സ്റ്റാന്റേർഡ് മോഡലിന് തന്നെ പ്രോ ലെവൽ സ്റ്റാന്റേർഡ്; കരുത്തൻ ഫീച്ചറുകളുമായി ഓപ്പോ ഫൈൻഡ് X9 എത്തി
ഓപ്പോ തങ്ങളുടെ ഫൈൻഡ് X സീരീസിലെ പുതിയ സ്മാർട്ട്ഫോണുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഈ മാസത്തിന്റെ തുടക്കത്തിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X9 സീരീസ് ആണ് ഇപ്പോൾ ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫൈൻഡ് X9 (OPPO Find X9), ഫൈൻഡ് X9 പ്രോ (OPPO Find X9 Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. അടുത്ത മാസം (നവംബർ) ഫൈൻഡ് X9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്ലോബൽ വേരിയന്റിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഓപ്പോ ഫൈൻഡ് X9
മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഫൈൻഡ് X9 മോഡലിന് കരുത്ത് പകരുന്നത്. ഹാസൽബ്ലാഡുമായി സഹകരിച്ച് രൂപകൽപ്പന ചെയ്‌ത ക്യാമറ സിസ്റ്റം, നൂതന ബാറ്ററി സാങ്കേതികവിദ്യ, ശക്തമായ പെർഫോമൻസ്, പുതിയ കളർഒഎസ് 16 അടക്കം മികച്ച ഫീച്ചറുകളുമായി പ്രീമിയം ലെവൽ എക്സ്പീരിയൻസ് സമ്മാനിക്കാൻ ശേഷിയോടെയാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

മീഡിയടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത ഓപ്പോയുടെ ഓൾ-ന്യൂ ട്രിനിറ്റി എഞ്ചിൻ പ്രോ മോഡലിന് പുറമേ ഈ സ്റ്റാന്റേർഡ് മോഡലിലും നൽകിയിട്ടുണ്ട്. അലുമിനിയം ഫ്രെയിമും ഗ്ലാസ് ബാക്ക് കവറും അടങ്ങുന്നതാണ് രൂപം. IP66, IP68, IP69 റേറ്റിങ് സഹിതമാണ് ഫൈൻഡ് X9 എത്തിയിരിക്കുന്നത്. ഇതിലെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതമാണ് ഡിസ്പ്ലേ എത്തിയിരിക്കുന്നത്.

ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർOS 16 -ൽ ആണ് പ്രവർത്തനം.
ട്രിപ്പിൾ 50MP ക്യാമറ സജ്ജീകരണമാണ് ഫൈൻഡ് X9 -ൽ ഉള്ളത്. ഇതിൽ 1/1.4-ഇഞ്ച് സോണി LYT-808 സെൻസറുള്ള ഒരു പ്രോ-ലെവൽ 50MP പ്രധാന ക്യാമറയും ( f/1.6 അപ്പേർച്ചർ, OIS), ഓട്ടോഫോക്കസുള്ള 50MP അൾട്രാ-വൈഡ് ക്യാമറയും 1/1.95-ഇഞ്ച് സോണി LYT600 സെൻസറുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും (ƒ/2.6 അപ്പേർച്ചർ, OIS, 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പേർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ്) ഇതിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
സെൽഫിക്കും മറ്റുമായി 1/2.74″ സോണി IMX615 സെൻസർ ഉള്ള 32MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പേർച്ചർ) ആണ് ഉള്ളത്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Wi-Fi 7 (802.11be) തുടങ്ങിയ ഫീച്ചറുകളും ഈ സ്റ്റാന്റേർഡ് മോഡലിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് എന്നിവ സഹിതം 7025mAh ബാറ്ററിയാണ് ഇതിലുള്ളത്. അഞ്ച് വർഷത്തെ സാധാരണ ഉപയോഗത്തിന് ശേഷവും ഈ ബാറ്ററി അതിന്റെ യഥാർത്ഥ ശേഷിയുടെ 80% ത്തിലധികം നിലനിർത്താൻ ശേഷിയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
വില
ഓപ്പോ ഫൈൻഡ് X9, 12GB + 512GB മോഡലിന് 999 യൂറോ (USD 1164 / ഏകദേശം 1,02,750 രൂപ) ആണ് വില. 156.98×73.93×7.99mm വലിപ്പവും 203 ഗ്രാം ഭാരവും ഓപ്പോ ഫൈൻഡ് X9 മോഡലിനുണ്ട്. സ്പേസ് ബ്ലാക്ക്, വെൽവെറ്റ് റെഡ്, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications








