ചുവന്ന സൂര്യൻ! ഓപ്പോ ഫൈൻഡ് X9 വെൽവെറ്റ് റെഡ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു
ഡൈമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്തും, ശക്തമായ ക്യാമറ സജ്ജീകരണങ്ങളും സഹിതം എത്തിയ പ്രീമിയം സ്മാർട്ട്ഫോണായ ഓപ്പോ ഫൈൻഡ് X9 ന്റെ പുതിയ വെൽവെറ്റ് റെഡ് വേരിയന്റ് കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ വിൽപ്പന തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം ലോഞ്ച് ചെയ്യുമ്പോൾ സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഓപ്പോ ഫൈൻഡ് X9 എത്തിയത്. എന്നാൽ പിന്നീട് ഓപ്പോ ഫൈൻഡ് X9 വെൽവെറ്റ് റെഡ് കളർ ഓപ്ഷനിലും അവതരിപ്പിക്കപ്പെടുകയായിരുന്നു. ഇപ്പോൾ ആകെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.
ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഓപ്പോ ഫൈൻഡ് X9 വെൽവെറ്റ് റെഡ് വേരിയന്റ് വാങ്ങാനാകും (മറ്റ് വേരിയന്റുകളും ലഭ്യമാണ്). ഓപ്പോ ഫൈൻഡ് X9 -ന്റെ 12GB+256GB അടിസ്ഥാന മോഡലിന് 74,999 രൂപയും 16GB+512GB മോഡലിന് 84,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ ഇതിന്റെ വില 67,499 രൂപയായി കുറയ്ക്കാം. ന്യൂജനറേഷൻ ഹാസൽബ്ലാഡ് മാസ്റ്റർ ക്യാമറ സിസ്റ്റം സഹിതമാണ് ഈ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. ഇത് അപ്‌ഡേറ്റ് ചെയ്ത ഹാർഡ്‌വെയറും കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയും സംയോജിപ്പിക്കുന്നു. കൂടാതെ ശക്തമായ പെർഫോമൻസ് ശേഷിയും ഈ ഫോണിനുണ്ട്.
ഓപ്പോയുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളുടെ സ്യൂട്ടായ LUMO ഇമേജ് എഞ്ചിൻ പിന്തുണയോടെ ഈ ഫോൺ എത്തിയിരിക്കുന്നു. ചിപ്പ്-ലെവൽ റിസോഴ്‌സ് മാനേജ്‌മെന്റിനെ പുനർനിർവചിക്കുന്നതിനായി മീഡിയടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത ഓപ്പോയുടെ ഓൾ-ന്യൂ ട്രിനിറ്റി എഞ്ചിൻ ഈ മോഡലിലും ഉണ്ട്. 156.98×73.93×7.99mm വലിപ്പവും 203 ഗ്രാം ഭാരവും ഫൈൻഡ് X9-ന് ഉണ്ട്.

പ്രധാന ഫീച്ചറുകൾ
ഫൈൻഡ് X9-ൽ ഏറ്റവും ശ്രദ്ധേയം ട്രിപ്പിൾ 50MP റിയർ ക്യാമറ സജ്ജീകരണമാണ്. 1/1.4″ സോണി LYT808 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.6 അപ്പേർച്ചർ, OIS), JN5 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ LYT600 സെൻസർ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.6 അപ്പേർച്ചർ, OIS), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പേർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ ഇതിലുണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/2.74″ സോണി IMX615 സെൻസർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിലുണ്ട്. ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് കരുത്തിനൊപ്പം ആം മാലി-G1 അൾട്രാ MC12 GPU ഫൈൻഡ് X9-ൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ൽ ആണ് പ്രവർത്തനം.
120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. കൂടാതെ 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7025mAh ബാറ്ററി, 50W വയർലെസ് ചാർജിംഗ്, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








