ഉശിരിന്റെ പുതിയ അവകാശികൾ! ഡിമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്തുമായി ഓപ്പോ ഫൈൻഡ് x9 സീരീസ് എത്തി
ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്താക്കി ഓപ്പോ തങ്ങളുടെ പ്രീമിയം ഫൈൻഡ് X9 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തു. ഓപ്പോ ഫൈൻഡ് X9 (OPPO Find X9), ഓപ്പോ ഫൈൻഡ് X9 പ്രോ (OPPO Find X9 Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ പ്രോസസറും ക്യാമറ ഫീച്ചറുകളും ആകർഷകമായ ഡിസൈനും അടക്കം അവതരിപ്പിച്ചുകൊണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും കേമന്മാരുടെ നിരയിലേക്ക് ഓപ്പോ മുന്നോട്ട് വയ്ക്കുന്നത് ഈ ഫൈൻഡ് X9 സീരീസ് മോഡലുകളെയാണ്.
ഹാസൽബ്ലാഡ് ടെലികൺവെർട്ടർ കിറ്റ്
സ്മാർട്ട്ഫോണിലെ മികച്ച ഫീച്ചറുകൾക്ക് ഒപ്പം ഫൈൻഡ് X9 പ്രോയ്‌ക്കായി ഹാസൽബ്ലാഡ് പ്രൊഫഷണൽ ഇമേജിംഗ് കിറ്റ്/ടെലികൺവെർട്ടർ കിറ്റും ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്. ഇമേജിംഗ് കിറ്റിൽ ഒരു പ്രൊഫഷണൽ മാഗ്നറ്റിക് പ്രൊട്ടക്റ്റീവ് കേസ്, ഒരു ഹാസൽബ്ലാഡ് പ്രൊഫഷണൽ ടെലികൺവെർട്ടർ, ഒരു പ്രൊഫഷണൽ മാഗ്നറ്റിക് ഫോട്ടോഗ്രാഫി ഹാൻഡിൽ, ഒരു പ്രൊഫഷണൽ മൊബൈൽ ഫോൺ ഷോൾഡർ സ്ട്രാപ്പ്, ഒരു ബ്രാക്കറ്റ്, ഒരു അഡാപ്റ്റർ റിംഗ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ടെലികൺവെർട്ടർ കിറ്റിൽ പ്രൊഫഷണൽ മാഗ്നറ്റിക് ഫോട്ടോഗ്രാഫി ഹാൻഡിലുകൾ, പ്രൊഫഷണൽ മൊബൈൽ ഫോൺ ഷോൾഡർ സ്ട്രാപ്പുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നില്ല. ഹാസൽബ്ലാഡ് പ്രൊഫഷണൽ ടെലികൺവെർട്ടർ ഇൻസ്റ്റാൾ ചെയ്തതോടെ, ഫോണിന്റെ ടെലിഫോട്ടോ ലെൻസ് ലാർജ് f/2.1 അപ്പേർച്ചർ ഉപയോഗിച്ച് 230mm ന്റെ സൂപ്പർ-ടെലിഫോട്ടോ തുല്യമായി വികസിപ്പിക്കാൻ കഴിയും. ഇത് 4K 60fps വരെ HDR സൂപ്പർ-ടെലിഫോട്ടോ വീഡിയോ റെക്കോർഡിംഗിന് അനുവദിക്കുന്നു. മറ്റ് ഒട്ടനവധി നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓപ്പോ ഫൈൻഡ് X9 ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm SoC ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസിൽ ആണ് പ്രവർത്തനം. 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7025mAh ബാറ്ററിയാണ് ഈ സ്റ്റാന്റേർഡ് മോഡലിലുള്ളത്.
ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.4″ സോണി LYT808 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.6 അപ്പേർച്ചർ, OIS), JN5 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ LYT600 സെൻസർ ഉള്ള 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പേർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ അടങ്ങുന്നു. ഫ്രണ്ടിൽ 1/2.74″ സോണി IMX615 സെൻസറുള്ള 32MP ക്യാമറ നൽകിയിരിക്കുന്നു.
ഓപ്പോ ഫൈൻഡ് X9 പ്രോ ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) LTPO AMOLED ഡിസ്പ്ലേ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ എന്നിവയാണ് ഈ പ്രോ മോഡലിന്റെ ഡിസ്പ്ലേ ഫീച്ചറുകൾ. ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.

