200MP ടെലിഫോട്ടോ ക്യാമറയുള്ള ഓപ്പോയുടെ മുഖ്യ പോരാളി! ഫൈൻഡ് X9 പ്രോ വിൽപ്പന തുടങ്ങി
ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രീമിയം മോഡലുകളുടെ മത്സരത്തിലേക്ക് ഓപ്പോ അണിനിരത്തിയ പ്രധാന പോരാളിയാണ് 200MP ടെലിഫോട്ടോ ക്യാമറയുള്ള ഓപ്പോ ഫൈൻഡ് X9 പ്രോ (Oppo Find X9 Pro). ഓപ്പോയുടെ ഫൈൻഡ് X9 സീരീസിൽ ഫൈൻഡ് x9 മോഡലിനൊപ്പം കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട ഈ പ്രോ മോഡലിന്റെ വിൽപ്പന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്.
എതിരാളികളോട് മത്സരിക്കാൻ ഹാസൽബ്ലാഡ് പിന്തുണയുള്ള ശക്തമായ ക്യാമറ സജ്ജീകരണം മുഖ്യ ആയുധമാക്കിയാണ് ഫൈൻഡ് X9 പ്രോ എത്തിയിരിക്കുന്നത്. കൂടാതെ ഓപ്പോയുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളുടെ സ്യൂട്ടായ LUMO ഇമേജ് എഞ്ചിൻ പിന്തുണയും ഇതിലുണ്ട്. റിയർ ക്യാമറ നിരയിലെ 200MP സെൻസർ ബുദ്ധിപരമായി ക്രോപ്പ് ചെയ്‌ത് 13.2x വരെ ഉയർന്ന നിലവാരമുള്ള ലോസ്‌ലെസ് സൂം നൽകുന്നു.

പ്രൊഫഷണൽ ഉപയോക്താക്കൾക്ക് കളർ ഗ്രേഡിംഗിനായി ACES സർട്ടിഫിക്കേഷനോടുകൂടിയ LOG റെക്കോർഡിംഗ് വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്ഫോണിലുള്ള ശക്തമായ ക്യാമറ സജ്ജീകരണങ്ങൾക്ക് പുറമേ, ഫൈൻഡ് X9 പ്രോയ്ക്ക് ഒരു ഓപ്ഷണൽ ഹാസൽബ്ലാഡ് ടെലികൺവെർട്ടർ ഒപ്റ്റിക്കൽ ആക്സസറി ലഭ്യമാണ്, ഇത് ഫോണിനെ 10x ഒപ്റ്റിക്കൽ സൂപ്പർ-സൂം കരുത്തുള്ളത് ആക്കി മാറ്റുന്നു, ഇത് ഫോട്ടോകൾക്ക് 200x ഡിജിറ്റൽ സൂമും വീഡിയോയ്ക്ക് 50x വരെയും പ്രാപ്തമാക്കുന്നു.
വിൽപ്പന ആരംഭിച്ചതിനോട് അനുബന്ധിച്ച് പരിമിത കാലത്തേക്ക് ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതം ഈ പ്രോ മോഡൽ വാങ്ങാനാകും എന്ന പ്രത്യേകതയുമുണ്ട്. ഓപ്പോ ഫൈൻഡ് X9 പ്രോയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 10% എക്‌സ്‌ചേഞ്ച് ബോണസ്, 24 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ് എന്നിവ ലഭ്യമാണ്.

ഈ പ്രോ മോഡലിനൊപ്പം ഒരു ഓപ്പോ ഹാസൽബ്ലാഡ് ടെലികൺവെർട്ടർ കിറ്റും വാങ്ങാനാകും. ഇതിന്റെ വില 29,999 രൂപയാണ്. 161.26×76.46×8.25mm വലിപ്പവും 224 ഗ്രാം ഭാരവുമാണ് ഓപ്പോ ഫൈൻഡ് X9 പ്രോയ്ക്ക് ഉള്ളത്. സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.
പ്രധാന ഫീച്ചറുകൾ
ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) LTPO AMOLED സ്ക്രീൻ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ആം മാലി-G1 അൾട്രാ MC12 GPU, 16GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ഇതിലുണ്ട്.

ഈ ഫോണിന്റെ ഹൈലൈറ്റായ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.28″ സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ, 200MP 1/4″ സാംസങ് HP5 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.1 അപ്പേർച്ചർ, OIS, ടെലിഫോട്ടോ മാക്രോ, 120x വരെ ഡിജിറ്റൽ സൂം), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അടങ്ങുന്നു. ഒപ്പം 1/2.75″ JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയുമുണ്ട്.
80W SuperVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 7500mAh ബാറ്ററിയാണ് ഓപ്പോ ഫൈൻഡ് X9 പ്രോ മോഡലിലുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 6.0, USB Type-C 3.2 Gen 1, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








