Home
Mobile

X9ന് വില കൂടും, X9 പ്രോയ്ക്ക് കൂടില്ല; ഓപ്പോ ​ഫൈൻഡ് X9 സീരീസിന്റെ ഇന്ത്യയിലെ വില ലീക്കായി

കരുത്തൻ ചിപ്സെറ്റും മികച്ച ക്യാമറ ഫീച്ചറുകളും ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ പ്രീമിയം മോഡലുകൾ ഒന്നൊന്നായി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പ്രമുഖ ബ്രാൻഡുകളുടെ 'ശക്തിപ്രകടനമായി' മാറിയിരിക്കുന്ന ഈ ലോഞ്ച് മാമാങ്കത്തിലേക്ക് ഓ​പ്പോയും ​ഫൈൻഡ് X9 സീരീസുമായി എത്തുന്നു എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. നവംബർ 18ന് ആണ് ഫൈൻഡ് എക്സ് 9, ഫൈൻഡ് എക്സ് 9 പ്രോ എന്നീ രണ്ട് മോഡലുകൾ അ‌ടങ്ങുന്ന ഓപ്പോ ​ഫൈൻഡ് X9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. അ‌തായത് ലോഞ്ചിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

ലോഞ്ച് പടിവാതിലിൽ എത്തിനിൽക്കെ ഓപ്പോ ​ഫൈൻഡ് X9 സീരീസ് മോഡലുകളുടെ ഇന്ത്യയിലെ വില ഇപ്പോൾ ചോർന്നിരിക്കുന്നു. ടിപ്സ്റ്റർ പരാസ് ഗുഗ്ലാനി ആണ് ഇവയുടെ വില വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ വൺപ്ലസ് 15 ലോഞ്ചിന് മുൻപ് റിലയൻസ് വെബ്​സൈറ്റിലൂടെ വൺപ്ലസ് 15 വില ചോർന്നിരുന്നു. ഇനി വരാനിരിക്കുന്ന ഐക്യൂ 15 5ജിയുടെ വിലയും ഇതിനകം ലീക്കായിട്ടുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ വിവോ ​ഫൈൻഡ് X9 മോഡലുകളുടെ വിലയും ലീക്കായിരിക്കുന്നത്.

വില ലീക്കായി ഓപ്പോ ​ഫൈൻഡ് X9ന് വില കൂടും, X9 പ്രോയ്ക്ക് കൂടില്ല!

ഫൈൻഡ് എക്സ് 9 മോഡലിന്റെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റ് 74,999 രൂപ വിലയിലും 16GB +512GB വേരിയന്റ് 84,999 രൂപ വിലയിലും ഓപ്പോ ഫൈൻഡ് എക്സ് 9 പ്രോ മോഡലിന്റെ 16GB + 512GB വേരിയന്റ് 99,999 രൂപ വിലയിലും ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് പരാസ് ഗുഗ്ലാനി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ വിവോ ​ഫൈൻഡ് X9 സ്റ്റാന്റേർഡ് മോഡലിന് മുൻ മോഡലിനെക്കാൾ 5000 രൂപ വില കൂടിയിട്ടുണ്ട്, ഓപ്പോ ​ഫൈൻഡ് X8 സീരീസ് 69,999 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ എത്തിയത്. അ‌തേസമയം പ്രോ മോഡലിന്റെ വിലയിൽ മാറ്റമില്ല, കഴിഞ്ഞ വർഷം ഫൈൻഡ് എക്സ് 8 പ്രോ 99,999 രൂപ വിലയിൽ തന്നെയാണ് എത്തിയത്.

വില ലീക്കായി ഓപ്പോ ​ഫൈൻഡ് X9ന് വില കൂടും, X9 പ്രോയ്ക്ക് കൂടില്ല!

കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് 15 മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം വൺപ്ലസ് 13 മോഡൽ 69999 രൂപ പ്രാരംഭ വിലയിൽ എത്തി, ഇത്തവണ വൺപ്ലസ് 15 മോഡൽ വില ആരംഭിക്കുന്നത് 72999 രൂപ വിലയിലാണ്.

ഇതിനകം ​ചോർന്ന ഐക്യൂ 15 5ജിയുടെ വിലയും സൂചിപ്പിക്കുന്നത് ഐക്യൂ 13 മോഡലിനെക്കാൾ കൂടിയ വിലയിലാകും ഐക്യൂ 15 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ്. നിരവധി എതിരാളികൾ ഉണ്ടെങ്കിലും ഫൈൻഡ് X9 സീരീസിന്റെ പ്രധാന എതിരാളി വിവോയുടെ ഫ്ലാഗ്ഷിപ്പ് X300 സീരീസ് ആയിരിക്കുമെന്ന് കരുതപ്പെടുന്നു. ഡിസംബർ 2ന് ആണ് വിവോ X300 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.

വിവോ X300, വിവോ X300 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് വിവോ X300 സീരീസിൽ എത്തുക. ഈ വിവോ X300 സീരീസ് മോഡലുകളും ഓപ്പോ ​ഫൈൻഡ് X9 സീരീസും ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്താക്കിയാണ് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

വില ലീക്കായി ഓപ്പോ ​ഫൈൻഡ് X9ന് വില കൂടും, X9 പ്രോയ്ക്ക് കൂടില്ല!

വിവോ X300 സീരീസ് സീസ്-ട്യൂൺ ക്യാമറ സിസ്റ്റവുമായി വരുന്നു, മറുവശത്ത് ഓപ്പോ ​ഫൈൻഡ് X9 സീരീസ് ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ക്യാമറ സജ്ജീകരണമാണ് അ‌വതരിപ്പിക്കുക. ഓപ്പോയുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളുടെ സ്യൂട്ടായ ലുമോ ഇമേജ് എഞ്ചിൻ പിന്തുണ ഓപ്പോ ​ഫൈൻഡ് X9 സീരീസിന് മുൻതൂക്കം നൽകുമെന്ന് കരുതപ്പെടുന്നു.

ഓപ്പോ ​ഫൈൻഡ് X9 മോഡൽ സ്‌പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിലും ​ഫൈൻഡ് X9 പ്രോ സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ കളർ ഓപ്ഷനുകളിലും ഇന്ത്യയിലെത്തും. ഇതുവരെ പുറത്തുവന്ന വില, ഫീച്ചറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശരിയാണെങ്കിൽ ഫൈൻഡ് X9 സീരീസ് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തും.

More from GizBot

Best Mobiles in India

English summary
The price of the Oppo Find X9 series in India has been leaked ahead of the launch. Paras Guglani revealed on Twitter that the 12GB + 256GB base variant of the Oppo Find X9 will be launched in India at a price of Rs 74,999, the 16GB + 512GB variant at a price of Rs 84,999, and the 16GB + 512GB variant of the Oppo Find X9 Pro model will be launched in India at a price of Rs 99,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X