Home
Mobile

സകല കഴിവും പുറത്തെടുത്ത് ഉണ്ടാക്കിയതാണ്! ക്യാമറയാൽ ഞെട്ടിക്കാൻ ഓപ്പോ ​ഫൈൻഡ് X8 അ‌ൾട്ര, ഒപ്പം X8S സീരീസും

മികച്ച ക്യാമറ ഫീച്ചറുകൾ ഉള്ള ഒരു പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഒരു കിടിലൻ സ്മാർട്ട്ഫോൺ ​ഓപ്പോയുടെ അ‌ണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ഓപ്പോ ഫൈൻഡ് X8 അൾട്രയാണ് (OPPO Find X8 Ultra) ആ മോഡൽ. ഏപ്രിൽ 10 ന് ചൈനയിൽ നടക്കുന്ന ഇവന്റിൽ ഈ പ്രീമിയം സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഓപ്പോ ഫൈൻഡ് X8 അൾട്ര ഒറ്റയ്ക്കല്ല, ഓപ്പോ ഫൈൻഡ് X8S സീരീസും ഇതേ ലോഞ്ച് ഇവന്റിൽ കമ്പനി പുറത്തിറക്കുന്നുണ്ട്. രണ്ട് മോഡലുകളാണ് ഫൈൻഡ് X8S സീരീസിൽ അ‌വതരിപ്പിക്കുക.

ഓപ്പോ ഫൈൻഡ് X8S ( OPPO Find X8S), ഓപ്പോ ഫൈൻഡ് X8s+ ( OPPO Find X8S+) എന്നിവയാണ് ഫൈൻഡ് X8S സീരീസിൽ ഏപ്രിൽ 10 ന് ലോഞ്ച് ചെയ്യപ്പെടുന്ന മോഡലുകൾ. ഇവ ഉണ്ടെങ്കിലും ഏപ്രിൽ 10ലെ ലോഞ്ചിന്റെ പ്രധാന ആകർഷണം കരുത്തൻ ക്യാമറ യൂണിറ്റ് ഉണ്ടാകുമെന്ന് കരുതപ്പെടുന്ന ഓപ്പോ ഫൈൻഡ് X8 അൾട്രയാണ്.

ക്യാമറയാൽ ഞെട്ടിക്കാൻ ഓപ്പോ ​ഫൈൻഡ് X8 അ‌ൾട്ര, ഒപ്പം X8S സീരീസും

ഓപ്പോ ഫൈൻഡ് സീരീസ് മേധാവി ഷൗ യിബാവോ അടുത്തിടെ അഞ്ച് സെൻസറുകൾ കാണിക്കുന്ന ഫൈൻഡ് X8 അൾട്രയുടെ ക്യാമറ സെൻസറുകളുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അ‌തിനാൽത്തന്നെ, ഏവരെയും കിടുക്കുന്ന ഒരു ഐറ്റത്തെയാണ് ഫൈൻഡ് X8 അൾട്രയിലൂടെ ഓപ്പോ അ‌വതരിപ്പിക്കാൻ പോകുന്നത് എന്ന പ്രതീതി ഉണ്ടായിട്ടുണ്ട്.

"നല്ല പോർട്രെയ്റ്റുകളും നല്ല സ്കിൻ ടോണുകളും എടുക്കുന്നതിന്, ഞങ്ങൾ ഒരു പുതിയ ഹാർഡ്‌വെയർ ഉപയോഗിക്കുന്നു," എന്ന് ഷൗ യിബാവോ പറഞ്ഞിരുന്നു. ഇതും പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. മെച്ചപ്പെടുത്തിയ ഇമേജിംഗിനും കളർ കൃത്യതയ്ക്കുമുള്ള മൾട്ടി സ്പെക്ട്രൽ സെൻസറായിരിക്കും ഓപ്പോ ഫൈൻഡ് X8 അ‌ൾട്രയിൽ ഉണ്ടാകുകയെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനകം വന്ന ചില ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്, ഓപ്പോ ഫൈൻഡ് X8 അൾട്രയിൽ വലിയ 50MP 1/1.56″ സോണി IMX906 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും 50MP 1/2″ സോണി LYT-600 6x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ടെലിഫോട്ടോ മാക്രോയും ഉണ്ടാകുമെന്നാണ്.

കൂടാതെ ഫൈൻഡ് X7 അൾട്രയിൽ നിന്നുള്ള 1″ സോണി LYT-900 സെൻസറും 50MP അൾട്രാ-വൈഡ് ക്യാമറയും ഉള്ള 50MP ക്യാമറ ഫൈൻഡ് X8 അൾട്രയിലും നിലനിർത്തുമെന്നും പറയപ്പെടുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP68 + IP69 റേറ്റിംഗുകളും, 0916 കസ്റ്റം വൈബ്രേഷൻ മോട്ടോറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

12GB + 256GB, 16GB + 512GB റാം+ സ്റ്റോറേജ് ഓപ്ഷനുകളിൽ ഫൈൻഡ് X8 അൾട്ര എത്തുമെന്നും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനോടുകൂടിയ ടോപ്പ്-എൻഡ് 16GB + 1TB മോഡൽ ഉണ്ടാകുമെന്നും മൂൺലൈറ്റ് വൈറ്റ്, മോർണിംഗ് ലൈറ്റ്, ഹോഷിനോ ബ്ലാക്ക് നിറങ്ങളിൽ ഇത് എത്തുമെന്നും ഔദ്യോഗിക ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു.

16GB വരെ റാമും 1TB വരെ സ്റ്റോറേജും സഹിതം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാകും ഓപ്പോ ​ഫൈൻഡ് X8 അ‌ൾട്രയ്ക്ക് കരുത്തേകുക. അൾട്രാ-നാരോ ബെസലുകളുള്ള 6.82 ഇഞ്ച് ക്വാഡ് HD+ AMOLED 1-120Hz LTPO ഫ്ലാറ്റ് സ്‌ക്രീൻ ഇതിൽ പ്രതീക്ഷിക്കുന്നു. കൂടാതെ 100W SuperVOOC വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 6000mAh+ ബാറ്ററിയും ഇതിലുണ്ടാകുമെന്ന് കരുതപ്പെടുന്നു.

വരാൻ പോകുന്ന ഓപ്പോ ഫൈൻഡ് X8s സീരീസിന്റെ കാര്യമെടുത്താൽ, ഫൈൻഡ് X8s ചെറി പിങ്ക്, മൂൺലൈറ്റ് വൈറ്റ്, ഐലൻഡ് ബ്ലൂ, ഹോഷിനോ ബ്ലാക്ക് എന്നീ നിറങ്ങളിൽ 12GB + 256GB, 16GB + 256GB, 12GB + 512GB, 16GB + 512GB, 16GB + 1TB എന്നീ വേരിയന്റുകളിൽ ലഭ്യമാകും. 6.3-ഇഞ്ച് 1.5K കസ്റ്റമൈസ്ഡ് ഫ്ലാറ്റ് സ്‌ക്രീനായിരിക്കും ഇതിലുണ്ടാകുക.

സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ഫോണായിരിക്കും ഫൈൻഡ് X8s. അ‌തേസമയം, ഫൈൻഡ് X8s+ ന് 6.59-ഇഞ്ച് 1.5K ഫ്ലാറ്റ് സ്‌ക്രീൻ ഉണ്ട്, കൂടാതെ ​ഫൈൻഡ് X8 നെ അപേക്ഷിച്ച് നാല് പ്രധാന അപ്‌ഗ്രേഡുകളുണ്ടാകും. മൂൺലൈറ്റ് വൈറ്റ്, ഹോഷിനോ ബ്ലാക്ക്, ഹെയ്‌സിന്ത് പർപ്പിൾ നിറങ്ങളിൽ ഇത് ലഭ്യമാകും.

വരാനിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ ഫോണുകളായിരിക്കും X8s സീരീസ് മോഡലുകൾ. ഓപ്പോ ഫൈൻഡ് X8s+ മോഡൽ 12GB+ 256GB, 12GB+ 512GB, 16GB+ 512GB, 16GB+ 1TB റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ഇവയോടൊപ്പം ഓപ്പോ പാഡ് 4 പ്രോ, ഓപ്പോ വാച്ച് X2 മിനി, ഓപ്പോ എൻകോ ഫ്രീ4 നോയ്‌സ്-കാൻസിലിംഗ് TWS ഹെഡ്‌സെറ്റ് എന്നിവയും ലോഞ്ച് ചെയ്യും.

More from GizBot

Best Mobiles in India

English summary
The Oppo Find X8 Ultra will be launched at an event in China on April 10. The company is also launching the Oppo Find X8S series at the same launch event. The Find X8S series will consist of two models. They are the Oppo Find X8S and the Oppo Find X8s+. Along with these, the Oppo Pad 4 Pro, Oppo Watch X2 Mini, and the Oppo Enco Free4 noise-cancelling TWS headset will also be launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X