ആം മാലി-G1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഈ പ്രോ മോഡലിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസിൽ ആണ് പ്രവർത്തനം. 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7500mAh ബാറ്ററിയാണ് ഇതിലുള്ളത്.
ഓപ്പോ ഫൈൻഡ് X9 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.28″ സോണി LYT828 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ, 200MP 1/4″ സാംസങ് HP5 ƒ/2.1 അപ്പേർച്ചർ ഉള്ള 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, OIS, ടെലിഫോട്ടോ മാക്രോ, 120x വരെ ഡിജിറ്റൽ സൂം, 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പേർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അടങ്ങുന്നു.
1/2.75″ JN5 സെൻസർ ഉള്ള 50MP ഫ്രണ്ട് ക്യാമറയും f/2.0 അപ്പേർച്ചർ, 4K 60fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം ഈ പ്രോ മോഡലിൽ ഉണ്ട്. 161.26×76.46×8.25mm വലിപ്പവും 224 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. അൾട്രാ-ലാർജ്-ഏരിയ VC കൂളിങ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇരുമോഡലുകളിലുമുണ്ട്.
ഡിസ്പ്ലേ, ക്യാമറ, ബാറ്ററി എന്നിവയിലാണ് പ്രധാനമായും ഈ രണ്ട് മോഡലുകളും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. മറ്റ് ഫീച്ചറുകൾ ഏതാണ്ട് സമാനമാണ്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ,
IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ഇരുമോഡലുകളിലുമുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 6.0, Beidou (B1I + B1C + B2a + B2b), GPS (L1 + L5), GLONASS (G1), ഗലീലിയോ (E1 + E5a + E5b), QZSS (L1 + L5), NavIC (L5), NFC എന്നി ഫീച്ചറുകളും ഇവയിലുണ്ട്. ഫ്രണ്ടിലും ബായ്ക്കിലും ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് ഈ മോഡലുകൾ എത്തിയിരിക്കുന്നത്.
വിലയും ലഭ്യതയും
ഓപ്പോ ഫൈൻഡ് X9 12GB + 256GB വേരിയന്റിന് 4399 യുവാൻ (ഏകദേശം 54,265 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 4699 യുവാനും (ഏകദേശം 57,965 രൂപ), 12GB+512GB വേരിയന്റിന് 4999 യുവാനും (ഏകദേശം 61,665 രൂപ), 16GB+512GB വേരിയന്റിന് 5299 യുവാനും (ഏകദേശം 65,360 രൂപ), 16GB+1TB വേരിയന്റിന് 5799 യുവാനും (ഏകദേശം 71,530 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
ഓപ്പോ ഫൈൻഡ് X9 പ്രോയുടെ 12GB+256GB വേരിയന്റിന് 5299 യുവാൻ (ഏകദേശം 65,360 രൂപ), 12GB + 512GB വേരിയന്റിന് 5699 യുവാൻ (ഏകദേശം 70,300 രൂപ), 16GB + 512GB വേരിയന്റിന് 5999 യുവാൻ (ഏകദേശം 74,000 രൂപ), 16GB + 1TB വേരിയന്റിന് 6699 യുവാൻ (ഏകദേശം 82,630 രൂപ) എന്നിങ്ങനെയാണ് വില.
ഓപ്പോ ഹാസ്സൽബ്ലാഡ് പ്രൊഫഷണൽ ഇമേജിംഗ് കിറ്റിന് 1699 യുവാൻ (ഏകദേശം20,960 ഏകദേശം) ആണ് വില. ഓപ്പോ ഹാസ്സൽബ്ലാഡ് പ്രൊഫഷണൽ ടെലികൺവെർട്ടർ സെറ്റിന് 1099 യുവാൻ (ഏകദേശം13,555 ഏകദേശം) വിലയിട്ടിരിക്കുന്നു. ഒക്ടോബർ 22 മുതൽ ചൈനയിൽ ഇവയുടെ വിൽപ്പന ആരംഭിക്കും. ആഗോളതലത്തിൽ ഈ ഫോണുകൾ ഒക്ടോബർ 28 ന് ലോഞ്ച് ചെയ്യുമെന്നും ഓപ്പോ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം കളർഒഎസ്16 ലോഞ്ചും അന്നുതന്നെ നടക്കും.


Click it and Unblock the Notifications








