ്ചും X8s+ൽ 6.59 ഇഞ്ചും (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേയാണ് ഉള്ളത്. ഇവ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, OPPO ക്രിസ്റ്റൽ ഷീൽഡ് പ്രൊട്ടക്ഷൻ സഹിതം എത്തുന്നു.

ഓപ്പോ ഫൈൻഡ് X8 അൾട്ര എത്തി, കൂടെ X8s, X8s+ മോഡലുകളും

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400+ 3nm ചിപ്സെറ്റ് കരുത്തിലാണ് ഇരുമോഡലുകളും എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുളള ആദ്യ സ്മാർട്ട്ഫോണുകളാണ് ഇവ. Immortalis-G925 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവ ഇരുമോഡലുകളിലും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം.

പ്രധാനമായും ഡിസ്പ്ലേ വലിപ്പം, ബാറ്ററി എന്നിവയുടെ കാര്യത്തിലാണ് ഇരുമോഡലുകളും വ്യത്യാസപ്പെട്ടിരിക്കുന്നത്. ക്യാമറ ഉൾപ്പെടെയുള്ള മറ്റ് ഫീച്ചറുകൾ സമാനമാണ്. ഇവയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (OIS, 10-ബിറ്റ് HDR, f/1.8 അപ്പർച്ചർ), 50MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പർച്ചർ), 50MP 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, OIS, 120X വരെ ഡിജിറ്റൽ സൂം, ഹാസൽബ്ലാഡ് പോർട്രെയ്റ്റ്, 4K 60fps വീഡിയോസ്) എന്നിവയടങ്ങുന്നു.

f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും 4K 60fps വീഡിയോസ് പിന്തുണ സഹിതം ഇവയിലുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. ഇൻഫ്രാറെഡ് സെൻസർ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ) തുടങ്ങിയ ഫീച്ചറുകളും ഇരുമോഡലുകളിലുമുണ്ട്.

5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 5.4, Beidou (B1I+B1C+B2a+B2b), GPS (L1+L5), GLONASS (G1), GALILEO (E1+E5a+E5b), QZSS (L1+L5), ഡ്യുവൽ-ആന്റിന NFC, USB ടൈപ്പ്-C തുടങ്ങിയവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. X8s മോഡലിൽ 5700mAh ബാറ്ററിയും X8s+ മോഡലിന് 6000mAh ബാറ്ററിയും ആണുള്ളത്. ഇവ 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് പിന്തുണകളോടെ എത്തുന്നു.

ഓപ്പോ ഫൈൻഡ് X8 അൾട്ര എത്തി, കൂടെ X8s, X8s+ മോഡലുകളും

ഓപ്പോ ഫൈൻഡ് X8s മോഡലിന് 150.59×71.82×7.73mm വലിപ്പവും 179 ഗ്രാം ഭാരവും ഉണ്ട്. അ‌തേപോലെ ഓപ്പോ ഫൈൻഡ് X8s+ മോഡലിന് 157.53×74.51×7.95mm വലിപ്പവും 198 ഗ്രാം ഭാരവുമാണ് ഉള്ളത്. ഫൈൻഡ് X8s ഹോഷിനോ ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ്, ഐലൻഡ് ബ്ലൂ, ചെറി ബ്ലോസം പിങ്ക് നിറങ്ങളിലും X8s+ ഹോഷിനോ ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ്, ഹയാസിന്ത് പർപ്പിൾ നിറങ്ങളിലും ലഭ്യമാണ്.

വില: ഓപ്പോ ഫൈൻഡ് X8 അൾട്രയുടെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 6499 യുവാൻ (ഏകദേശം 76,275 രൂപ) ആണ് വില. 16GB+ 512GB വേരിയന്റിന് 6999 യുവാനും (ഏകദേശം 82,140 രൂപ), 16GB+ 1TB (സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പിന്തുണ സഹിതം) വേരിയന്റിന് 7999 യുവാനും (ഏകദേശം 93,880 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

ഓപ്പോ ഫൈൻഡ് X8s, ഫൈൻഡ് X8s+ എന്നീ മോഡലുകളുടെ ചില വേരിയന്റുകൾ സമാന വിലയിൽ എത്തുന്നു. X8s, X8s+ എന്നിവയുടെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റ് 4199 യുവാൻ (ഏകദേശം 49,290 രൂപ) വിലയിലാണ് എത്തുന്നത്. X8s മോഡലിന്റെ 16GB+ 256GB വേരിയന്റ് 4399 യുവാന് (ഏകദേശം 51,640 രൂപ) ലഭ്യമാകും.

X8s, X8s+ എന്നിവയുടെ 12GB+ 512GB വേരിയന്റിന് 4699 യുവാനും (ഏകദേശം 55,160 രൂപ), 16GB+ 512GB വേരിയന്റിന് 4999 യുവാനും (ഏകദേശം 58,680 രൂപ), 16GB+ 1TB വേരിയന്റിന് 5499 യുവാനും (ഏകദേശം 64,600 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. അ‌ൾട്ര ഉൾപ്പെടെ ഈ മൂന്ന് ഓപ്പോ ​ഫൈൻഡ് X8 സീരീസ് ഫോണുകളും ഏപ്രിൽ 16 മുതൽ വിൽപ്പന ആരംഭിക്കും.

Best Mobiles in India

English summary
Oppo Find X8 Ultra, Find X8s, and Find X8s+ have been launched. The 12GB+256GB base variant of the Oppo Find X8 Ultra is priced at 6499 yuan (approximately Rs. 76,275). The 12GB+256GB base variant of the Oppo Find X8s and Find X8s+ models is priced at 4199 yuan (approximately Rs. 49,290).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X