Home
Mobile

ഇത് വെറും പ്രോയല്ല, അ‌ൽപ്പം കൂടിയതാ! 200MP ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ ഇന്ത്യയിൽ എത്തി

ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകർക്ക് മികച്ച സംതൃപ്തി വാഗ്ദാനം ചെയ്തുകൊണ്ട് ഓപ്പോ തങ്ങളുടെ പ്രീമിയം ​ഫൈൻഡ് X9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ​ഫൈൻഡ് X9, ​ഫൈൻഡ് X9 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകൾ ഈ സീരീസിൽ എത്തിയിരിക്കുന്നു. ഇരുമോഡലുകളും ന്യൂജനറേഷൻ ഹാസൽബ്ലാഡ് മാസ്റ്റർ ക്യാമറ സിസ്റ്റം, ഓപ്പോയുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളുടെ സ്യൂട്ടായ LUMO ഇമേജ് എഞ്ചിൻ തുടങ്ങിയ മികച്ച ഫീച്ചറുകൾ സഹിതമാണ് എത്തിയിരിക്കുന്നത് എങ്കിലും പ്രോ മോഡലിന് ക്യാമറ മികവിനാൽ കരുത്ത് കൂടുതലാണ്. 200MP​ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പ്രോ മോഡലിലുണ്ട്.

ഫൈൻഡ് X9 പ്രോ അതിന്റെ 200MP സെൻസർ ബുദ്ധിപരമായി ക്രോപ്പ് ചെയ്‌ത് 13.2x വരെ ഉയർന്ന നിലവാരമുള്ള ലോസ്‌ലെസ് സൂം നൽകുന്നു. സ്മാർട്ട്ഫോണിലുള്ള ശക്തമായ ക്യാമറ സജ്ജീകരണങ്ങൾക്ക് പുറമേ, ഫൈൻഡ് X9 പ്രോയ്ക്ക് ഒരു ഓപ്ഷണൽ ഹാസൽബ്ലാഡ് ടെലികൺവെർട്ടർ ഒപ്റ്റിക്കൽ ആക്സസറി ലഭ്യമാണ്, ഇത് ഫോണിനെ 10x ഒപ്റ്റിക്കൽ സൂപ്പർ-സൂം കരുത്തുള്ളത് ആക്കി മാറ്റുന്നു, ഇത് ഫോട്ടോകൾക്ക് 200x ഡിജിറ്റൽ സൂമും വീഡിയോയ്ക്ക് 50x വരെയും പ്രാപ്തമാക്കുന്നു.

200MP ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ ഇന്ത്യയിൽ എത്തി

വീഡിയോയ്‌ക്കായി, പ്രധാന ക്യാമറ 4K 120fps ഡോൾബി വിഷൻ HDR റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു, ഫൈൻഡ് X9 പ്രോ ഇത് അതിന്റെ 200MP ഹാസൽബ്ലാഡ് ടെലിഫോട്ടോയിലേക്ക് വ്യാപിപ്പിക്കുന്നു. പ്രൊഫഷണൽ ഉപയോക്താക്കൾക്ക് കളർ ഗ്രേഡിംഗിനായി ACES സർട്ടിഫിക്കേഷനോടുകൂടിയ LOG റെക്കോർഡിംഗ് വാഗ്ദാനം ചെയ്യുന്നു. TSMC യുടെ മൂന്നാം തലമുറ 3nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഫൈൻഡ് X9 പ്രോയുടെ കരുത്ത്.

OPPO Find X9 Pro ഫീച്ചറുകൾ

സ്റ്റാന്റേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായ ഡിസ്പ്ലേയാണ് ഈ പ്രോ മോഡലിലുള്ളത്. ഇതിൽ 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) 1~120Hz LTPO AMOLED സ്ക്രീൻ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

200MP ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ ഇന്ത്യയിൽ എത്തി

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റിനൊപ്പം ആം മാലി-G1 അൾട്രാ MC12 GPU ഇതിലുണ്ട്. 16GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നതിനാൽ ശക്തമായ പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് ഈ പ്രോ മോഡൽ എത്തിയിരിക്കുന്നത്.

പ്രോ മോഡലിലെ ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, 1/1.28″ സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ, 200MP 1/4″ സാംസങ് HP5 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.1 അപ്പേർച്ചർ, OIS, ടെലിഫോട്ടോ മാക്രോ, 120x വരെ ഡിജിറ്റൽ സൂം), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം.

സെൽഫിക്കും മറ്റുമായി 1/2.75″ JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും ( f/2.0 അപ്പർച്ചർ, 4K 60fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. അ‌തേസമയം സ്റ്റാന്റേർഡ് മോഡലിൽ 32MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

200MP ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ ഇന്ത്യയിൽ എത്തി

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 6.0, USB Type-C 3.2 Gen 1, 80W SuperVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 7500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 161.26×76.46×8.25mm വലിപ്പവും 224 ഗ്രാം ഭാരവുമാണ് ഈ പ്രോ മോഡലിനുള്ളത്.

വിലയും ലഭ്യതയും

ഓപ്പോ ഫൈൻഡ് X9 പ്രോയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. എന്നാൽ തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ ലഭ്യമാണ്. സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. പ്രോ മോഡലിനൊപ്പം വാങ്ങാവുന്ന ഓപ്പോ ഹാസൽബ്ലാഡ് ടെലികൺവെർട്ടർ കിറ്റിന്റെ വില 29,999 രൂപയാണ്.

ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഇത് പ്രീ-ഓർഡർ ചെയ്യാം, നവംബർ 21 മുതലാണ് വിൽപ്പന തുടങ്ങുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 10% എക്‌സ്‌ചേഞ്ച് ബോണസ്, 24 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ് എന്നിവ ലഭ്യമാണ്.

200MP ടെലിഫോട്ടോ ക്യാമറ സഹിതം ഓപ്പോ ​ഫൈൻഡ് X9 പ്രോ ഇന്ത്യയിൽ എത്തി

കൂടാതെ, 5198 രൂപ വിലയുള്ള പ്രീമിയം ഗിഫ്റ്റ് ബോക്സ് (എൻകോ ബഡ്സ്3 പ്രോ+ & കവർ കേസ് ഉൾപ്പെടെ, നവംബർ 20 വരെ വാലിഡിറ്റി), ഗൂഗിൾ AI Pro 3 മാസ ട്രയൽ (റിഡംപ്ഷൻ അവസാന തീയതി: ഓഗസ്റ്റ് 1, 2026), 180 ദിവസത്തെ ഹാർഡ്‌വെയർ തകരാർ റീപ്ലേസ്മെന്റ് (ഡിസംബർ 31 വരെ വാലിഡിറ്റി), 2,250 രൂപ വിലയുള്ള ജിയോ ആനുകൂല്യങ്ങൾ (പുതിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക്), പേടിഎം ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിന് ഫ്ലാറ്റ് 2,000 രൂപ ഡിസ്കൗണ്ട് എന്നീ ഓഫറുകളും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Oppo Find X9 Pro with 200MP telephoto camera launched in India. Its 16GB + 512GB model is priced at Rs 1,09,999. The phone will be available in Silk White and Titanium Charcoal color options. The Oppo Hasselblad Teleconverter Kit, which can be purchased with the Pro model, is priced at Rs 29,999. Pre-bookings for this phone have started today and the sale will start from November 21.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X