Home
Mobile

ന്യൂജനറേഷൻ ഹാസൽബ്ലാഡ് മാസ്റ്റർ ക്യാമറ സിസ്റ്റം, LUMO ഇമേജ് എഞ്ചിൻ സഹിതം ഓപ്പോ ​ഫൈൻഡ് X9 ഇന്ത്യയിൽ എത്തി

ഓപ്പോയുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ എത്തുന്ന ​ഫൈൻഡ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ഓപ്പോ ​ഫൈൻഡ് X9 സീരീസിന്റെ ഭാഗമായി ഓപ്പോ ​ഫൈൻഡ് X9, ഓപ്പോ ​ഫൈൻഡ് X9 പ്രോ എന്നീ മോഡലുകളാണ് ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്. ന്യൂജനറേഷൻ ഹാസൽബ്ലാഡ് മാസ്റ്റർ ക്യാമറ സിസ്റ്റം സഹിതമാണ് ഈ സീരീസ് എത്തിയിരിക്കുന്നത്. ഇത് അപ്‌ഡേറ്റ് ചെയ്ത ഹാർഡ്‌വെയറും കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയും സംയോജിപ്പിക്കുന്നു. TSMC യുടെ തേർഡ് ജനറേഷൻ 3nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഫൈൻഡ് X9 സീരീസിന്റെ കരുത്ത്.

ഒരേ പ്രോസസർ കരുത്തിലാണ് എത്തുന്നത് എങ്കിലും ഡിസ്പ്ലേ, ബാറ്ററി, ഫ്രണ്ട് ക്യാമറ, റിയർ ക്യാമറ തുടങ്ങി പ്രധാന ഫീച്ചറുകളുടെ കാര്യത്തിൽ ​ഫൈൻഡ് X9, X9 പ്രോ മോഡലുകൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അ‌തേസമയം തന്നെ രണ്ട് ഡി​വൈസുകളും ഓപ്പോയുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളുടെ സ്യൂട്ടായ LUMO ഇമേജ് എഞ്ചിൽ പിന്തുണയോടെ എത്തിയിരിക്കുന്നു.

LUMO ഇമേജ് എഞ്ചിൻ സഹിതം ഓപ്പോ ​ഫൈൻഡ് X9 ഇന്ത്യയിൽ എത്തി

ചിപ്പ്-ലെവൽ റിസോഴ്‌സ് മാനേജ്‌മെന്റിനെ പുനർനിർവചിക്കുന്നതിനായി മീഡിയടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത ഓപ്പോയുടെ ഓൾ-ന്യൂ ട്രിനിറ്റി എഞ്ചിനും ഇരുമോഡലുകളിലും ഉണ്ട്. ഇതിൽ ചിപ്പ്-ലെവൽ ഡൈനാമിക് ഫ്രെയിം സിങ്ക്, ഒരു യൂണിഫൈഡ് കമ്പ്യൂട്ടിംഗ് പവർ മോഡൽ, 4K 60fps HDR വീഡിയോ റെക്കോർഡിംഗിൽ 16.1% കുറവ് പവർ ഉപയോഗം നൽകുമെന്ന് അവകാശപ്പെടുന്ന സെൻസർ ഓഫ്‌ലോഡ് എന്നിവ ഉൾപ്പെടുന്നു. ​ഫൈൻഡ് X9 ന്റെ ഫീച്ചറുകളും വിലയും വിശദമായി പരിചയപ്പെടാം.

OPPO Find X9 ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ സ്ക്രീൻ സജ്ജീകരണം.

LUMO ഇമേജ് എഞ്ചിൻ സഹിതം ഓപ്പോ ​ഫൈൻഡ് X9 ഇന്ത്യയിൽ എത്തി

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് കരുത്തിനൊപ്പം ആം മാലി-G1 അൾട്രാ MC12 GPU ​ഫൈൻഡ് X9-ൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ൽ ആണ് പ്രവർത്തനം.

ഫൈൻഡ് X9-ൽ ട്രിപ്പിൾ 50MP റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അ‌തിൽ 1/1.4″ സോണി LYT808 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.6 അപ്പേർച്ചർ, OIS), JN5 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ LYT600 സെൻസർ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.6 അപ്പേർച്ചർ, OIS), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പേർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 1/2.74″ സോണി IMX615 സെൻസർ ഉള്ള 32MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പേർച്ചർ) ആണ് ​ഫൈൻഡ് X9 മോഡലിൽ ഉള്ളത്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

LUMO ഇമേജ് എഞ്ചിൻ സഹിതം ഓപ്പോ ​ഫൈൻഡ് X9 ഇന്ത്യയിൽ എത്തി

ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 6.0, Beidou (B1I+B1C+B2a+ B2b), GPS (L1+L5), GLONASS (G1), ഗലീലിയോ (E1+E5a + E5b), QZSS (L1+L5), NavIC (L5), NFC, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7025mAh ബാറ്ററി, 50W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 156.98×73.93×7.99mm വലിപ്പവും 203 ഗ്രാം ഭാരവും ഇതിലുണ്ട്.

വിലയും ലഭ്യതയും

ഓപ്പോ ഫൈൻഡ് X9 5ജിയുടെ 12GB+256GB അ‌ടിസ്ഥാന മോഡലിന് 74,999 രൂപയും 16GB+512GB മോഡലിന് 84,999 രൂപയുമാണ് വില. സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഇത് പ്രീ-ഓർഡർ ചെയ്യാനാകും. നവംബർ 21 മുതൽ ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക.

ലോഞ്ച് ഓഫറുകൾ

10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 24 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ്, 5198 രൂപ വിലയുള്ള പ്രീമിയം ഗിഫ്റ്റ് ബോക്സ് (എൻകോ ബഡ്സ്3 പ്രോ+ & കവർ കേസ് ഉൾപ്പെടെ), ഓഫർ വാലിഡിറ്റി നവംബർ 20 വരെ. 180 ദിവസത്തെ ഹാർഡ്‌വെയർ തകരാർ റീപ്ലേസ്മെന്റ്, ഡിസംബർ 31 വരെ വാലിഡിറ്റി.

10% എക്‌സ്‌ചേഞ്ച് ബോണസ്, Google AI Pro 3 മാസ ട്രയൽ (റിഡംപ്ഷൻ അവസാന തീയതി: ഓഗസ്റ്റ് 1, 2026), 2,250 രൂപ വിലയുള്ള ജിയോ ആനുകൂല്യങ്ങൾ (പുതിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക്). പേടിഎം ഫ്ലൈറ്റ് ടിക്കറ്റുകൾ വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഫ്ലാറ്റ് 2,000 രൂപ ഡിസ്കൗണ്ട് എന്നിവയും ലോഞ്ച് ഓഫറുകളായി ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Oppo Find X9 has been launched in India with a 7025mAh battery. Its 12GB+256GB base model is priced at Rs 74,999 and the 16GB+512GB model is priced at Rs 84,999. The Find X9 is powered by an octa-core Dimensity 9500 3nm chipset along with an ARM Mali-G1 Ultra MC12 GPU. It features a triple 50MP rear camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X