Home
Mobile

ഡൈമെൻസിറ്റി 9500 കരുത്ത്, 7025mAh ബാറ്ററി; വമ്പൻ കോളുമായി ഓപ്പോ ​ഫൈൻഡ് X9 5G വിൽപ്പന തുടങ്ങി

ശക്തൻ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ ഒരു ക്ഷാമവുമില്ല, ഏത് എടുക്കണം എന്ന കൺഫ്യൂഷൻ മാത്രമേയുള്ളൂ. ഈ മാസം നിരവധി പ്രീമിയം മോഡലുകളാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ചിലത് വരാൻ പോകുന്നുമുണ്ട്. അ‌തേസമയം, കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഓപ്പോയുടെ പ്രീമിയം ​ഫൈൻഡ് X9 സീരീസ് ഇന്ന് മുതൽ (നവംബർ 21) ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. പുതിയ സ്മാർട്ട്ഫോൺ തേടുന്നവരെ ആകർഷിക്കും വിധത്തിൽ ബെസ്റ്റ് ലോഞ്ച് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇവയുടെ സെയിലിനെ ആകർഷകമാക്കിയിരിക്കുന്നത്. ​ഫൈൻഡ് X9, ​ഫൈൻഡ് X9 പ്രോ എന്നിവയാണ് ഈ സീരീസിലുള്ളത്.

ഓപ്പോയുടെ പുതിയ ​ഫൈൻഡ് X9 സീരീസിലെ ഏറ്റവും താങ്ങാനാകുന്ന വിലയിൽ എത്തിയ മോഡൽ ഓപ്പോ ​ഫൈൻഡ് X9 ആണ്. ഇതിന്റെ 12GB+256GB അ‌ടിസ്ഥാന മോഡലിന് 74,999 രൂപയും 16GB+512GB മോഡലിന് 84,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ആകർഷകമായ വിലയിൽ വാങ്ങാം എന്നത് ഈ ഫോണിന്റെ ഡീലിനെ കൂടുതൽ മധുരമുള്ളതാക്കുന്നു.

വമ്പൻ കോളുമായി ഓപ്പോ ​ഫൈൻഡ് X9 5G വിൽപ്പന തുടങ്ങി

ഇപ്പോൾ ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങൾ വഴി ഓപ്പോ ​ഫൈൻഡ് X9 വാങ്ങാൻ ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭ്യമാകും. ഇതുവഴി വിലയിൽ 7499 രൂപ വരെ ഡിസ്കൗണ്ട് നേടാനാകും.

24 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ്,180 ദിവസത്തെ ഹാർഡ്‌വെയർ തകരാർ റീപ്ലേസ്മെന്റ്, 10% എക്‌സ്‌ചേഞ്ച് ബോണസ്, Google AI Pro 3 മാസ ട്രയൽ, 2,250 രൂപ വിലയുള്ള ജിയോ ആനുകൂല്യങ്ങൾ (പുതിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക്). പേടിഎം ഫ്ലൈറ്റ് ടിക്കറ്റുകൾ വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഫ്ലാറ്റ് 2,000 രൂപ ഡിസ്കൗണ്ട് എന്നിവയും ലോഞ്ച് ഓഫറുകളുടെ ഭാഗമായി ലഭ്യമാണ്.

വമ്പൻ കോളുമായി ഓപ്പോ ​ഫൈൻഡ് X9 5G വിൽപ്പന തുടങ്ങി

ഇവയൊക്കെ ആകർഷകമായ ഡീലുകൾ ആണെങ്കിലും ഇവയൊക്കെ മാറ്റി നിർത്തി നോക്കിയാലും ഓപ്പോ ​ഫൈൻഡ് X9 വാങ്ങാൻ പ്രേരിപ്പിക്കുന്ന ശക്തമായ കാരണങ്ങൾ വേറെയുണ്ട്, ഇതിലെ ഫീച്ചറുകൾ ആണ് അ‌വ. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് കരുത്തിലാണ് ഈ പ്രീമിയം മോഡൽ എത്തിയിരിക്കുന്നത്. ന്യൂജനറേഷൻ ഹാസൽബ്ലാഡ് മാസ്റ്റർ ക്യാമറ സിസ്റ്റമാണ് പ്രധാന ​ഹൈ​ലൈറ്റ്.

1/1.4″ സോണി LYT808 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.6 അപ്പേർച്ചർ, OIS), JN5 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ LYT600 സെൻസർ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.6 അപ്പേർച്ചർ, OIS), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പേർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഫൈൻഡ് X9-ൽ ഉള്ളത്.

1/2.74″ സോണി IMX615 സെൻസർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. മറ്റ് പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ആം മാലി-G1 അൾട്രാ MC12 GPU, 12GB/16GB LPDDR5X റാം, 256GB/ 512GB UFS 4.1 സ്റ്റോറേജ്.

വമ്പൻ കോളുമായി ഓപ്പോ ​ഫൈൻഡ് X9 5G വിൽപ്പന തുടങ്ങി

80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 7025mAh ബാറ്ററി, 50W വയർലെസ് ചാർജിങ്, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA. സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Oppo Find X9 5G goes on sale in India today. The base model with 12GB+256GB is priced at Rs 74,999 and the 16GB+512GB model is priced at Rs 84,999. The Oppo Find X9 is now available for purchase via Oppo India online store, Flipkart and offline stores. As part of the launch offer, you can get up to 10% instant cashback on transactions made using select bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X