Home
Mobile

200MP ക്യാമറയും LUMO ഇമേജ് എഞ്ചിനുമായി OPPO Find X9 സീരീസ്; ഇന്ത്യൻ ലോഞ്ച് തിയതിയും മോഡലുകളും ഫീച്ചറുകളും

ആഗോള ലോഞ്ചിന് പിന്നാലെ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അ‌ടങ്ങുന്ന ​ഫൈൻഡ് X9 സീരീസ് (OPPO Find X9 series) ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഓപ്പോ തയാറെടുത്തിരിക്കുന്നു. ഓപ്പോ ​ഫൈൻഡ് X9, ​ഫൈൻഡ് X9 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. ഇവ ഒക്ടോബറിൽ ആദ്യം ​ചൈനയിലും തുടർന്ന് ആഗോളതലത്തിലും ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ​ഫൈൻഡ് X9 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് തിയതി പുറത്തുവന്നിട്ടുണ്ട്. ഓൺ​ലൈനിൽ വന്ന റിപ്പോർട്ടുകൾ പറയുന്നത് നവംബർ 18ന് ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുമെന്നാണ്.

ആദ്യം ​ചൈനയിൽ ലോഞ്ച് ​ചെയ്ത ഓപ്പോ ​ഫൈൻഡ് X9 സീരീസ് മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടപ്പോൾ ഒരു മാറ്റം ഉണ്ടായത് ബാറ്ററി ശേഷിയുടെ കാര്യത്തിലായിരുന്നു. ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ട ഫീച്ചറുകൾ തന്നെയാകും ഇന്ത്യൻ വേരിയന്റുകളിലും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് കരുത്തിൽ എത്തിയ ആദ്യ സ്മാർട്ട്ഫോണുകളാണ് ഇവ എന്നതാണ് ഏറ്റവും ശ്രദ്ധേയം.

200MP ക്യാമറയും LUMO ഇമേജ് എഞ്ചിനുമായി OPPO Find X9 സീരീസ്

മികച്ച പെർഫോമൻസിനൊപ്പം ക്യാമറ ശേഷിയിലും മികവ് പുലർത്താൻ ​ഫൈൻഡ് X9 സീരീസ് ശ്രമിക്കുന്നു. ഇതിൽ മുന്നിൽ നിൽക്കുക സ്വാഭാവികമായും പ്രോ മോഡൽ തന്നെ. ഫൈൻഡ് എക്സ് 9 പ്രോയിലെ ഹാസൽബ്ലാഡ് സഹകരണത്തോടെ ഡി​സൈൻ ചെയ്തിരിക്കുന്ന റിയർ ക്യാമറ സിസ്റ്റത്തിൽ 200MP ടെലിഫോട്ടോ സെൻസറും വൈഡ്, അൾട്രാ-വൈഡ് ആംഗിളുകൾക്കായി ഡ്യുവൽ 50MP ക്യാമറകളുമുണ്ട്.

ഓപ്പോ ​ഫൈൻഡ് X9 മോഡലിന്റെ കാര്യമെടുത്താൽ അ‌തിൽ ട്രിപ്പിൾ 50MP റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. സെൽഫി ക്യാമറയായി പ്രോ മോഡലിൽ 1/2.75″ JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും, സ്റ്റാന്റേർഡ് മോഡലിൽ 1/2.74″ സോണി IMX615 സെൻസർ ഉള്ള 32MP ഫ്രണ്ട് ക്യാമറയുമാണ് ഉണ്ടാകുക.

200MP ക്യാമറയും LUMO ഇമേജ് എഞ്ചിനുമായി OPPO Find X9 സീരീസ്

ഓപ്പോയുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളുടെ സ്യൂട്ടായ ലുമോ ഇമേജ് എഞ്ചിൻ പിന്തുണയും ഓപ്പോ ​ഫൈൻഡ് X9 സീരീസിന് ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് മെച്ചപ്പെട്ട ഇമേജ് പ്രോസസ്സിംഗും ചിത്രങ്ങൾക്ക് റിയലിസ്റ്റിക് കളർ കൃത്യതയും നൽകുന്നു. നൂതന ഒപ്റ്റിക്സ്, സെൻസർ നിയന്ത്രണം, കളർ സയൻസ്, കമ്പ്യൂട്ടേഷണൽ പ്രോസസ്സിംഗ് എന്നിവ സംയോജിപ്പിച്ച് മനുഷ്യനേത്രം കാണുന്നതുപോലെ സ്വാഭാവികമായി ഇത് ചിത്രങ്ങൾ പുനർനിർമ്മിക്കുന്നു.

തത്സമയ ഡെപ്ത്, മോഷൻ, കളർ വിശകലനം എന്നിവ ഉറപ്പുനൽകുന്ന Dimensity 9500 ന്റെ Imagiq NPU, ISP എന്നിവയാണ് LUMO-യ്ക്ക് കരുത്ത് പകരുന്നത്. ഇത് കൂടാതെ ക്യാമറ മികവ് വർധിപ്പിക്കാൻ വേറെയും ഫീച്ചറുകൾ ഈ സീരീസിൽ ഓപ്പോ ഒരുക്കിയിട്ടുണ്ട്. എതിരാളികൾക്കു മുൻപിൽ ഓപ്പോയ്ക്ക് മുൻതൂക്കം നേടിനൽകുന്നത് ഇവയിലെ ക്യാമറ സജ്ജീകരണങ്ങൾ ആയിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലെ എതിരാളികൾ

ഇന്ത്യയിൽ വിവോ X300 സീരീസ്, വൺപ്ലസ് 15, ഐക്യൂ 15, റിയൽമി GT8 പ്രോ എന്നീ പ്രീമിയം സ്മാർട്ട്ഫോണുകളുമായിട്ടായിരിക്കും ഓപ്പോ ​ഫൈൻഡ് X9 സീരീസ് മത്സരിക്കുക. ഇതിൽ ആദ്യം ലോഞ്ച് ചെയ്യുന്നത് വൺപ്ലസ് 15 ആണ്. തൊട്ടുപിന്നാലെ നവംബർ 18ന് ഫൈൻഡ് X9 സീരീസ് എത്തും. അ‌തിന് പിന്നാലെ നവംബർ 26ന് ഐക്യൂ 15 ലോഞ്ച് ഉറപ്പിച്ചിട്ടുണ്ട്.

200MP ക്യാമറയും LUMO ഇമേജ് എഞ്ചിനുമായി OPPO Find X9 സീരീസ്

വില

ഓപ്പോ ​ഫൈൻഡ് X9 സീരീസിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എങ്കിലും ഇവ ഏകദേശം 70,000 രൂപ മുതൽ 80,000 രൂപ വരെ പ്രാരംഭ വിലയിൽ എത്തിയേക്കാം. അ‌തേസമയം ആഗോളതലത്തിൽ ഓപ്പോ ഫൈൻഡ് X9 12GB + 512GB മോഡലിന് 999 യൂറോയും (ഏകദേശം 1,02,750 രൂപ), X9 പ്രോ 16GB+512GB മോഡലിന് 1299 യൂറോയും (ഏകദേശം 1,33,600 രൂപ) ആയിരുന്നു വില.

More from GizBot

Best Mobiles in India

English summary
Oppo Find X9 series is reportedly set to launch in India on November 18. The series will consist of two models, the Find X9 and the Find X9 Pro. These are the first smartphones to be powered by MediaTek's Dimensity 9500 chipset. The Find X9 Pro features a 200MP telephoto sensor in the rear camera system, designed in collaboration with Hasselblad.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X