Home
Mobile

പ്രോ മോഡലിന്റെ പവർ ഒന്ന് വേറെ തന്നെ! 200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ എത്തി

​ചൈനീസ് ലോഞ്ച് കഴിഞ്ഞ് ആഴ്ചകൾക്കകം തന്നെ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ​ഫൈൻഡ് X സീരീസ് ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഫൈൻഡ് X9 (OPPO Find X9), ഫൈൻഡ് X9 പ്രോ (OPPO Find X9 Pro) എന്നിങ്ങനെ രണ്ട് മോഡലുകൾ അ‌ടങ്ങുന്ന ഫൈൻഡ് X9 സീരീസ് ആണ് ആഗോളതലത്തിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നവംബറിൽ ഇന്ത്യയിലും ഈ സീരീസ് ലോഞ്ച് ചെയ്യും എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പോയുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ എന്ന നിലയിൽ ഏറ്റവും മികച്ച ഫീച്ചറുകൾ സഹിതമാണ് X9 സീരീസ് എത്തിയിരിക്കുന്നത്. അ‌തിൽത്തന്നെ പ്രോ മോഡൽ ഏറെ മികവ് പുലർത്തുന്നു.

ഫൈൻഡ് X9 പ്രോ ക്യാമറ

കരുത്തൻ ചിപ്സെറ്റിന് പുറമേ അ‌തിശക്തമായ ക്യാമറ ഫീച്ചറുകളും മികച്ച ബാറ്ററി ശേഷിയും സംയോജിപ്പിച്ചുകൊണ്ടാണ് ഈ പ്രോ മോഡൽ ഓപ്പോ അ‌വതരിപ്പിച്ചിരിക്കുന്നത്. ഹാസൽബ്ലാഡുമായി സഹകരിച്ച് രൂപകൽപ്പന ചെയ്‌ത ക്യാമറ സിസ്റ്റം ഇതിൽ പ്രത്യേകം ശ്രദ്ധ നേടുന്നുണ്ട്. ന്യൂ-ജനറേഷൻ ഹാസൽബ്ലാഡ് മാസ്റ്റർ ക്യാമറ സിസ്റ്റം ഈ മോഡലിൽ ഓപ്പോ അവതരിപ്പിക്കുന്നു, ഇത് അപ്‌ഡേറ്റ് ചെയ്‌ത ഹാർഡ്‌വെയറും കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയും സംയോജിപ്പിക്കുന്നു.

200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ എത്തി

അപ്‌ഗ്രേഡ് ചെയ്‌ത പ്രൈമറി ഇമേജിംഗ് ഘടകങ്ങൾ ഫൈൻഡ് X9 പ്രോയിൽ ഉണ്ട്. ഇതിന്റെ അൾട്രാ XDR മെയിൻ ക്യാമറ കസ്റ്റമൈസ്ഡ് 1/1.28-ഇഞ്ച് സോണി LYT 828 സെൻസറുമായി എത്തുന്നു. വിപ്ലവകരമായ റിയൽ-ടൈം ട്രിപ്പിൾ എക്‌സ്‌പോഷർ സാങ്കേതികവിദ്യയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ ക്യാമറയാണ് ഈ പ്രോ മോഡലിന്റെ ​ഹൈ​ലൈറ്റ്.

ഹാസൽബ്ലാഡിനൊപ്പം ചേർന്ന് ഓപ്പോ വികസിപ്പിച്ചെടുത്ത ഈ 3x ക്യാമറയിൽ 1/1.56-ഇഞ്ച് 200MP സെൻസർ, 10cm മിനിമം ഫോക്കസ് ദൂരം എന്നിവയുണ്ട്. റെസല്യൂഷൻ 15% വർദ്ധിപ്പിക്കുന്നതിന് ഒരു ആക്റ്റീവ് ഒപ്റ്റിക്കൽ അലൈൻമെന്റ് പ്രോസസ് ഇതിൽ ഉപയോഗിച്ചതായി ഓപ്പോ വ്യക്തമാക്കുന്നു. ഓപ്പോയുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളുടെ സ്യൂട്ടായ ലുമോ ഇമേജ് എഞ്ചിൻ പിന്തുണയും ഇതിലെ ക്യാമറ യൂണിറ്റിനുണ്ട്.

200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ എത്തി

4K വീഡിയോയിൽ നിന്ന് ഉയർന്ന റെസല്യൂഷൻ സ്റ്റിൽ ചിത്രങ്ങൾ എക്‌സ്‌ട്രാക്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വ്യവസായത്തിലെ ആദ്യത്തെ 4K മോഷൻ ഫോട്ടോകളും ഓപ്പോ ​ഫൈൻഡ് X9 പ്രോ മോഡലിലുണ്ട്. കൂടാതെ ഫൈൻഡ് X9 പ്രോയ്ക്ക് ഒരു ഓപ്ഷണൽ ഹാസൽബ്ലാഡ് ടെലികൺവെർട്ടർ ഒപ്റ്റിക്കൽ ആക്സസറി ലഭ്യമാണ്, ഇത് ഫോട്ടോകൾക്ക് 200x ഡിജിറ്റൽ സൂം വരെയും വീഡിയോയ്ക്ക് 50x വരെയും പ്രാപ്തമാക്കുന്നു.

പ്രധാന ഫീച്ചറുകൾ

120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) LTPO AMOLED ഡിസ്പ്ലേയാണ് ഈ പ്രോ മോഡലിലുള്ളത്. 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് ആണ് ഈ പ്രോ മോഡലിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ആം മാലി-G1 അൾട്രാ MC12 GPU, 16GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ൽ ആണ് പ്രവർത്തനം.

200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ എത്തി

1/1.28″ സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ, 200MP 1/4″ സാംസങ് HP5 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.1 അപ്പേർച്ചർ, OIS, ടെലിഫോട്ടോ മാക്രോ, 120x വരെ ഡിജിറ്റൽ സൂം), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം.

1/2.75″ JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും f/2.0 അപ്പർച്ചർ, 4K 60fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം X9 പ്രോയിലുണ്ട്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്സ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 6.0, Beidou (B1I+B1C+B2a+B2b), GPS (L1+L5), GLONASS (G1), ഗലീലിയോ (E1+E5a+E5b), QZSS (L1+L5), NavIC (L5), NFC, USB Type-C 3.2 Gen 1, 80W SuperVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 7500mAh സിലിക്കൺ-കാർബൺ ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

വില

ഓപ്പോ ഫൈൻഡ് X9 പ്രോയുടെ 16GB + 512GB മോഡലിന് 1299 യൂറോ (ഏകദേശം 1,33,600 രൂപ) ആണ് വില. ടൈറ്റാനിയം ചാർക്കോൾ, സിൽക്ക് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഈ പ്രോ മോഡൽ ലഭ്യമാകുക. 161.26×76.46 ×8.25mm വലിപ്പവും 224 ഗ്രാം ഭാരവും ഓപ്പോ ​ഫൈൻഡ് X9 പ്രോയ്ക്ക് ഉണ്ട്.

More from GizBot

Best Mobiles in India

English summary
Oppo Find X9 Pro with 200MP Hasselblad Telephoto Camera Launched Globally. Its Ultra XDR main camera comes with a customized 1/1.28-inch Sony LYT 828 sensor. The camera unit is also supported by Oppo's Lumo Image Engine, a suite of computational photography algorithms. The phone is powered by an octa-core Dimensity 9500 3nm chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X